സില്‍വര്‍ ജൂബിലി സംഗമം
1493072
Monday, January 6, 2025 10:37 PM IST
കിടങ്ങൂര്‍: സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സകൂളില്‍ പൂര്‍വവിദ്യാര്‍ഥി, അധ്യാപക, അനധ്യാപക, മാനേജര്‍ സംഗമം നടത്തി. സിനിമാതാരം എസ്. ദര്‍ശന ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പൽ ഷെല്ലി ജോസഫ്, മുന്‍ മാനേജര്‍ ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍, ഫാ. ജേക്കബ് വാലേല്‍, മുന്‍ പ്രിന്‍സിപ്പൽ പി.ജെ. ഏബ്രഹാം, പ്രഫ. ജോണ്‍ പ്രകാശ്, ഉല്ലാസ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.