സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍ ചി​​കി​​ത്സാ സ​​ഹാ​​യ​​നി​​ധി സ​​മാ​​ഹ​​ര​​ണം നാ​​ളെ
Saturday, September 28, 2024 7:45 AM IST
കൂത്ര​​പ്പ​​ള്ളി: ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ല്‍ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന കൂ​​ത്ര​​പ്പ​​ള്ളി തെ​​ങ്ങോ​​ലി​​മ​​റ്റ​​ത്തി​​ല്‍ സ​​ന്തോ​​ഷ്‌​​കു​​മാ​​റി (50)ന്‍റെ ചി​​കി​​ത്സ​​യ്ക്ക് നാ​​ട്ടു​​കാ​​ര്‍ചേ​​ര്‍ന്നു ചി​​കി​​ത്സാ സ​​ഹാ​​യ​​നി​​ധി സ​​മാ​​ഹ​​രി​​ക്കു​​ന്നു.

എ​​റ​​ണാ​​കു​​ളം ആ​​സ്റ്റ​​ര്‍ മെ​​ഡി​​സി​​റ്റി ഹോ​​സ്പി​​റ്റ​​ലി​​ല്‍ തീ​​വ്ര​​പ​​രി​​ച​​ര​​ണ​​ത്തി​​ല്‍ ചി​​കി​​ത്സ​​യി​​ലു​​ള്ള ഇ​​യാ​​ള്‍ക്കു​​വേ​​ണ്ടി നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തു​​മു​​ത​​ലാ​​ണ് ധ​​ന​​ശേ​​ഖ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.


ക​​റു​​ക​​ച്ചാ​​ല്‍ പ​​ഞ്ചാ​​യ​​ത്ത് 8, 12, 13 വാ​​ര്‍ഡു​​ക​​ളി​​ലാ​​ണ് ധ​​ന​​സ​​മാ​​ഹ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്. പ​​ഞ്ചാ​​യ​​ത്തം​​ഗം രാ​​ജ​​ന്‍ ത​​ട്ടാ​​ര​​ടി, ജോ​​ബ​​ച്ച​​ന്‍ പ​​ടി​​ഞ്ഞാ​​റേ​​വീ​​ട്ടി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​മി​​തി​​യാ​​ണ് ധ​​ന​​സ​​മാ​​ഹ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.