പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിലെ കരാർ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുന്നരു ഓണപ്പറമ്പ് വായനശാലയ്ക്ക് സമീപത്തെ താമസക്കാരൻ കെ.പി.വി. ബാലകൃഷ്ണൻ (56) ആണ് മരിച്ചത്.
നാവിക അക്കാഡമിയിലെ ഡിടിഎസ് കമ്പനിയിലെ കരാർ തൊഴിലാളിയായിരുന്നു. ഭാര്യ: സജിത. മക്കൾ: തീർഥ, സിദ്ധാർഥ്. സഹോദരങ്ങൾ: കാർത്യായനി, സരോജിനി, ഭാർഗവി, രുഗ്മിണി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓണപ്പറമ്പ് വായനശാലയിലെ പൊതുദർശനത്തിന് ശേഷം മൂന്നിന് ഓണപ്പറമ്പിൽ നടക്കും.