കൂത്തുപറമ്പ്: കതിരൂർ മൂന്നാം മൈലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിമുക്ത ഭടൻ മരിച്ചു. പാച്ചപൊയ്ക പാനുണ്ട മഹിളാ സമാജത്തിന് സമീപം ദേവദേയത്തിൽ ദിലീപ് ബാബു (48) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെയായിരുന്നു അപകടം. എൻ. ദിവാകരൻ നായർ - ധനലക്ഷ്മി ദമ്പതികളുടെ മകനാണ്. കൂത്തുപറന്പിൽ നിന്ന് തലശേരി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ എതിരേ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. അപകടത്തിനു ശേഷം കാർ ഡ്രൈവർ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. ഭാര്യ: ഷിംന (കേന്ദ്രീയ വിദ്യാലയം കണ്ണൂർ ). മക്കൾ : സിദ്ധാർഥ്, ദ്യുതി.