കേരള സോമില്‍ ഓണേഴ്സ് അസോ. സമ്മേളനം
1493082
Monday, January 6, 2025 11:26 PM IST
കോട്ടയം: കേരള സോമില്‍ ഓണേഴ്സ് അസോസിയേഷന് സമ്മേളനവും തെരഞ്ഞെടുപ്പും കോട്ടയം ഇന്ദ്രപ്രസ്ഥ ഹോട്ടലില്‍ നടത്തി. പ്രസിഡന്റ് കെ.ആര്. പ്രസാദ് കുഴുപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ വി.ആര്. രാകേഷ് ഉദ്ഘാടനം ചെയ്തു. മാങ്കുളം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സാന്‍ട്രി ടോം, ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ദിലീപ് കുമാര്‍, ജോര്‍ജ് വലിയവീടന്‍, എ.ജെ. തോമസ്, ശശിധരന് സിത്താര, എം.എം. മുബാഷ്, ജോസ് പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി കെ.ആര്. പ്രസാദ്, ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് ജോസഫ്, ട്രഷററായി വി. മുരളീധരന് എന്നിവരെ തെരഞ്ഞെടുത്തു.