District News
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്. വൈകുന്നേരം 4.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയാളം വാനോളം ലാൽസലാം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും. മറ്റു സംഘടനകളുടെയൊന്നും ആദരവ് വേദിയിൽ അനുവദിക്കില്ല.
കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Movies
ദൃശ്യം മൂന്നാം ഭാഗം ആരാധകരെല്ലാം ആകാംഷയോടെ നോക്കിയിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രമാണ്. ചിത്രത്തിലെ ഒരേ ഫ്രെയിമുകൾക്ക് മൂന്നു ഭാഗങ്ങളിലുമായി ഉണ്ടായ ഒരു മാറ്റം ജീത്തു ജോസഫ് പങ്കുവച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം.
ദൃശ്യം സിനിമയുടെ 12 വർഷത്തെ യാത്ര കൂടിയാണ് സംവിധായകൻ ലളിതമായി പറഞ്ഞു വച്ചത്. ദൃശ്യം 1 , ദൃശ്യം 2, ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 3 എന്നിവയിലെ ഡൈനിംഗ് ടേബിൾ സീനുകളാണ് അദ്ദേഹം കോർത്തിണക്കി പോസ്റ്റ് ചെയ്തത്.
മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയും ഭാര്യ റാണി, മക്കളായ അഞ്ജു, അനു എന്നിവർ ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. 2013-ൽ ചെറിയ കുട്ടികളായിരുന്ന അഞ്ജുവും അനുവും 2021-ൽ കൗമാരക്കാരായും, ‘ദൃശ്യം 3’ൽ കൂടുതൽ വളർന്നതായും ചിത്രങ്ങളിൽ കാണാം. മാത്രമല്ല ഡൈനിംഗ് ടേബിളിന്റെ മാറ്റവും ഇന്റിരിയർ മാറ്റവും ചിത്രങ്ങളിൽ കാണാം.
ആറ് വർഷങ്ങൾക്കിപ്പുറം റിലീസ് ചെയ്ത രണ്ടാം ഭാഗത്തിൽ ജോർജുകുട്ടി സാമ്പത്തികമായി വലിയ വളർച്ച നേടി ഒരു തിയേറ്റർ ഉടമയും ചലച്ചിത്ര നിർമാതാവുമായി. എന്നാൽ, മൂത്തമകൾ അഞ്ജു പഴയ സംഭവങ്ങളുടെ ഓർമ്മകൾ കാരണം മാനസിക പിരിമുറുക്കത്തിലായിരുന്നു.
ജോർജുകുട്ടിയുടെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയും കേസിന്റെ ദുരൂഹതയും നാട്ടുകാർക്കിടയിൽ ഗോസിപ്പുകൾ വർധിപ്പിച്ചു. ഗീത പ്രഭാകറിന്റെ നിരന്തരമായ സമ്മർദ്ദത്താൽ കേസ് വീണ്ടും അന്വേഷിക്കുകയും പോലീസിന് ഒരു ദൃക്സാക്ഷിയെ ലഭിക്കുകയും ചെയ്തു.
പുതിയ ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം ജോർജുകുട്ടിയുടെ ബുദ്ധിയെ മറികടന്ന് മൃതദേഹം കുഴിച്ചിട്ട പോലീസ് സ്റ്റേഷന്റെ അടിത്തറയിലേക്ക് എത്താൻ ശ്രമിച്ചു. എന്നാൽ, താൻ മുൻകൂട്ടി എഴുതി തയാറാക്കിയ ഒരു ചലച്ചിത്ര തിരക്കഥയുമായി ഈ കേസിന് ബന്ധമുണ്ടെന്ന് കോടതിയിൽ തെളിയിച്ച് ജോർജുകുട്ടി വീണ്ടും നിയമത്തിൽ നിന്ന് രക്ഷപ്പെട്ടു.
വരുൺ പ്രഭാകറിന്റെ ചിതാഭസ്മം അവന്റെ മാതാപിതാക്കൾക്ക് രഹസ്യമായി എത്തിച്ചു നൽകിയാണ് ജോർജുകുട്ടി ഈ കഥ അവസാനിപ്പിച്ചത്.
Movies
നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽ രാവണ പ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്. ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
Kerala
തിരുവനന്തപുരം: ചലച്ചിത്ര ലോകത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു.
"മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന ആദരിക്കൽ ഒക്ടോബർ നാലിന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് സാംസ്കാരിക- വജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മലയാള സിനിമയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച മോഹൻലാലിനോട് ഈ നാടിന്റെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്ന ചടങ്ങാണ് "മലയാളം വാനോളം, ലാൽസലാം' എന്ന് മന്ത്രി പറഞ്ഞു.
District News
കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബർ ഒന്നു മുതൽ നടൻ മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈ ദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസർ ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു... മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തി ൽ തുടർന്ന് അഭിനയിക്കാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരു ന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇട വേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബല ത്തിൽ അതിജീവിച്ചു.
മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർഥനകളിൽ കൂട്ടുവന്നവർ ക്കും ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.'- ഇ താണ് ആന്റോ ജോസഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയിൽ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആൻ്റോ ജോസഫ് തന്നെയാണ് സമൂഹമാ ധ്യമങ്ങളിലൂടെ അറിയിച്ചത്.
മഹേഷ് നാരായണൻ്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് മമ്മൂട്ടി അവധി യെടുത്ത് ചികിത്സയ്ക്കു പോയത്. പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹം ബുധനാഴ്ച മുതൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തു ന്നതും. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.
Movies
മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ ലാളിത്യവും പെരുമാറ്റവും മലയാളിപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാണ്. പിതാവിന്റെ സ്ഥാനമാനങ്ങളുടെയോ പണത്തിന്റെയോ വലുപ്പം കാണിക്കാതെ തന്റേതായ ജീവിതരീതികളുമായി മുന്നോട്ടുപോകുന്ന ആ താരപുത്രനെക്കുറിച്ച് ഒരു തമിഴ് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്.
ദൃശ്യം സിനിമയുടെ തമിഴ് റീമേക്ക് ആയ പാപനാശം സിനിമയുടെ ചിത്രീകരണ വേളയിലെ പ്രണവിന്റെ പെരുമാറ്റത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സെറ്റിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച പ്രണവ് താനൊരു സൂപ്പർതാരത്തിന്റെ മകനാണെന്ന യാതൊരു ഭാവവുമില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി.
ആരാലും ശ്രദ്ധിക്കപ്പെടാതെ, എല്ലാ ജോലികളും ചെയ്ത് സെറ്റിൽ ഓടി നടക്കുന്ന ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറായി മാത്രമാണ് യൂണിറ്റിലെ പലരും പ്രണവിനെ കണ്ടിരുന്നത്. പ്രണവ് ആരാണെന്നുള്ള രഹസ്യം പുറത്തുവന്നത് സെറ്റിലുണ്ടായ ഒരു അപ്രതീക്ഷിത നിമിഷത്തിലാണ്.
ചിത്രീകരണത്തിനിടെ നടൻ കമൽഹാസൻ ആ ചെറുപ്പക്കാരനെ അടുത്തു വിളിക്കുകയും സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഒരു അസിസ്റ്റന്റ് ഡയറക്ടറെ കമൽഹാസൻ ഇത്ര സ്നേഹത്തോടെ ചേർത്തണയ്ക്കുന്നത് എന്തിനാണ് എന്ന് സെറ്റിലുണ്ടായിരുന്ന പലരും അമ്പരന്നു പരസ്പരം ചോദിച്ചതായി മാധ്യമപ്രവർത്തകൻ പറയുന്നു.
ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ ഒരു അസിസ്റ്റന്റ് ഡയറക്റ്റർ വളരെ ഡെഡിക്കേറ്റഡ് ആയി അവിടെയും ഇവിടെയും ഓടി നടന്ന് എല്ലാ പണികളും ചെയ്യുന്നത് കണ്ടു. അയാൾ മലയാളവും തമിഴും ചേർന്ന ഭാഷയിലാണ് സംസാരിച്ചത്.
തമിഴ് വളരെ നന്നായി സംസാരിക്കുന്നുണ്ടായിരുന്നു. അത് ആരാണെന്ന് എനിക്ക് മനസിലായില്ല. മലയാളിലായെന്ന് തോന്നി, തമിഴ് സംസാരിക്കുന്ന മലയാളി. യൂണിറ്റിലെ പലർക്കും അത് ആരാണെന്ന് അറിയില്ല. പക്ഷേ, കമൽ സാറിന് മാത്രം അറിയാം അത് ആരാണെന്ന്.
ഇടയ്ക്ക് ബ്രേക്ക് സമയത്ത് അയാൾ ഒരു തമിഴ് പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. കമൽ സാർ അയാളെ അടുത്തേക്ക് വിളിച്ചു, ‘‘തമിഴ് വായിക്കാൻ അറിയാമോ’’ എന്ന് ചോദിച്ചു. ‘‘അറിയാം സാർ, നന്നായി അറിയാം’’ എന്ന് പറഞ്ഞു.
അദ്ദേഹം ഈ പയ്യനെ കെട്ടിപ്പിടിച്ചു. യൂണിറ്റിലെ എല്ലാവരും അന്തംവിട്ടുപോയി! ആരെടാ ഈ എ ഡി, കമൽ സാർ കെട്ടിപ്പിടിക്കുന്നുണ്ടല്ലോ, എന്നായി എല്ലാവരും. പിന്നെയാണ് അറിഞ്ഞത്, ഇത് മോഹൻലാലിന്റെ മകൻ, പ്രണവ് മോഹൻലാൽ ആണെന്ന്.
ആരാലും അറിയപ്പെടാതെ യൂണിറ്റിൽ കഷ്ടപ്പെട്ട് ജോലിയെടുത്ത്, യൂണിറ്റിലെ എല്ലാവരും കഴിക്കുന്ന ഭക്ഷണവും കഴിച്ചാണ് പ്രണവ് അവിടെ കഴിഞ്ഞത്. അത് അദ്ദേഹത്തിന്റെ അച്ഛൻ പകർന്നുകൊടുത്ത എളിമയാണ്,’ മാധ്യമപ്രവർത്തകൻ പറഞ്ഞു.
Movies
140-ാം വർഷത്തിലേക്കു പദമൂന്നുന്ന മലയാളത്തിന്റെ ആദ്യ ദിനപത്രം തനിക്കു നൽകിയ ആദരവിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ. ദീപികയുടെ ഉപഹാരം വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയതിനെത്തുടർന്ന് ദീപിക നൽകിയ ഉപഹാരം കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോർട്ടിൽവച്ച് ഏറ്റുവാങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടാണ് ദീപികയുടെ ഉപഹാരം മോഹൻലാലിനു സമ്മാനിച്ചത്. ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവരും സംബന്ധിച്ചു.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്തകളുടെ കൊളാഷാണ് ഉപഹാരമായി നൽകിയത്. ഈ ഉപഹാരം താൻ നെഞ്ചോടു ചേർക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
തന്റെ അഭിനയജീവിതത്തിന്റെ 25-ാം വാർഷികം ദീപികയുടെ ആഭിമുഖ്യത്തിൽ 2003 നവംബർ 29ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിപുലമായി ആഘോഷിച്ചത് മോഹൻലാൽ അനുസ്മരിച്ചു.
“48 വർഷത്തെ ഈ യാത്രയിൽ എല്ലാവരുടെയും സ്നേഹവും പിന്തുണയുമാണ് എന്നെ നയിക്കുന്നത്. എന്റെ കൂടെയുള്ളവരും എന്നോടൊപ്പം സഹകരിക്കുന്നവരുമെല്ലാമാണ് എന്നെ പ്രചോദിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്തത്. അവർക്കെല്ലാമായാണ് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം സമർപ്പിക്കുന്നത്- മോഹൻലാൽ പറഞ്ഞു.
Movies
മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമെന്ന് ഭാര്യ സുചിത്ര മോഹൻലാൽ. തന്റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഈ നേട്ടം ആഘോഷമാക്കുകയാണെന്നും 35 വർഷം അദ്ദേഹത്തിനൊപ്പം കഴിയാനായത് സന്തോഷകരവുമെന്നാണ് സുചിത്ര പറഞ്ഞു.
""മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. സിനിമാ കുടുംബത്തിനു മാത്രമല്ല കേരളത്തെ സംബന്ധിച്ചടത്തോളവും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നു. ദൈവത്തോടു നന്ദി പറയുന്നു.
ചേട്ടൻ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞതും ഓർക്കാറില്ല, വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ല. ഒരുപാട് അനുഗ്രഹിക്കപ്പെട്ടവളാണെന്നു തോന്നുന്നു. ഒരുപാട് സന്തോഷം.
സിനിമയിൽ വന്നിട്ട് അദ്ദേഹം അൻപതാം വർഷത്തിലേക്ക് അടുക്കുകയാണ്. അതിൽ 35 വർഷവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരിക്കാൻ സാധിച്ചതിൽ സന്തോഷവതിയാണ്. എന്റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഇത് ആഘോഷിക്കുകയാണ്.’’–സുചിത്ര മോഹൻലാൽ പറഞ്ഞു.
കൊച്ചിയിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം സിനിമ കാണാനെത്തിയതായിരുന്നു താരപത്നി.
Movies
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ. മോഹൻലാലിനെ ലാലേട്ടൻ എന്ന് അഭിസംബോധന ചെയ്ത കമൽഹാസൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിക്കുന്ന യഥാർത്ഥ കലാകാരനാണെന്നും കുറിച്ചു.
‘എന്റെ പ്രിയ സുഹൃത്ത് ലാലേട്ടനെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചത് കാണുന്നതിൽ സന്തോഷമുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ സ്പർശിച്ച തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു യഥാർഥ കലാകാരനാണ് അദ്ദേഹം. തികച്ചും അർഹമായ അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.’ കമൽഹാസന്റെ വാക്കുകൾ.
ചൊവ്വാഴ്ച ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിലാണ് മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
മികച്ച സഹനടിക്കുള്ള പുരസ്കാരം നടി ഉർവശിയും മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു.
Movies
മലയാളത്തിന്റെ നൂറുകോടി ഹിറ്റുകൾ തുടർച്ചയായി സ്വന്തമാക്കിയ നടൻ എന്ന പേര് ഇനി മോഹൻലാലിനെ സ്വന്തം.
എമ്പുരാൻ, തുടരും എന്നീ സിനിമകൾക്കു ശേഷം ഹൃദയപൂർവവും നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഇതോടെ ഒരു നടന്റെ മൂന്ന് സിനിമകൾ ഒരേ വർഷം നൂറ് കോടി ക്ലബ്ബിൽ ഇടംനേടുന്നു എന്ന നേട്ടം മോഹൻലാൽ സ്വന്തമാക്കി. ആഗോള കളക്ഷനും സിനിമയ്ക്കു ലഭിച്ച ബിസിനസും ചേര്‍ത്താണ് നൂറ് കോടി നേടിയിരിക്കുന്നത്.
