വൈ​ക്കം: കേ​ര​ളം വ​ള​ർ​ച്ച പ്രാ​പി​ച്ച​തി​ന്‍റെ പി​ന്നി​ലു​ള്ള ഒ​രു പ്ര​ധാ​ന​പ്പെ​ട്ട വ​സ്തു​ത ഇ​വി​ട​ത്തെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. വൈ​ക്കം കൊ​ത​വ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ സാ​ന്ത്വ​നം ചി​കി​ത്സാ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​വി​ടെ​യെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ ബാ​ങ്കി​ൽ ഒ​രു കു​ഴ​പ്പ​മു​ണ്ടാ​യെ​ന്ന് ക​രു​തി കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം മു​ഴു​വ​ൻ കു​ഴ​പ്പ​മാ​ണെ​ന്ന് വ​രു​ത്തിത്തീർ​ക്കാ​നു​ള്ള ഒ​രു നീ​ക്കം ന​ട​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എം. സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ വ​ർ​ധി​പ്പി​ച്ച പെ​ൻ​ഷ​ൻ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് പി. ​ദാ​സും, മി​ക​വ് 2024 സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്തും നി​ർ​വ​ഹി​ച്ചു. വൈ​ക്കം സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി. ​ഹ​രി​ദാ​സ്, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് അം​ഗ​വും ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യ കെ. ​ബി​നി​മോ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ൽ​സി സോ​ണി, ഭൈ​മി വി​ജ​യ​ൻ, കെ.​വി. ഉ​ദ​യ​പ്പ​ൻ, ഷീ​ജ ഹ​രി​ദാ​സ്, സി.​കെ. ബി​ന്ദു, സി.​എ​സ്. പ്രി​യ, എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​ശ​ശി​ധ​ര​ൻ, എം.​ഡി. ബാ​ബു​രാ​ജ്, പോ​ൾ​സ​ൺ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.