പോസ്റ്റ്മോർട്ടത്തിനു ശേഷം നാലു മൃതദേഹങ്ങളും മാവേലിക്കരയ്ക്ക് കൊണ്ടുപോയി
1493081
Monday, January 6, 2025 11:26 PM IST
ഗാന്ധിനഗർ: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് മരണപ്പെട്ട നാലുപേരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മാവേലിക്കര എംഎൽഎ എം. എസ്. അരുൺകുമാറിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി മാവേലിക്കരയ്ക്ക് കൊണ്ടുപോയി.
കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാറിന്റെ നിർദേശപ്രകാരം നാലു മൃതദേഹങ്ങളും നാലു ടേബിളുകളിലായി ഒരേസമയം പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. ചെങ്ങന്നൂർ ആർഡിഒ മോബി ജയൻ, മാവേലിക്കര തഹസിൽദാർ ഗീതാകുമാരി, മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
കൊടിക്കുന്നിൽ സുരേഷ് എംപി അപകടത്തിൽ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു.