പ്ര​വി​ത്താ​നം: ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ള്‍ ന​ല്‍​കി​യ സം​ഭാ​വ​ന നി​സ്തു​ല​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി പ​റ​ഞ്ഞു. പ്ര​വി​ത്താ​നം​പ​ള്ളി - മ​ല​ങ്കോ​ട് - അ​ന്തീ​നാ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ക്കാ​ല​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ജ​ന​കീ​യാസൂ​ത്ര​ണ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ കേ​ര​ളം ഒ​ട്ട​ന​വ​ധി നേ​ട്ട​ങ്ങ​ള്‍ ​കൈ​വ​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2023 - 24 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍​ ഉ​ള്‍​പ്പെ​ടു​ത്തി 18 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ യാ​ത്ര​ക്കാ​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാക്ക​ല്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം നി​ര്‍​മല ജി​മ്മി, പ്ര​വി​ത്താ​നം പ​ള്ളി വി​കാ​രി ഫാ.​ ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റുമാ​രാ​യ ബീ​ന ടോ​മി, ജി​ജി ത​മ്പി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബര്‍​മാ​രാ​യ ആ​ന​ന്ദ് ചെ​റു​വ​ള്ളി, ലി​സ​മ്മ ബോ​സ്, പ​ഞ്ചാ​യ​ത്ത് മെംബര്‍​മാ​രാ​യ ജെ​സി ജോ​സ്, സു​ധാ ഷാ​ജി, അ​നു​മോ​ള്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.