Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Pole Vault

പോ​ള്‍​വോ​ള്‍​ട്ടി​ല്‍ മകനും ശിഷ്യനും മെഡൽ

തി​രു​വ​ന​ന്ത​പു​രം: ഇ​തെ​ന്‍റെ മ​ക​ന്‍... ഇ​തെ​ന്‍റെ പൊ​ന്ന്.. ഗ​ണേ​ഷി​നെ​യും ആ​കാ​ശി​നെ​യും ചേ​ര്‍​ത്തു പി​ടി​ച്ച് മ​ധു സാ​ര്‍ അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞു. ഒ​പ്പം ഇ​ത്ത​വ​ണ നാ​ലു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യു​മാ​യി​ട്ടാ​ണ് മ​ധു സാ​റി​ന്‍റെ മ​ട​ക്കം.

പോ​ള്‍​വോ​ള്‍​ട്ട് പി​റ്റി​ല്‍ മെ​ഡ​ലു​ക​ള്‍ വാ​രി​ക്കൂ​ട്ടി​യ കോ​ത​മം​ഗ​ലം മാ​ര്‍ ബോ​സി​ല്‍ സ്‌​കൂ​ളി​ന്‍റെ കോ​ച്ചാ​ണ് സി​ആ​ര്‍​പി​എ​ഫി​ലെ മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നും പോ​ള്‍​വോ​ള്‍​ട്ടി​ലെ മു​ന്‍ ദേ​ശീ​യ ചാ​മ്പ്യ​നു​മാ​യ സി.​ആ​ര്‍. മ​ധു. ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി മ​ധു​സാ​റി​ന്‍റെ മ​ക​ന്‍ ഗ​ണേ​ഷും പോ​ള്‍​വോ​ള്‍​ട്ടി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യി​രു​ന്നു.

സീ​നി​യി​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ളി​യു​മാ​യാ​ണ് ഗ​ണേ​ഷി​ന്‍റെ മ​ട​ക്കം. ഗ​ണേ​ഷി​ന്‍റെ വെ​ള്ളി​നേ​ട്ടം കാ​ണാ​ന്‍ അ​മ്മ സോ​ലി​മ​യും എ​ത്തി​യി​രു​ന്നു.

സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ സ്വ​ര്‍​ണം നേ​ടി​യ​ത് മാ​ര്‍ ബേ​സി​ലി​ലെ ത​ന്നെ കെ.​ആ​ര്‍. ആ​കാ​ശാ​ണ്. 4.10മീ​റ്റ​റാ​ണ് ആ​കാ​ശ് ചാ​ടി​യ​ത്. സ്പൈ​ക്ക് കൊ​ണ്ടു കാ​ലി​ലെ ന​ഖ​ത്തി​നേ​റ്റ മു​റി​വു​മാ​യി​ട്ടാ​ണ് ആ​കാ​ശ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. വേ​ദ​ന ക​ടി​ച്ച​മ​ര്‍​ത്തി മ​ധു സാ​റി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ട്ട് പോ​ളി​ല്‍ കു​ത്തി ഉ​യ​ര​ങ്ങ​ളി​ലേ​ക്കു പ​റ​ന്നു.
ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി രാ​ജേ​ഷ് കെ. ​ജോ​സ​ഫി​ന്‍റെ​യും 1991ലെ ​നാ​ഷ​ണ​ല്‍ മീ​റ്റി​ല്‍ 100 മീ​റ്റ​ര്‍ താ​ര​മാ​യ ശ്രീ​ജ​യു​ടെ​യും മ​ക​നാ​ണ് ആ​കാ​ശ്.

സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ എ​മി തോ​മ​സ് ജി​ജി​യും (2.60) ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ സെ​ഫാ​നി​യ നി​റ്റു​വും (2.80) മാ​ര്‍ ബേ​സി​ലി​നാ​യി സ്വ​ര്‍​ണം നേ​ടി. ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ 3.70 ചാ​ടി ജോ​യ​ല്‍ ജോ​സ​ഫ് സ്വ​ര്‍​ണ​വും 3.50 ചാ​ടി ജോം​സ​ണ്‍ ചെ​റി​യാ​ന്‍ വെ​ള്ളി​യും മാ​ര്‍ ബേ​സി​ലി​നു സ​മ്മാ​നി​ച്ചു.

Latest News

Up