മു​ത്തോ​ലി: സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ 1500 വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പു​ക​ള്‍ വ​ണ​ക്ക​ത്തി​നാ​യി എ​ത്തു​ന്നു. 12നു ​രാ​വി​ലെ എ​ട്ടി​ന് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ എ​ത്തു​ന്ന തി​രു​ശേ​ഷി​പ്പു​ക​ള്‍ പ്രാ​ര്‍​ഥ​നാ​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വി​കാ​രി ഫാ. ​കു​ര്യ​ന്‍ വ​രി​ക്ക​മാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കും. പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും.

തു​ട​ര്‍​ന്ന് പൊ​തു​വ​ണ​ക്കം ആ​രം​ഭി​ക്കും.

ഈ​ശോ മ​രി​ച്ച കു​രി​ശി​ന്‍റെ അം​ശം, പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ശി​രോ​വ​സ്ത്രം അ​ല​ങ്ക​രി​ച്ച പാ​ലി​യ​ത്തി​ന്‍റെ അം​ശം, പ​ന്ത്ര​ണ്ട് അ​പ്പ​സ്‌​തോ​ല​ന്മാ​രു​ടെ തി​രു​ശേ​ഷ​പ്പ് എ​ന്നി​വ​യെ​ല്ലാം ഇ​വ​യി​ലു​ണ്ട്. പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ പേ​ട​ക​ങ്ങ​ളി​ല്‍ എ​സ്എം​പി സ​ഭാം​ഗ​മാ​യ ഫാ. ​എ​ഫ്രേം കു​ന്ന​പ്പി​ള്ളി, ബ്ര​ദ​ര്‍ അ​രു​ണ്‍ ചെ​മ്പ​ക​ശേ​രി​ല്‍, ബ്ര​ദ​ര്‍ അ​മ​ല്‍ പാ​റ​യ്ക്ക​ല്‍, ഏ​ഷ്യ​ന്‍ കാ​ര്‍​ലോ അ​ക്യൂ​ട്ടീ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍് ജോ​യ്‌​സ് അ​പ്രേം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​ശേ​ഷി​പ്പു​ക​ള്‍ പ​ള്ളി​യി​ല്‍ എ​ത്തി​ക്കു​ന്നത്.

രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ പാ​രി​ഷ് ഹാ​ളി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്ക് തി​രു​ശേ​ഷി​പ്പു​ക​ള്‍ വ​ണ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഇ​ട​വ​ക​യി​ലെ എ​കെ​സി​സി അം​ഗ​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ര്‍.