ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്കൂളിന് ഹരിത വിദ്യാലയം പദവി
1493057
Monday, January 6, 2025 10:14 PM IST
ചൂണ്ടച്ചേരി: പരിസ്ഥിതി പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ, മാലിന്യ സംസ്കരണം, ജലസുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മികച്ച വിദ്യാലയങ്ങള്‍ക്ക് ഹരിത കേരള മിഷന് നല്കുന്ന ഹരിത വിദ്യാലയം പദവി ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്കൂളിന് ലഭിച്ചു. മാലിന്യമുക്ത നവകേരളത്തിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ കാമ്പയിന്റെ ഭാഗമായാണിത്.
ഭരണങ്ങാനം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി പൊരിയത്ത് എന്നിവരില്‍നിന്ന് സ്കൂള്‍ അഡ്മിനിസ്ട്രേഷന് കോ-ഓര്‍ഡിനേറ്റര്‍ മൈക്കിള്‍ ജോബ് തോമസ് അംഗീകാരപത്രം സ്വീകരിച്ചു.