ച​​ങ്ങ​​നാ​​ശേ​​രി: ക്രി​​സ്തു​​ജ​​യ​​ന്തി 2025 ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി ഏ​​ഴ് സൗ​​ജ​​ന്യ ആ​​രോ​​ഗ്യ പ​​ദ്ധ​​തി​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ച് ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി. ജൂ​​ബി​​ലി വ​​ര്‍​ഷ​​ത്തി​​ല്‍ 365 ഡ​​യാ​​ലി​​സി​​സും 36 വേ​​രി​​കോ​​സ് വെ​​യി​​ന്‍ സ​​ര്‍​ജ​​റി​​ക​​ളും സൗ​​ജ​​ന്യ​​മാ​​യി ല​​ഭ്യ​​മാ​​യി​​രി​​ക്കും.

ദി​​വ​​സേ​​ന ര​​ണ്ട് മെ​​ഡി​​ക്ക​​ല്‍ രോ​​ഗി​​ക​​ള്‍​ക്കും ഒ​​രു സൈ​​ക്യാ​​ട്രി​​ക് രോ​​ഗി​​ക്കും ആ​​വ​​ശ്യ​​മാ​​യ ചി​​കി​​ത്സ സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​കു​​ന്ന​​താ​​ണ്. ഉ​​ന്ന​​ത നി​​ല​​വാ​​ര​​മു​​ള്ള പ്ര​​സ​​വ ചി​​കി​​ത്സ കു​​റ​​ഞ്ഞ നി​​ര​​ക്കി​​ല്‍ സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ള്‍​ക്ക് ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ താ​​രാ​​ട്ട് പ​​ദ്ധ​​തി​​ക്കും തു​​ട​​ക്ക​​മാ​​യി. ഈ ​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സാ​​ധാ​​ര​​ണ പ്ര​​സ​​വ​​ത്തി​​ന് 14,800 രൂ​​പ മാ​​ത്ര​​മാ​​ണ് ചെ​​ല​​വ് വ​​രു​​ന്ന​​ത്. നി​​ബ​​ന്ധ​​ന​​ക​​ള്‍​ക്ക് വി​​ധേ​​യ​​മാ​​യി നാ​​ലാ​​മ​​ത്തെ പ്ര​​സ​​വ​​ത്തി​​ന്‍റെ മു​​ഴു​​വ​​ന്‍ ചെ​​ല​​വു​​ക​​ളും സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും.

ജ​​ന​​റ​​ല്‍ വാ​​ര്‍​ഡി​​ല്‍ അ​​ഡ്മി​​റ്റാ​​കു​​ന്ന രോ​​ഗി​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ​​ഭ​​ക്ഷ​​ണം ന​​ല്‍​കും. ഈ ​​സൗ​​ജ​​ന്യ പ​​ദ്ധ​​തി​​ക​​ള്‍ ജൂ​​ബി​​ലി വ​​ര്‍​ഷം മു​​ഴു​​വ​​ന്‍ തു​​ട​​രും. പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് നി​​ര്‍​വ​​ഹി​​ച്ചു.

ന​​ല്ല ചി​​കി​​ത്സ സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ജ​​ന​​ങ്ങ​​ള്‍​ക്കും ല​​ഭ്യ​​മാ​​ക​​ണ​​മെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ യാ​​ണ് ഈ ​​കാ​​രു​​ണ്യ പ​​ദ്ധ​​തി​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഹോ​​സ്പി​​റ്റ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​റി​​യി​​ച്ചു. സൗ​​ജ​​ന്യ ആ​​രോ​​ഗ്യ പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ല്‍ അ​​റി​​യു​​വാ​​നാ​​യി 04812722100 എ​​ന്ന ന​​മ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ടു​​ക.