അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
1493083
Monday, January 6, 2025 11:26 PM IST
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ പാര്‍ലമെന്റ്, നിയമസഭാ നിയോജക മണ്ഡലങ്ങളുടെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കോട്ടയം നിയമസഭാ നിയോജക മണ്ഡലത്തിന്റെ പട്ടിക ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പ്രകാശനം ചെയ്തു.
രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി.സി. ബിനോയി, എസ്. രാജീവ്, ജോജി കുറത്തിയാട്ട്, പ്രിന്‍സ് ലൂക്കോസ്, ഫാറൂഖ് പാലപ്പറമ്പില്‍, ജോയി തോമസ് ആനിത്തോട്ടം, കെ.സി. സണ്ണി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, തഹസില്‍ദാര്‍ എസ്.എന്‍. അനില്‍ കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മറ്റു നിയോജക മണ്ഡലങ്ങളുടെ വോട്ടര്‍പട്ടിക ഇആര്‍ഒ, താലൂക്ക് ഓഫീസുകളില്‍ പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍, അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസിദ്ധീകരിച്ചത്.