100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമയായും ഹൃദയപൂര്‍വം മാറി. പത്ത് വർഷങ്ങൾക്കുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്.
"ഹൃദയപൂർവ്വം സിനിമ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങൾ ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും ഞങ്ങൾക്കൊപ്പം കണ്ണുനീർ പൊഴിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പർശിയായി തോന്നി. നിങ്ങൾ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വാക്കുകൾക്കതീതമായി നന്ദിയുണ്ട്” എന്നായിരുന്നു മോഹൻലാൽ പ്രതികരിച്ചത്.
സംഗീത് പ്രതാപ്, ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
ആശിര്‍വാദ് സിനിമാസ് ആയിരുന്നു നിര്‍മാണം. അഖിൽ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രം സെപ്റ്റംബര്‍ 26ന് ഒടിടി റിലീസ് ചെയ്യും. ജിയോ ഹോട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്.
Movies
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നടൻ മോഹൻലാൽ ഏറ്റുവാങ്ങി. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങിലെ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാൽ പുരസ്കാരം സ്വീകരിച്ചത്.
2023 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് വിതരണം ചെയ്തത്. അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി.
നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം എം.കെ.രാമദാസ് ഏറ്റുവാങ്ങി. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരവും മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന് മുരളിയും ഏറ്റുവാങ്ങി.
ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. ക്രിസ്റ്റോയുടെ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്. അവാര്‍ഡ് വിതരണത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും താരങ്ങൾ പങ്കെടുക്കും.
NRI
മനാമ: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് അഭിനന്ദനങ്ങൾ നേർന്ന് ബഹറിനിലെ മോഹൻലാൽ ആരാധകരുടെ കൂട്ടായ്മ "ലാൽകെയേഴ്സ് ബഹറിൻ'.
48 വര്‍ഷത്തെ സിനിമാജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് നൽകിയ ഈ അംഗീകാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും നൽകുന്ന ഊർജം വളരെ വലുതാണ്.
ബഹറിൻ ലാൽ കെയേഴ്സിന് ഇത് ഉത്സവപ്രതീതിയുള്ള ദിവസങ്ങളാണെന്ന് കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രെഷറർ അരുൺ ജി. നെയ്യാർ എന്നിവർ അറിയിച്ചു.
Leader Page
എൺപതുകൾ മുതലുള്ള മലയാളിയുടെ ജീവിതപരിണാമങ്ങളെ വിനിമയം ചെയ്ത താരശരീരമാണ് മോഹൻലാൽ . അദ്ദേഹത്തിന്റെ കഥാപാത്ര /ഭാവപരിണാമങ്ങൾ മലയാളിയുടെ ജീവിതമാറ്റത്തിന്റെ ദൃശ്യപ്പെടുത്തൽകൂടിയാണ്. ഭാവുകത്വപരവും സാങ്കേതികവുമായ വലിയ മാറ്റങ്ങൾ പിന്നിട്ടാണ് മലയാള സിനിമ ടാക്കീസുകളിൽനിന്ന് മൾട്ടിപ്ലക്സുകളിൽ ഇന്ന് എത്തിനിൽക്കുന്നത്. ഈ ഘട്ടങ്ങളിലെല്ലാം മലയാളസിനിമാവ്യവസായത്തിന് ലാൽ ഒരു അനിവാര്യതയായിരുന്നു.
താരശരീരത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു പുസ്തകമാണ് റിച്ചാർഡ് ഡയർ എഴുതിയ ‘സ്റ്റാർസ്.’ താരത്തെ ഒരു പാഠമായാണ് (text) ഡയർ വിശകലനം ചെയ്യുന്നത്. അഭിനേതാവ് സിനിമയിൽ നിരന്തരം ആവർത്തിക്കുന്ന വേഷങ്ങൾ, കൈകാര്യംചെയ്യുന്ന പരസ്യങ്ങൾ, അഭിമുഖങ്ങൾ, പോസ്റ്ററുകൾ ഇവയിലൂടെ നിർമിക്കുന്നതാണ് താരബിംബം. കഥാപാത്രങ്ങൾ, അതിന്റെ ലിംഗപരവും വർഗപരവും രാഷ്ട്രീയവുമായ വിവക്ഷകൾ ഇവയെല്ലാം അഭിനേതാവ് എന്ന നിലവിട്ടു താരത്തിലേക്കു വളർത്തുന്ന ഘടകങ്ങളാണ്. താരശരീരത്തെ ഒരു ഉത്പന്നമായാണ് റിച്ചാർഡ് ഡയർ നിരീക്ഷിക്കുന്നത്. വിപണി മുതൽ രാഷ്ട്രീയംവരെ തങ്ങളുടെ ആശയങ്ങൾ വിറ്റഴിക്കാനുള്ള ഒരു ഉപാധിയായി താരശരീരത്തെ ഉപയോഗിക്കുന്നു.
1980ൽ മോഹൻലാലിന്റെ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പുറത്തുവരുമ്പോഴേക്കും കേരളത്തിൽ അടിയന്തരാവസ്ഥയുടെ അലകൾ നേർത്തുതുടങ്ങിയിരുന്നു. നമ്മൾ കൊയ്യുന്ന വയലുകളുടെ പൊന്നരിവാൾ സ്വപ്നങ്ങളും തീർന്നുതുടങ്ങിയിരുന്നു. ഹിന്ദി സ്ക്രീനുകളിലെ അമിതാഭ്ബച്ചന്റെ രോഷാഗ്നിയെ മലയാളത്തിൽ ആവാഹിച്ച ജയൻ മരിച്ച് ഒരു മാസവും 10 ദിവസവും പൂർത്തിയാകുമ്പോഴാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസാകുന്നത്.
പ്രണയഋതു
രോഷങ്ങളും രാഷ്ട്രീയ അതിഭാവുകത്വങ്ങളും ഇടതൂർന്നുവളർന്ന ഒരു കാലത്തിനുശേഷമാണ് സിനിമയിൽ മോഹൻലാൽ യുഗം ആരംഭിക്കുന്നത്. മലയാളിക്ക് ശൃംഗാരത്തോടും ഹാസ്യത്തോടും പക്ഷപാതിത്വം കൂടും. ഈ പ്രണയസംസ്കാരത്തിന്റെ സ്ക്രീൻ പതിപ്പുകളായിരുന്നു പ്രേംനസീറും മോഹൻലാലും.
മലയാളിയുടെ കാമുകഭാവത്തിന് സെല്ലുലോയ്ഡിൽ എഴുതിയ നിറപ്പകർച്ചയായിരുന്നു മോഹൻലാൽ. നമ്മുടെ പ്രണയസ്വപ്നങ്ങൾക്കാണ് അയാൾ നിറം നൽകിയത്. പൈങ്കിളി നോവലിസ്റ്റുകൾ ഇരുകൈകളുംകൊണ്ട് അതിഭാവുകത്വത്തിൽ ചാലിച്ച കഥകൾ എഴുതിപ്പിടിപ്പിച്ച കാലം കൂടിയായിരുന്നു അത്. പൈങ്കിളി ഭാവുകത്വത്തിന് കുറുകെ നടന്നാണ് മോഹൻലാൽ റൊമാന്റിക് ഹീറോയായി മാറുന്നത്.
എഴുപതുകളിലെ നായകന്മാർ കൊടികൾകൊണ്ട് സമരമുഖം ഉയർത്തിയപ്പോൾ എൺപതുകളിൽ ലാൽ പ്രണയംകൊണ്ട് വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നു. ‘സുഖമോ ദേവി’ എന്ന സിനിമയിൽ സണ്ണി താരയെ കോളജ് കാമ്പസിൽ ബൈക്കിൽ ഇറക്കിയതിനുശേഷം തിരികെ വിളിച്ച് നെറ്റിയിൽ ചുംബിക്കുന്നുണ്ട്. സ്വന്തം കാമുകിയെ ബൈക്കിലിരുത്തി യാത്ര ചെയ്യുകയും പരസ്യമായി ചുംബിക്കുകയും ചെയ്യുന്ന കഥാപാത്രം അന്ന് വിസ്മയമായിരുന്നു. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുമെന്ന് പറഞ്ഞത് പ്രശസ്ത മെക്സിക്കൻ കവി ഒക്ടോവിയോ പാസാണ്.
ആൺ-പെൺ സൗഹൃദങ്ങൾക്കുമേൽ അച്ചടക്കവാളുകൾ ഉയർന്നുനിന്ന കാലത്ത് കാമ്പസ് സ്വപ്നം കണ്ട സ്വാതന്ത്ര്യത്തെ സ്ക്രീനിൽ ദൃശ്യപ്പെടുത്തിയ രംഗം കൂടിയായിരുന്നു അത്.
‘തൂവാനത്തുമ്പികളി’ലെ പ്രണയവർഷം ഇന്നും പെയ്തുതീർന്നിട്ടില്ല. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ക്ലാരയുടെ ട്രെയിൻ ഒറ്റക്കൽശില്പംപോലെ ഫ്രീസ്ചെയ്ത് അവിടെത്തന്നെ നിൽക്കുകയാണ്. മുന്തിരിത്തോപ്പിലെ അവസാനരംഗത്ത് രണ്ടാനച്ഛനാൽ ബലാത്കാരം ചെയ്യപ്പെട്ട സോഫിയയെ സോളമൻ തൂക്കിയെടുക്കുമ്പോൾ നമ്മുടെ പെൺ-പവിത്രതാസങ്കല്പങ്ങളെകൂടിയാണ് മറുകൈകൊണ്ട് തൂക്കിയെറിയുന്നത്. ഇങ്ങനെ വ്യവസ്ഥാപിത സങ്കല്പങ്ങൾക്കുമേൽ തീമഴ പെയ്യിച്ച കാമുകനായിരുന്നു അയാൾ. അസാമാന്യമായ മുഖസൗന്ദര്യമോ ശരീരത്തിന്റെ അഴകളവുകളോ അല്ല മലയാളിയെ മോഹൻലാലിനോട് ഇഴചേർത്തത്. ആ മാനറിസങ്ങളിലും അലസഭാവങ്ങളിലും ഒരു സാധാരണ മലയാളിയുണ്ടായിരുന്നു.
ജീവിതസമരം
എൺപതുകളിലെ മോഹൻലാൽസിനിമകളിൽ കാണുന്നത് മധ്യവർഗ മലയാളി പുരുഷന്റെ അതിജീവന സമരങ്ങളാണ്. കേരളത്തിൽ പ്രവാസത്തിന്റെ വാതിലുകൾ തുറന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ വ്യാവസായികമായി പുരോഗമിച്ചപ്പോൾ കേരളം അവിടെ മുരടിച്ചുനിന്നു. ഇതിന്റെ തിക്തഫലങ്ങൾ തീവ്രമായി ഏറ്റുവാങ്ങിയത് എൺപതുകളിലെ യുവത്വമാണ്. ‘ടി.പി. ബാലഗോപാലൻ എംഎ’യെപ്പോലെ വാലുപോലെ ബിരുദവും പേറി നടക്കേണ്ടിവന്ന ചെറുപ്പക്കാരുടെ പെരുക്കം അന്നുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ കാലമായിരുന്നു അത്. ശരാശരി മലയാളിയുടെ സ്വർഗരാജ്യമായിരുന്നു ഗൾഫ്. അനേകം മലയാളികൾ ഗൾഫിലേക്കു രക്ഷപ്പെട്ടു. ചിലർ ‘ഗഫൂറു’മാരുടെ വലയിൽ വീണു.
ഗൾഫ് രാജ്യങ്ങളിൽ ഓയിൽ ബൂമിന്റെ കാലമായിരുന്നു അത്. ഗൾഫിലേക്ക് പോകാൻ ഭാഗ്യം ലഭിച്ചവരിൽ ഏറെയും മുസ്ലിംകളായിരുന്നു. ഭൂപരിഷ്കരണവും മറ്റു മാറ്റങ്ങളുംമൂലം ഭൂമിയുടെയും കൃഷിയുടെയും ആധിപത്യംകൂടി നഷ്ടമായ നായർ, സവർണ വിഭാഗങ്ങൾ വലിയ പ്രതിസന്ധിയിലായി. മധ്യവർഗ ഹിന്ദു കുടുംബങ്ങളുടെ പ്രതിസന്ധികളെ അനേകം സിനിമകളിലൂടെ മോഹൻലാൽ പ്രതിനിധാനം ചെയ്യുന്നുണ്ട്.
ഈ സിനിമകളിൽ പരമസാത്വികരും വ്യവസ്ഥിതിക്കു മുന്നിലെ കോമാളികളുമാണ് കഥാപാത്രങ്ങൾ. വെള്ളാനകളുടെ നാട്, സന്മനസുള്ളവർക്ക് സമാധാനം എന്നിങ്ങനെ ഉദാഹരണങ്ങൾ.
അതിജീവനമാണു ലക്ഷ്യം. സംരംഭങ്ങൾ തുടങ്ങുന്നുണ്ടെങ്കിലും ബ്യൂറോക്രസിയും ഭരണകൂടങ്ങളും നിർദയമായി അയാളെ പരാജയപ്പെടുത്തുന്നു - വരവേൽപ്പ്, മിഥുനം തുടങ്ങിയ ചിത്രങ്ങൾ. നെറ്റിയിലെ ചന്ദനക്കുറിയും മലയാളവസ്ത്രവും കാലൻകുടയുമാണ് അയാളുടെ അടയാളങ്ങൾ. അയാളുടെ മീശ - അത് താഴേക്കുതന്നെയാണ്.
മീശ
തൊണ്ണൂറുകൾക്കുശേഷം കേരളീയ ജീവിതത്തിനും മോഹൻലാൽകഥാപാത്രങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നു. കേരളസമൂഹത്തിൽ മറ്റൊരു പരിണാമത്തിന്റെ കാലം കൂടിയാണ് ഇത്. ഗൾഫ്പണത്തിന്റെ ഒഴുക്കുമൂലം ഉണ്ടായ സാമ്പത്തിക മാറ്റങ്ങൾ. ബാബറി മസ്ജിദും തുടർന്നുണ്ടായ പ്രശ്നങ്ങളും കേരളസമൂഹത്തിൽ ഉണ്ടാക്കിയ ആഴമേറിയ വിഭജനങ്ങൾ. ഇത്തരം ഒരു ചരിത്രസന്ദർഭത്തിലാണു പ്രതികാരത്തിന്റെ ആൾരൂപമായി അയാൾ വരുന്നത്. എൺപതിലെ സാത്വിക നായകനല്ല അയാൾ. വേഷത്തിലും രൂപഭാവങ്ങളിലും മാറ്റം. വീട്ടുകഥകൾക്കു പകരം തറവാട്ടുകഥകൾ.
‘സന്മനസുള്ളവർക്കു സമാധാന’ത്തിൽ വീട് തിരിച്ചുപിടിക്കാൻ വേണ്ടിയായിരുന്നു അയാളുടെ സമരമെങ്കിൽ ‘ആറാം തമ്പുരാനി’ൽ കണിമംഗലം തറവാടിനുവേണ്ടി. സൂക്ഷ്മചലനങ്ങളിൽപോലും അയാൾ തറവാടിയും മാടമ്പിയുമായി മാറുന്നുണ്ട്. യുവതയുടെ ക്ഷുഭിതഭാവങ്ങളെയാണ് ആ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അപ്പോഴും അയാളുടെ കാമുകഭാവം അങ്ങനെതന്നെയുണ്ട്.
