ചെന്പിലരയൻ ജലോത്സവം: സംയുക്തയോഗം നടത്തി
1493251
Tuesday, January 7, 2025 7:18 AM IST
ചെമ്പ്: ചെമ്പ് പഞ്ചായത്തും ചെമ്പിലരയൻബോട്ട് ക്ലബ്ബും സംയുക്തമായി 19ന് സംഘടിപ്പിക്കുന്ന ചെമ്പിലരയൻ ജലോത്സവത്തിന്റെ സംയുക്ത യോഗം നടന്നു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യസുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് പ്രസിഡന്റ് എസ്.ഡി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജലോത്സവത്തോടനുബന്ധിച്ച് സാംസ്കാരികഘോഷയാത്ര, കുടുംബശ്രീയുടെ നേതൃത്വതിൽ ഉത്പന്ന പ്രദർശനം, നാട്ടുചന്ത, വഞ്ചിപ്പാട്ട്മത്സരം, ജലഘോഷയാത്ര തുടങ്ങിയവ നടത്തുന്നതിന് തീരുമാനിച്ചു. ജനറൽ കൺവീനർ കെ.കെ. രമേശൻ, ചീഫ് അമ്പയർ കുമ്മനം അഷ്റഫ്, ജനറൽ കൺവീനർ കെ.കെ. രമേശൻ, ട്രഷറർ കെ.എസ്. രത്നാകരൻ, രാഗിണി ഗോപി, ഉഷപ്രസാദ്, ലത അനിൽകുമാർ, നിഷാ ബിജു, രമണി മോഹൻദാസ്, ടി.ആർ. സുഗതൻ, പി.എ. രാജപ്പൻ, പി.ജി. രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.