Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Yogi Adithyanath

മു​സ്ത​ഫാ​ബാ​ദി​ന്‍റെ പേ​ര് മാ​റ്റു​മെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും സ്ഥ​ല​ത്തി​ന്‍റെ പേ​ര് മാ​റ്റം നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ല​ഖിം​പൂ​ർ ഖേ​രി ജി​ല്ല​യി​ലെ മു​സ്ത​ഫാ​ബാ​ദ് ഗ്രാ​മ​ത്തി​ന്‍റെ പേ​ര് ക​ബീ​ർ​ധാം എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശം കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​ഖ്യാ​പ​നം.

സ്മൃ​തി മ​ഹോ​ത്സ​വ് മേ​ള 2025 ൽ ​ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​ണ് പ്ര​ഖ്യാ​പ​നം. മു​സ്‌​ലീം ജ​ന​സം​ഖ്യ ഇ​ല്ലാ​ത്ത ഒ​രു ഗ്രാ​മ​ത്തി​ന് മു​സ്ത​ഫാ​ബാ​ദ് എ​ന്ന പേ​ര് ന​ൽ​കി​യ​തി​ൽ താ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​ശ​സ്ത ഹി​ന്ദി ക​വി ക​ബീ​ർ​ദാ​സു​മാ​യു​ള്ള ഗ്രാ​മ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​മാ​ണ് നി​ർ​ദേ​ശ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്നാ​ണ് ബി​ജെ​പി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Latest News

Up