മലയാള സിനിമ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലം കൂടിയായിരുന്നു തൊണ്ണൂറുകൾക്ക് ശേഷമുള്ള കാലം. സാറ്റലൈറ്റ് ചാനലുകൾ കൊണ്ടുവന്ന പുതിയ ദൃശ്യസംസ്കാരം നിർമിച്ച ആദ്യകാലകൗതുകങ്ങൾ മലയാളിയെ വീട്ടിൽ പിടിച്ചിരുത്തി.
ഗ്രാമീണ ടാക്കീസുകളിൽ ആളുകൾ കുറഞ്ഞു. തിയറ്ററുകൾ കല്യാണമണ്ഡപങ്ങളായി. അമർത്തിയ ലൈംഗികശീലങ്ങളെയും കപടസദാചാരത്തെയും ആഴത്തിൽ ചോദ്യംചെയ്തുകൊണ്ട് ഷക്കീലയും പരിവാരങ്ങളും അവശേഷിച്ച സ്ക്രീനുകൾ കൈയേറി. ഇത്തരമൊരു പ്രതിസന്ധിയിൽനിന്നു മലയാളസിനിമയെ രക്ഷിക്കുന്നതിൽ മോഹൻലാൽ സിനിമകൾ വഹിച്ചപങ്ക് വളരെ വലുതായിരുന്നു.
വൈവിധ്യം നിറഞ്ഞ അഭിനയ നാട്യശാസ്ത്രമാണ് മോഹൻലാലിന്റേത്. 2010നു ശേഷം ലോകവും അഭിരുചികളും പാടെ മാറിമറിഞ്ഞു. പഴയതൊക്കെ കൺവെട്ടത്തുനിന്ന് അപ്രത്യക്ഷമായി. വടിവൊത്ത താരശരീരങ്ങൾ രൂപംകൊണ്ടു.
എന്നിട്ടും മോഹൻലാലിന്റെ പ്രതാപം കുറഞ്ഞിട്ടില്ല. ‘തുടരും’ സിനിമയിലെ കണ്ണുകൾകൊണ്ടുമാത്രം നടത്തിയ അഭിനയം മാത്രംമതി ഇതു തെളിയിക്കാൻ. സ്ക്രീൻ വിട്ടിറങ്ങിയാലും തുളഞ്ഞുകയറുന്ന ആ നോട്ടം കൂടെയുണ്ടാകും.
എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലും അദ്ദേഹത്തിനുവേണ്ടി നിർമിച്ച കഥാപാത്രങ്ങളും അവ നൽകിയ ഊർജവും മലയാളിയുടെ അവബോധത്തിൽ ആഴത്തിൽ മുദ്രിതമായിരുന്നു. ഗൃഹാതുരസമൂഹമായ മലയാളി പഴയ ഓർമകൾ പുതുക്കുവാൻ തങ്ങളുടെ പ്രണയത്തെയും കാമനകളെയും യൗവനത്തെയും വീണ്ടെടുക്കുവാൻ സ്ക്രീനിൽ പഴയ മോഹൻലാലിനെ അന്വേഷിച്ചുചെല്ലുന്നു. കമ്യൂണിസവും ഫ്യൂഡലിസവും മാത്രമല്ല പഴയ മോഹൻലാലും നമുക്ക് ഒരു നൊസ്റ്റാൾജിയയാണ്.
Editorial
ഫാൽക്കെ പുരസ്കാരത്തെയും കണ്ഠാഭരണമാക്കിയ പ്രിയപ്പെട്ട ലാൽ, താങ്കൾ അഭിനയരംഗത്തെ തന്പുരാനായി, ഒടിയനായി, പുലിമുരുകനായി... മലയാളസിനിമയുടെ സ്പിരിറ്റായി... മലയാളിയുടെ ലാലേട്ടനായി തുടരൂയെന്ന് ആശംസിക്കുന്നു, ഹൃദയപൂർവം!
അടുത്തയിടെ, ഒരു സ്വർണക്കടയുടെ പരസ്യത്തിനുവേണ്ടി കണ്ഠാഭരണവും അണിഞ്ഞ് സ്ത്രൈണഭാവത്തോടെ നിൽക്കുന്ന മോഹൽലാൽ ആരെയും കൊതിപ്പിക്കുന്ന പ്രകടനമായിരുന്നു നടത്തിയത്. ഇന്ത്യൻ ചലച്ചിത്രരംഗത്തെ അംഗീകാരങ്ങളുടെ ആടയാഭരണങ്ങളെല്ലാം അണിഞ്ഞുകഴിഞ്ഞ ലാൽ ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും കണ്ഠാഭരണമാക്കിയിരിക്കുന്നു.
ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കാണ് 2023ലെ ഫാൽക്കെ അവാർഡ്. പ്രിയപ്പെട്ട ലാൽ, താങ്കൾ അഭിനയരംഗത്തെ തന്പുരാനായി, ഒടിയനായി, പുലിമുരുകനായി... മലയാളസിനിമയുടെ സ്പിരിറ്റായി... മലയാളിയുടെ ലാലേട്ടനായി തുടരൂയെന്ന് ആശംസിക്കുന്നു, ഹൃദയപൂർവം! സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുശേഷം ഫാൽക്കെ അവാർഡ് ഒരിക്കൽകൂടി മോഹൻലാലിലൂടെ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്.
അഞ്ചു ദേശീയ ചലച്ചിത്ര അവാർഡുകൾ, 2001ൽ പത്മശ്രീ, 2019ൽ പത്മഭൂഷൻ ബഹുമതികൾ എന്നിവയ്ക്കു പിന്നാലെയാണ് ഫാൽക്കെ കിരീടധാരണം. 1960 മേയ് 21നായിരുന്നു ലാലിന്റെ ജനനം. 1978ൽ 18-ാത്തെ വയസിൽ സിനിമയിലെ ജനനം. അക്കൊല്ലം, കൊല്ലത്തെ കൃഷ്ണ തിയറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച് പെട്ടിയിലായ ‘തിരനോട്ടം’ എന്ന ചിത്രത്തിലായിരുന്നു ആദ്യാഭിനയം.
പ്രീഡിഗ്രി പഠനകാലത്ത് കൂട്ടുകാരുമൊത്ത് നിർമിച്ച ആ ചിത്രത്തിൽ ബുദ്ധിമാന്ദ്യമുള്ള കുട്ടപ്പനെന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിച്ചത്. 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ അഭിനയിച്ചതു വില്ലനായിട്ടായിരുന്നു. പക്ഷേ, പിറന്നത് നായകനായിരുന്നു. തൊട്ടടുത്ത വർഷം എട്ടു സിനിമകളിൽ വേഷമിട്ടു.
