ഭിന്നശേഷി ഗ്രാമസഭ നടത്തി
1493254
Tuesday, January 7, 2025 7:18 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചു ഭിന്നശേഷി ഗ്രാമസഭ ചേർന്നു. വെച്ചൂർ ദേവീവിലാസം ജിഎച്ച്എസ്എസ് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ, എസ്. ബീന, പഞ്ചായത്ത് അംഗങ്ങളായ എൻ. സുരേഷ് കുമാർ, എൻ. സഞ്ജയൻ, സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ബിന്ദു രാജു, ഗീതാ സോമൻ, ശാന്തിനി, എസ്. ശ്രീമോൾ, ഗിരിജ, കെ.ടി. മിനിമോൾ, കെ.എം. സൗമി, ആർ.രജനി മോൾ, സുധീന്ദ്ര ബാബു തുടങ്ങിയവർ സംബന്ധിച്ചു.