മറ്റക്കര പോളിയിൽ 25 വർഷത്തെ കഥകൾ പങ്കുവയ്ക്കാനൊരു ഒത്തുചേരൽ
1493268
Tuesday, January 7, 2025 7:18 AM IST
മറ്റക്കര: 25 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ കലാലയ മുറ്റത്ത് ഒത്തുകൂടി. മറ്റക്കര പോളിടെക്നിക്കിലെ 1997- 2000 ബാച്ചിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് രജതജൂബിലി വര്‍ഷത്തില്‍ മറ്റക്കര പോളിടെക്നിക്കില്‍ ഒത്തുചേര്‍ന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി നൂറോളം പേര് പങ്കെടുത്തു.
അധ്യാപകര്‍ക്ക് ഗുരുദക്ഷിണ നല്‍കിയാണ് സംഗമമാരംഭിച്ചത്. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിന് വിദ്യാര്‍ഥികളുടെ സംഭാവനയായി ഡിജിറ്റല്‍ ലൈബ്രറി സമര്‍പ്പിച്ചു.
പരിപാടികള്‍ക്ക് രഞ്ജിത്ത് ജോണ്‍, മുരളി ജി. നായര്‍, പി.കെ. സുനിത തുടങ്ങിയവര്‍ നേതൃത്വം നല്കി.