Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Robbery

തൃ​ശൂ​രി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച; ചാ​യ​ക്ക​ട​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ആ​ളി​ല്‍​നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു

തൃ​ശൂ​ര്‍: മ​ണ്ണു​ത്തി ബൈ​പ്പാ​സ് ജം​ഗ്ഷ​ന് സ​മീ​പം കാ​റി​ലെ​ത്തി​യ സം​ഘം ചാ​യ​ക്ക​ട​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ആ​ളി​ല്‍​നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. എ​ട​പ്പാ​ള്‍ സ്വ​ദേ​ശി മു​ബാ​റ​ക്കി​ന്‍റെ പ​ണ​മ​ട​ങ്ങി​യ ബാ​ഗാ​ണ് ക​വ​ര്‍​ന്ന​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 04.30-നാ​ണ് സം​ഭ​വം

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു​ള്ള സ്വ​കാ​ര്യ​ബ​സി​ലാ​ണ് മു​ബാ​റ​ക്ക് മ​ണ്ണു​ത്തി​യി​ലെ​ത്തി​യ​ത്. ബ​സി​റ​ങ്ങി​യ​ശേ​ഷം മു​ബാ​റ​ക്ക് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ലേ​ക്ക് ക​യ​റി. ഈ ​സ​മ​യം കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം മു​ബാ​റ​ക്കു​മാ​യി പി​ടി​വ​ലി ന​ട​ത്തു​ക​യും പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

കാ​ര്‍ വി​റ്റു​കി​ട്ടി​യ പ​ണ​മാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് മു​ബാ​റ​ക്കി​ന്‍റെ മൊ​ഴി. പ​ണം ത​ട്ടി​യെ​ടു​ത്ത​വ​ര്‍ എ​ത്തി​യ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തും പി​ന്‍​ഭാ​ഗ​ത്തും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ന​മ്പ​റു​ക​ള്‍ വ്യ​ത്യ​സ്ത​മാ​ണെ​ന്നും മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഒ​ല്ലൂ​ര്‍ എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

കവർച്ചയ്ക്കിടെ ഉറങ്ങിപ്പോയി; കള്ളൻ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ ക​വ​ര്‍​ച്ച​യ്ക്കി​ടെ സ്‌​കൂ​ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യ മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി വി​നീ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​തി​നാ​യി എ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കാ​ഷ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ലോ​ക്ക​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

അ​തി​നി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​ക്ക് സ​മീ​പ​ത്താ​യി നി​ല​ത്തു കി​ട​ന്ന് ഉ​റ​ങ്ങു​ന്ന നി​ല​യി​ല്‍ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ളി​ല്‍ നി​ന്നു ക​വ​ര്‍​ന്ന യു​പി​എ​സും പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ കാ​ഷ് ക​ള​ക്ഷ​ന്‍ ബോ​ക്‌​സ് ത​ക​ര്‍​ത്ത് എ​ടു​ത്ത പ​ണ​വും ആ​യു​ധ​ങ്ങ​ളും സ​ഹി​തം അ​ടു​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ ഉ​റ​ങ്ങി​പ്പോ​യ​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

District News

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ജ്വല്ലറിയി ൽ കയറി; കള്ളൻ പിടിയിൽ

തൃ​ശൂ​ര്‍: കു​രി​യ​ച്ചി​റ​യി​ല്‍ ജ്വ​ല്ല​റി മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ക​ള്ള​ൻ പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കു​രി​യ​ച്ചി​റ​യി​ലെ അ​ക്ക​ര ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ വൈ​ദ്യു​തി വി​ഭാ​ഗം ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ൻ പേ​രാ​മം​ഗ​ലും സ്വ​ദേ​ശി ജി​ന്‍റോ (28) ആണ് പി​ടി​യി​ലാ​യത്.

ശ​നി​യാ​ഴ്ച രാ​ത്രി തൃ​ശൂ​ര്‍ പൂ​ങ്കു​ന്ന​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എം കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തും ജി​ന്‍റോ​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ്വ​ല്ല​റി​യി​ൽ മോ​ഷ്ടാ​വ് ക​യ​റി​യ​തോ​ടെ അ​ലാം അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജ്വ​ല്ല​റി​യു​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​തെ ജി​ന്‍റോ കു​ടു​ങ്ങി​യ​ത്.

ഇ​തി​നി​ട​യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ങ്കു​ന്ന​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ എ​ടി​എ​മ്മി​ൽ ക​വ​ര്‍​ച്ചാ ശ്ര​മം ഉ​ണ്ടാ​യ​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അ​ലാം അ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് മോ​ഷ്ടാ​വ് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

District News

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ കവർച്ച; തമി ഴ്‌നാട് സ്വദേശിനി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല​യും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി മാ​രീ​ശ്വ​രി​യാ​ണ് കേ​സി​ൽ വ​ട്ട​പ്പാ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തേ​ക്ക​ട സ്വ​ദേ​ശി വി​ജ​യ​മ്മ​യു​ടെ ഒ​രു പ​വ​ന്‍റെ മാ​ല​യും 2,000 രൂ​പ​യു​മാ​ണ് മാ​രീ​ശ്വ​രി ക​വ​ർ​ന്ന​ത്. നെ​ടു​മ​ങ്ങാ​ട്‌ നി​ന്നും വെ​മ്പാ​യ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ​മ്മ​യ്ക്ക് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​മാ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ഇ​വ​ർ വ​ട്ട​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ട്ട​പ്പാ​റ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്ത് നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യി​ൽ നി​ന്ന് പോ​ലീ​സ് സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു

District News

കോട്ടക്കലിൽ മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; അന്വേഷണം ആരംഭിച്ചു

മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ഒരു മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടന്നു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കടയുടെ ഷട്ടറുകൾ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ വലിയ തുക കവർന്നെടുത്തതായി കടയുടമ പരാതി നൽകി.

കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. പ്രതികളെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

സമീപ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോഷണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Latest News

Up