മാ​ത​മം​ഗ​ലം മാ​ത്ത് വ​യ​ലി​ൽ വീ​ട്ടി​ൽ​നി​ന്ന് 25 പ​വ​ൻ ക​വ​ർ​ന്നു
Thursday, June 20, 2024 1:28 AM IST
മാ​ത​മം​ഗ​ലം: മാ​ത്ത് വ​യ​ലി​ൽ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം ക​വ​ർ​ന്നു. മാ​ത​മം​ഗ​ലം പാ​ണ​പ്പു​ഴ റോ​ഡി​ലെ റി​ട്ട​യേ​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​യ​പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡ​യ​മ​ണ്ട് ഉ​ൾ​പ്പ​ടെ 25 പ​വ​നോ​ളം സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജ​യ​പ്ര​സാ​ദും ഭാ​ര്യ ദീ​പ​യും ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്കാ​യി ഹോ​സ്പി​റ്റ​ലി​ൽ ആ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​വ​ർ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ലെ ലൈ​റ്റ് ത​ക​ർ​ക്കു​ക​യും തു​ട​ർ​ന്ന് മു​ൻ​വ​ശ​ത്തെ ക​ത​ക് കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ക്കു​ക​യും അ​ല​മാ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു പോ​വു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.​അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്.


രാ​വി​ലെ ത​ന്നെ പെ​രി​ങ്ങോം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. തു​ട​ർ​ന്ന് വി​ര​ല​ട​യാ​ള ഉ​ദ്യോ​ഗ​സ്ഥ​രും ഡോ​ഗ്സ് സ്ക്വാ​ഡും ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​മീ​പ​ത്തു​നി​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ സി​സി ടി​വി കാ​മ​റ​ക​ളും പ​രി​ശോ​ധി​ച്ചു വ​രു​ന്നു.