കാര്‍ഷിക മേഖലയോടുള്ള അവഗണന ഗൗരവതരം: മോണ്‍. താനമാവുങ്കല്‍
1493260
Tuesday, January 7, 2025 7:18 AM IST
കുട്ടനാട്: കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ അനുദിനം വര്‍ധിച്ചു വരുമ്പോള്‍ സര്‍ക്കാരുകള്‍ അതീവ ഗൗരവത്തോടെ അതു കാണണമെന്നും കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ തയാറാകണമെന്നും അതിരൂപത വികാരിജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍.
കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റത്തിന്റെ ഭാഗമായി യൂണിറ്റ് പ്രസിഡന്റുമാര്‍ക്കായി നടത്തിയ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, രാജേഷ് ജോണ്‍, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ചാക്കപ്പന് ആന്റണി, കെ.എസ്. ആന്റണി, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലാ, ജോസി ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.