ടി​വിപു​രം: ക​രി​യാ​ർ സ്‌​പി​ൽ​വേ​യു​ടെ ഷ​ട്ട​ർ താ​ഴ്ത്തി​യി​ട്ടും അ​ടി​ഭാ​ഗ​ത്തു​കൂ​ടി ഓ​രു വെ​ള്ളം ചോ​ർ​ന്നി​റ​ങ്ങു​ന്ന​താ​യി പ​രാ​തി. ഷ​ട്ട​റി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ക​ന​ത്ത തോ​തി​ൽ പു​ല്ലും അ​വ​ശി​ഷ്ട​ങ്ങ​ളും ത​ങ്ങി​യ​തു​കൊ​ണ്ടാ​ണ് ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​യാ​ത്ത​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ വേ​ലി​യേ​റ്റം വ​ർ​ധി​ച്ച​തോ​ടെ ക​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലേ​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.

ഓ​രു​ജ​ലം ക​യ​റു​ന്ന​ത് നെ​ൽ​കൃ​ഷി​ക്കും, വാ​ഴ, ക​പ്പ, പ​ച്ച​ക്ക​റി, ജാ​തി തു​ട​ങ്ങി​യ ഇ​ട​വി​ള​ക​ൾ​ക്കും നാ​ശം വ​രു​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. ഓ​രു​ജ​ലം ത​ട​യു​ന്ന​തി​നാ​യി വെ​ച്ചൂ​ർ, ത​ല​യാ​ഴം, ടി​വി​പു​രം, വൈ​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​ക​ളി​ൽ ഓ​രു​മു​ട്ട് സ്‌​ഥാ​പി​ച്ചി​രു​ന്നു. ഉ​ദ​യ​നാ​പു​രം- ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വാ​ഴ​മ​ന മു​ട്ടു​ങ്ക​ലി​ൽ ഓ​രു​മു​ട്ട് സ്‌​ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്ന് ഓ​രു​വെ​ള്ളം ക​യ​റി മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ ത​റ​വ​ട്ടം, മേ​ക്ക​ര, ചെ​മ്മ​നാ​ക​രി, പ​ഞ്ഞി​പ്പാ​ലം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​ത്തി​ലാ​യി. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടു മാ​സ​ത്തോ​ളം പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണു​ള്ള​ത്. ഡി​സം​ബ​ർ പ​കു​തി​യോ​ടെ ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ക​ണി​യാം​തോ​ട്, തേ​നാ​മി​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രു​മു​ട്ട് സ്‌​ഥാ​പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ മു​ട്ട് സ്‌​ഥാ​പി​ച്ചി​ട്ടി​ല്ല.

ക​രി​യാ​ർ സ്പി​ൽ​വേ​യു​ടെ ഷ​ട്ട​റു​ക​ൾ ഓ​രു​ജ​ലം ക​ട​ക്കാ​ത്ത വി​ധ​ത്തി​ൽ അ​ട​യ്ക്കു​ന്ന​തി​നും ശേ​ഷി​ക്കു​ന്ന ഓ​രു​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.