തലശേരി: എരഞ്ഞോളി ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പോലീസ് ഏറ്റെടുക്കണമെന്ന് നിയുക്ത എംപി ഷാഫി പറമ്പില്‍. സമീപകാലത്ത് നിരവധി ബോംബേറ് കേസുകളാണ് ഉണ്ടായത്. എന്നാൽ ഇത്തരം കേസുകളിലെ പ്രതികളെ പിടികൂടുന്നില്ലെന്നും പ്രഫഷണല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടി തണലില്‍ വളരുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
എരഞ്ഞോളിയിൽ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാനൂരിൽ നിർമിച്ചതിന്റെ ബാക്കിപത്രമാണോ എരഞ്ഞോളിയിലേത് എന്ന് സംയിക്കുന്നു.യുദ്ധഭൂമിയിൽ മൈൻ പോലെ ഗ്രാമങ്ങളിൽ എന്തിനാണ് ബോംബ് നിർമിക്കുന്നത്? ഇതിന്റേയെല്ലാം ചരട് സിപിഎമ്മിന്റെ കയ്യിലാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.