ബൈക്ക് കുഴിയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്
1493250
Tuesday, January 7, 2025 7:18 AM IST
കടുത്തുരുത്തി: തകര്‍ന്ന് കിടക്കുന്ന കടുത്തുരുത്തി - പെരുവ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. കോതനല്ലൂര്‍ സ്വദേശി മോന്‍സ് മാത്യു (28 ) വിനാണ് പരിക്കേറ്റത്. ഇയാളെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാത്രി 10.45 ഓടെ മങ്ങാട് ജംഗ്ഷനിലാണ് അപകടം. കടുത്തുരുത്തിയില്‍ നിന്നും പെരുവ ഭാഗത്തേക്കു പോകുമ്പോഴാണ് അപകടം. ശബ്ദം കേട്ടാണ് നാട്ടുകാര്‍ അപകടമുണ്ടായ വിവരമറിയുന്നത്. ബോധരഹിതനായി വഴിയില്‍ കിടന്ന യുവാവിനെ നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ചു ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ ബൈക്ക് തകര്‍ന്നു. തകര്‍ന്ന് കിടക്കുന്ന റോഡില്‍ അപകടങ്ങള്‍ പതിവാകുകയാണ്. ഇതിനോടകം ഉണ്ടായ അപകടങ്ങളില്‍ നിരവധിയാളുകള്‍ക്കാണ് പരിക്കേറ്റത്.
തകര്‍ന്ന് റോഡ് നന്നാക്കാ ത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. ഇതിന് പിറ്റേന്നാണ് റോഡിലെ കുഴിയില്‍ ബൈക്ക് വീണ് അപകടമുണ്ടായത്. മോന്‍സ് മാത്യു മാത്രമാണ് ബൈക്കിലുണ്ടായിരുന്നത്.