82ൽ 14ഉം 83ൽ 26ഉം സിനിമകളിൽ അഭിനയിച്ച ലാൽ, ലാലേട്ടനായി വളരുകയായിരുന്നു. ഹിന്ദി ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം മികവ് തെളിയിച്ചു. സിനിമയ്ക്കു പുറമേ നാടകം, സിനിമ വ്യവസായം, നിർമാണം, സംവിധാനം, പരസ്യചിത്രങ്ങൾ, ഗാനാലാപനം തുടങ്ങിയ രംഗങ്ങളിലും മികവ് തെളിയിച്ചു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ, പഞ്ചാഗ്നിയിലെ റഷീദ്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമൻ, നാടോടിക്കാറ്റിലെ ദാസൻ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ, മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി, ചിത്രത്തിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ ഗോപി, പാദമുദ്രയിലെ മാതുപ്പണ്ടാരവും കുട്ടപ്പനും, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠൻ, ഇരുവരിലെ ആനന്ദൻ, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ, തന്മാത്രയിലെ രമേശൻ നായർ, പരദേശിയിലെ വലിയകത്തു മൂസ, താഴ്വാരത്തിലെ ബാലൻ, താളവട്ടത്തിലെ വിനോദ്, സ്ഫടികത്തിലെ ആടുതോമ, തുടരും എന്ന ചിത്രത്തിലെ ബെൻസ്, ഹൃദയപൂർവത്തിലെ സന്ദീപ്... മോഹൻലാലിന്റെ ജൈത്രയാത്ര തുടരുകയാണ്.
മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ വാക്കുകളാണ് പ്രസക്തം: “അർഹിച്ച ബഹുമതിയാണ് മോഹൻലാലിനു ലഭിച്ചത്. സിനിമ ജീവശ്വാസമാക്കുകയും അതിൽ ജീവിക്കുകയും ചെയ്ത യഥാർഥ കലാകാരനുള്ളതാണ് ഫാൽക്കെ അവാർഡ്. ഈ കിരീടത്തിന് ലാൽ, നിങ്ങൾ ശരിക്കും അർഹനാണ്.”
എന്താണ് മോഹൻലാൽ എന്ന നടൻ എന്ന കാതലായ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹത്തിന്റെതന്നെ വാക്കുകളിലുണ്ട്. “ഇട്ടിമാണിയിൽ മാർഗംകളിയും കമലദളത്തിൽ നൃത്തവും വാനപ്രസ്ഥത്തിൽ കഥകളിയും അവതരിപ്പിച്ചപ്പോൾ ആളുകൾ ചോദിച്ചു. നിങ്ങളിതൊക്കെ പഠിച്ചിട്ടുണ്ടോയെന്ന്.
ഇല്ല, പക്ഷേ, എന്റെ ഉള്ളിലുണ്ടായിരുന്ന ഇവയെ എല്ലാം ആവശ്യം വന്നപ്പോൾ ഞാൻ കണ്ടെത്തി. ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ആനന്ദവും സൗഭാഗ്യവും ഇത്തരത്തിലുള്ള പരകായ പ്രവേശങ്ങളും അതിന്റെ അനുഭവങ്ങളുമാണ്. പുരുഷനും സ്ത്രീയും ട്രാൻസ്ജെൻഡറുമുൾപ്പെടെ എല്ലാ വേഷങ്ങളും ഒറ്റ ശരീരത്തിന്റെ ചുറ്റളവിൽ അയാൾ സാധ്യമാക്കുന്നു. ഇതിനർഥം ഇവയെല്ലാം നമ്മളിലുണ്ട് എന്നാണ്.”
നാലര പതിറ്റാണ്ടു പിന്നിട്ട അഭിനയ പരീക്ഷണങ്ങളിലൂടെ സാധ്യമാക്കിയ ഈ പരകായ പ്രവേശത്തിന്റെ മിന്നലാട്ടം, ലാൽ അടുത്തയിടെ അഭിനയിച്ച ജ്വല്ലറി പരസ്യത്തിലുമുണ്ട്. ഒരു നെക്ലെസ് അണിഞ്ഞ് സ്ത്രീയെപ്പോലെ നൃത്തം ചെയ്യുന്ന ലാൽ നിമിഷങ്ങൾക്കു മുന്‍പ് പുരുഷനായിരുന്നു. ഒടുവിലൊരു അർധനാരീശ്വരനായി പറയുന്നു, “ആരും കൊതിച്ചുപോകും.”
ദേശഭേദമില്ലാതെ ചലച്ചിത്രലോകം കൊതിച്ചുപോകുന്നൊരു വിസ്മയമാണ് മോഹൻലാൽ. എന്നിട്ടും ഈ മഹാനടനെ ലാലേട്ടൻ എന്ന് വിളിക്കാൻ മലയാളിയെന്ന സ്വത്വത്താൽ നാം അവകാശമുള്ളവരാണ്. ആ ലാഘവത്വം സിനിമാപ്രേമികൾക്ക് ഈ പുരസ്കാര വേളയെ കൂടുതൽ പ്രിയതരമാക്കുന്നു.
പ്രിയപ്പെട്ട ലാൽ, വെറും 19 വർഷത്തെ സിനിമ പ്രവർത്തനത്തിലൂടെ പ്രതിഭ തെളിയിച്ച ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായ ദാദാ സാഹിബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്കാരം നാളെ താങ്കളിലേക്ക് എത്തുകയാണ്.
ഈ പുരസ്കാരത്തിന്റെ ആനന്ദം സമാന്തരമായി സമ്മാനിക്കുന്ന ഉത്തരവാദിത്വഭാരം, നിങ്ങളിലുള്ളതും പുറത്തെടുക്കാനിരിക്കുന്നതുമായ സൃഷ്ടികളെ ചൂണ്ടിക്കാണിക്കുന്നുണ്ടാകാം. നിങ്ങളുടെ ദേഹീ-ദേഹ ചുറ്റളവുകളിലേക്ക് അവയെ അഭിനയക്രിയകളാൽ ആവാഹിച്ചുവരുത്തുക. ആശംസകൾ! അഭിനന്ദനങ്ങൾ!
Movies
ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥയെപ്പറ്റി സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ‘ദൃശ്യം 3’ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പൂത്തോട്ട എസ്എൻ സലോ കോളജിലാണ് സിനിമയുടെ പൂജ നടന്നത്
‘‘ഇതൊരു നല്ല സിനിമയാണ്. അമിത പ്രതീക്ഷയോടെയൊന്നും വരാതിരിക്കുക. ജോർജുകുട്ടിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുക, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നൊക്കെയാണ് ചിത്രത്തിലൂടെ പറയുന്നത്. മറ്റ് രണ്ട് ഭാഗങ്ങളുടെ മുകളിൽ നിൽക്കാൻ വേണ്ടി ചെയ്യുന്ന സിനിമയല്ലിത്.
നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ വീട്ടിൽ എന്തൊക്കെ സംഭവിക്കുന്നുണ്ട്, എന്തൊക്കെ സംഭവിക്കാം എന്നതാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. ആ ആകാംക്ഷയിൽ സിനിമ കാണാൻ വരാം.
ഈയൊരവസരത്തിൽ മോഹൻലാലിനൊപ്പം പ്രവർത്തിക്കാനാകുന്നതും ഏറെ സന്തോഷം നൽകുന്നു. ഞങ്ങളെല്ലാം അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് ഫോണിൽ വിളിച്ചപ്പോൾ ഞാൻ പറഞ്ഞത്. എല്ലാ രീതിയിലും ഈ അവാർഡിന് അർഹനാണ് അദ്ദേഹം.
സിനിമ എപ്പോൾ തിയറ്ററുകളിൽ എത്തുമെന്ന് എനിക്കറിയില്ല. ചിത്രീകരണം തീരുന്നതുപോലെയിരിക്കും റിലീസ് തിയതി. അതൊക്കെ നിർമാതാവാണ് തീരുമാനിക്കുന്നത്.
