കോട്ടയം അതിരൂപതയിലെ നവവൈദികര്‍ ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു
1493269
Tuesday, January 7, 2025 7:18 AM IST
കോട്ടയം: കോട്ടയം അതിരൂപതയില്‍ ഏഴു നവ വൈദികര്‍ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ 26-ാമത് മെത്രാഭിഷേക വാര്‍ഷികദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൃതജ്ഞതാബലിയര്‍പ്പണം.
സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ വചനസന്ദേശം നല്കി. ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. എബ്രാഹം പറമ്പേട്ട്, ഫാ. ബിബിന്‍ ചക്കുങ്കല്‍, ഫാ. ജെഫിന് ഒഴുങ്ങാലില്‍ എന്നിവര്‍ നവവൈദികരോടൊപ്പം കൃതജ്ഞതാബലിയില്‍ സഹകാര്‍മികരായിരുന്നു.