"ആ​ര​വം 2024' യു​വ​ജ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Saturday, September 28, 2024 5:28 AM IST
കോ​ട​ഞ്ചേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ "ആ​ര​വം 2024' യു​വ​ജ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "എ ​കോ​ക്ക​ന​ട്ട് ട്രീ' ​എ​ന്ന അ​നി​മേ​ഷ​ൻ ചി​ത്രം നി​ർ​മി​ച്ച് ദേ​ശീ​യ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ജോ​ഷി ബെ​ന​ഡി​ക്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​ഷി ബെ​ന​ഡി​ക്ടി​നെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഹൈ​സ്ക്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​നു ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി റോ​ക്ക​ച്ച​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ജി ജെ. ​ക​രോ​ട്ട്,


ആ​ർ​ട്സ് സെ​ക്ര​ട്ട​റി ജി​യോ ജ​യിം​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​അ​ധ്യാ​പ​ക​രാ​യ ലീ​ന സ​ക്ക​റി​യാ​സ്, മേ​രി ഷൈ​ല, ഷീ​ൻ പി. ​ജേ​ക്ക​ബ്, സ്കൗ​ട്ട്സ് ആ​ൻ‌​ഡ് ഗൈ​ഡ്സ്, എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.