ദൃശ്യം ഒരു ത്രില്ലർ സിനിമയാണെന്ന് കണക്കാക്കിയിട്ടില്ല. ഇതൊരു ഫാമിലി ഡ്രാമയാണ്. അത് രണ്ട് കുടുംബങ്ങളുടെ കഥയായിരുന്നു. ഇപ്പോൾ അത് ജോർജുകുട്ടിയുടെ കുടുംബത്തിലെ കഥയാണ്. അവർ നേരിടുന്ന ട്രോമകളും മറ്റ് ബുദ്ധിമുട്ടുകളുമാണ് സിനിമ പറയുന്നത്.’’ജീത്തു ജോസഫ് പറഞ്ഞു.
Movies
ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിന് ആശംസയറിയിച്ച് അമിതാഭ് ബച്ചൻ. ഏറ്റവും അർഹമായ അംഗീകാരമാണ് മോഹൻലാലിന് ലഭിച്ചതെന്നും തങ്ങൾക്കൊരു പാഠമായി തുടരട്ടെ എന്നും അമിതാഭ് ബച്ചൻ മലയാളത്തിൽ ആശംസിച്ചു.
"ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു - ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവൃത്തിയുടെയും കരകൗശലത്തിന്റെയും വലിയ ആരാധകനാണ് ഞാൻ. ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്.
നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്കാർ' അമിതാഭ് ബച്ചൻ കുറിച്ചു.
അമിതാഭ് ബച്ചന്റെ മലയാളത്തിലുള്ള ആശംസ ആരാധകർക്കിടയിൽ ചർച്ചയായി. ‘ബച്ചേട്ടാ’ എന്നു വിളിച്ചാണ് ചിലർ നന്ദി അറിയിച്ചത്.
Movies
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. മോഹൻലാൽ പുരസ്കാരത്തിന് അർഹനാണെന്നും സിനിമയ്ക്കു വേണ്ടി ജീവിച്ച യഥാർഥ കലാകാരനുള്ള അംഗീകാരമാണിതെന്നും മമ്മൂട്ടി കുറിച്ചു.
‘ഒരു സഹപ്രവർത്തകൻ എന്നതിന് ഉപരി, ഒരു സഹോദരൻ, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന ഒരു കലാകാരനാണ് നിങ്ങൾ. ഒരു നടന് എന്നതിന് അപ്പുറം സിനിമയിൽ ജീവിക്കുകയും സിനിമയെ ജീവശ്വാസമാക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരനാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു ലാൽ. നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്’. മമ്മൂട്ടി കുറിച്ചു.
ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.
കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
Leader Page
കാലം എൺപതുകളുടെ തുടക്കം. തിരുവനന്തപുരം എംജി കോളജിൽനിന്ന് മോഹൻലാൽ എന്ന പയ്യൻ ബി കോം പൂർത്തിയാക്കിയ സമയം. നവാഗത സംവിധായകനായ ഫാസിൽ തന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന് പത്രപരസ്യം ചെയ്യുന്നു.
സ്കൂളിലും കോളജിലുമൊക്കെ ബെസ്റ്റ് ആക്ടർ സമ്മാനം നേടിയിട്ടുള്ള മോഹൻലാലിന്റെ ഫോട്ടോയും ബയോഡേറ്റയും ഉറ്റ സുഹൃത്തായ സുരേഷ്കുമാർ സിനിമാ കന്പനിക്ക് അയച്ചുകൊടുക്കുന്നു.... പിന്നീട് നടന്നതെല്ലാം മലയാളികൾക്ക് സുപരിചതം. ഇവിടെ മോഹൻലാൽ പോലും അറിയാതെ ലാൽ എന്ന താരം ജനിക്കുകയായിരുന്നു. അതാണ് ലാൽ വിസ്മയം. സിനിമയിൽ കയറിക്കൂടണമെന്ന അദമ്യമായ ആഗ്രഹങ്ങളൊന്നുമില്ലാതെ, അതിനായ് അത്ര വലിയ ശ്രമങ്ങളൊന്നും നടത്താതെ സിനിമ എന്ന മായികലോകം അദ്ദേഹത്തിലേക്ക് എത്തുകയായിരുന്നു.
അവിടെയാണ് ലാൽ വ്യത്യസ്തനാകുന്നത്. ജീവിതത്തെ ഒരു ഫിലോസഫി പോലെ കണ്ട് ഒഴുക്കിനൊത്ത് നീന്തുന്ന മനുഷ്യൻ. 1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ തുടങ്ങിയ ആ ഒഴുക്ക് 2025ൽ ഹൃദയപൂർവം എന്ന സിനിമയിൽ എത്തിനില്ക്കുന്പോൾ ഇതിനെയെല്ലാം സ്വതസിദ്ധമായ നിസംഗതയോടും സൗമ്യതയോടും കൂടിയാണ് അദ്ദേഹം സമീപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചച്ചിത്ര പുരസ്കാരമായ ഫാൽക്കെ അവാർഡ് നേടുന്പോഴും ലാലിന്റെ സമീപനത്തിൽ മാറ്റമില്ല.
എൺപതുകൾ... വസന്തം തുടങ്ങുന്നു
ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ തന്നെ അസാധാരണ പ്രതിഭയുടെ മിന്നലാട്ടം മോഹൻലാൽ എന്ന പുതുമുഖ നടനിൽ കണ്ടു. അതുവരെ കണ്ട വില്ലൻകഥാപാത്രശൈലി അപ്പാടെ പൊളിച്ചെഴുതുന്നതായിരുന്നു ലാലിന്റെ പെർഫോമൻസ്. തുടർന്ന് കുറെയധികം സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ. കൂടുതലും നെഗറ്റീവ് കാരക്ടറുകൾ. അവിടെയും അതുവരെ കാണാത്ത എന്തോ ഒരു പ്രത്യേകത. ആ പ്രത്യേകതയാണ് ലാലിനെ ഇന്നു കാണുന്ന കംപ്ലീറ്റ് ആക്ടറിലേക്കു വഴിതെളിച്ചത്. 83 ഓടെ വില്ലനിൽനിന്ന് നായകവേഷത്തിലേക്കുള്ള പ്രവേശനം.
ആട്ടക്കലാശം, എങ്ങനെ നീ മറക്കും, കാറ്റത്തെ കിളിക്കൂട്, അതിരാത്രം തുടങ്ങിയ സിനിമകളിലൂടെ നായകനായി ലാൽ ചുവടറുപ്പിക്കുകയായിരുന്നു. എൺപതുകളുടെ ആദ്യപകുതി കഴിഞ്ഞതോടെ ലാൽ തരംഗം തന്നെ ദൃശ്യമായിത്തുടങ്ങി. സന്മനസുള്ളവർക്ക് സമാധാനവും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും താളവട്ടവുമൊക്കെ പ്രേക്ഷകരിലുണ്ടാക്കിയ ചലനം ഇന്നും തുടരുകയാണ്. പുതിയ തലമുറ യുട്യൂബിലൂടെയും ചാനലിലൂടെയും ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ഈ സിനിമകൾ തന്നെ. നമ്മുടെ അയൽപക്കത്തെ ഒരു സാധാരണ യുവാവ് എന്ന ഇമേജ്, മലയാളസിനിമയിൽ അതുവരെ കണ്ട വീരനായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ലാൽ പകർന്നാടിയ വേഷങ്ങൾ.
ബോയിംഗ് ബോയിംഗ്, പഞ്ചാഗ്നി, കരിന്പിൻപൂവിനക്കരെ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒന്നുമുതൽ പൂജ്യം വരെ, സുഖമോ ദേവി, മിഴിനീർ പൂവുകൾ, കണ്ടു കണ്ടറിഞ്ഞു, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി എൺപതുകളുടെ ആദ്യപകുതിയിൽ ലാൽവസന്തം പൂത്തുലയാൻ തുടങ്ങി.എൺപതുകളുടെ രണ്ടാം പകുതിയായപ്പേഴേക്കും മലയാളസിനിമയുടെ പ്രയാണം ലാലിനെ ചുറ്റിപ്പറ്റി ആരംഭിച്ചുകഴിഞ്ഞിരുന്നു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ ജോഷി, കമൽ തുടങ്ങി പ്രതിഭാധനരുടെ മികവുറ്റ സിനിമകൾ. കിരീടം എന്ന സിനിമയൊക്കെ മലയാളികളുടെ മനസിൽ സൃഷ്ടിച്ച ചലനം മലയാളസിനിമയുടെ ചരിത്രംകൂടിയാണ്. ഏയ് ഓട്ടോ, ഹിസ് ഹൈനസ് അബ്ദുള്ള, ലാൽസലാം, ഇന്ദ്രജാലം, ഭരതം, വാനപ്രസ്ഥം... അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രങ്ങളുടെ നിര നീളുകയാണ്.
താരപ്പകിട്ടിൽ തൊണ്ണൂറുകൾ
1990 മുതൽ രണ്ടായിരം വരെയുള്ള ചിത്രങ്ങളെടുത്താൽ ഫ്ളോപ്പുകളും ആവർത്തന വിരസതയുള്ള സിനിമകളും ഇടയ്ക്കിടെ വന്നെങ്കിലും അതിനും മേലെ ഇടയ്ക്കിടെ വന്പൻ ഹിറ്റുകൾ നല്കി ലാൽ അദ്ഭുതപ്പെടുത്തി. വിയറ്റ്നാം കോളനി, മിഥുനം, ദേവാസുരം, മായാമയൂരം, പവിത്രം, തേന്മാവിൻകൊന്പത്ത്, സ്ഫടികം, കാലാപാനി, ചന്ദ്രലേഖ, ഉസ്താദ് , ആറാം തന്പുരാൻ, കന്മദം, വർണപകിട്ട്, ഇരുവർ, നിർണയം, തച്ചോളി വർഗീസ് ചേകവർ, അയാൾ കഥയെഴുതുകയാണ്, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങി തൊണ്ണൂറുകളിൽ ലാലിന്റെ കൈയൊപ്പു പതിഞ്ഞ സിനിമകൾ ഒട്ടേറെയുണ്ടായി.
നരസിംഹമായ്....
തൊണ്ണൂറുകളുടെ അവസാനമിറങ്ങിയ നരസിംഹം എന്ന ചിത്രത്തോടെ മറ്റൊരു ലാൽ ഇമേജ് കൂടി പ്രേക്ഷകമനസിൽ കുടിയേറുകയായിരുന്നു. മീശപിരിക്കുന്ന നീ പോ മോനേ... ദിനേശാ എന്നു പറയുന്ന നായകസങ്കൽപം അറിഞ്ഞോ അറിയാതെയോ ലാൽ പ്രേക്ഷരിലേക്കു സംവഹിച്ചു. തിയറ്ററുകളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച ഒരു സിനിമാ സംസ്കാരത്തിനു കൂടിയാണ് ഇതുവഴി തുടക്കം കുറിച്ചത്. പ്രജ, രാവണപ്രഭു, നാട്ടുരാജാവ്, നരൻ, മാടന്പി, ഛോട്ടാമുംബൈ തുടങ്ങി 2016ൽ എത്തിയ പുലിമുരുകൻ വരെ ഇത്തരം ലാൽ സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത സിനിമകളായിരുന്നു.
പറഞ്ഞാലും തീരില്ല...
ലാലിന്റെ കരിയറിനെയും അഭിനയത്തെയും കുറിച്ചുമൊക്കെ സിനിമാ പ്രേമികൾക്ക് എത്ര ചർച്ച ചെയ്താലും തീരില്ല. അത്തരമൊരു രേഖാചിത്രമാണ് മലയാളസിനിമയിൽ ലാൽ എന്ന നടൻ കോറിയിട്ടിരിക്കുന്നത്. ലാലിന്റെ സിനിമകളുടെ ലിസ്റ്റ് എടുക്കുന്പോഴും അതുതന്നെ അവസ്ഥ. ഇവിടെ പരാമർശിക്കാത്ത നൂറുകണക്കിനു സിനിമകൾ ഇനിയുമുണ്ട്. മണിച്ചിത്രത്താഴ്, പക്ഷേ, പാദമുദ്ര, പട്ടണപ്രവേശം, ആര്യൻ, വരവേൽപ്, തന്മാത്ര, ഉള്ളടക്കം, നാടുവാഴികൾ, താഴ്വാരം, ഒരു യാത്രാമൊഴി, ഗുരു തുടങ്ങി തലമുറകളിലൂടെ പ്രയാണം ചെയ്ത ഒട്ടേറെ സിനിമകൾ ഇനിയുമുണ്ട്.
തുടരുന്ന വിസ്മയങ്ങൾ...
2016-17 കാലമായപ്പേഴേക്കും മലയാളസിനിമയിലുണ്ടായ മാറ്റങ്ങൾ ലാൽ ചിത്രങ്ങളേയും ബാധിച്ചുവെന്നു പറയാം. പുതുമുഖങ്ങൾ അപ്പാടെ പുതിയ സിനിമാശൈലിയുമായ് രംഗം കയ്യടക്കിയെങ്കിലും ഇടയ്ക്കിടെ ഹിറ്റുകളുമായി മോഹൻലാൽ സാന്നിധ്യമറിയിച്ചുകൊണ്ടിരുന്നു.
ലൂസിഫറും ദൃശ്യവും ബ്രോഡാഡിയും എന്പുരാനുമൊക്കെ പുതിയ കാലത്തിന്റെ ലാൽ സിനിമകളായി.
അതേസമയം കഴിഞ്ഞ വർഷം എത്തിയ തുടരും എന്ന ചിത്രത്തിലൂടെ ലാൽ വീണ്ടും തരംഗം സൃഷ്ടിച്ചു. മലയാളസിനിമ എത്രയൊക്കെ മാറിയാലും എത്രയെല്ലാം പുതിയവർ വന്നാലും ലാൽ... ആ മാജിക് ഒരിക്കലും അവസാനിക്കുന്നില്ല.
അർപ്പണബോധവും കഠിനാധ്വാനവും
കഠിനാധ്വാനം എന്നത് ലാലിന്റെ ജീവിതചര്യയോടു ചേർന്നുനില്ക്കുന്നു. തൊഴിലിനോടുള്ള അർപ്പണബോധവും അഭിനിവേശവും ഇന്നും ഒരു തുടക്കക്കാരന്റേതു തന്നെ. തന്റെ സിനിമയുടെ വിജയപരാജയങ്ങളും ഒരു പരിധിവരെ അദ്ദേഹത്തെ ബാധിക്കാറില്ല.
വിജയത്തിലും നേട്ടങ്ങളിലും അമിതമായി സന്തോഷിക്കുകയും പരാജയങ്ങളിൽ വിഷമിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനില്ല.
കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയുമൊക്കെ ഒരു ഫിലോസഫിക്കൽ ടച്ചോടെ നോക്കിക്കാണാനാണ് ലാലിനിഷ്ടം.
ഒഴുകിയൊഴുകി...
ഒഴുകിനടക്കുന്ന വ്യക്തി എന്നാണ് പലരും ലാലിനെ വിശേഷിപ്പിക്കുന്നത്. സെറ്റിൽനിന്ന് സെറ്റിലേക്ക്. ഒരു നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഒരു പ്രത്യേക താളത്തിലാണ് ലാലിന്റെ ജീവിതം. ചിലപ്പോൾ ആത്മീയതയിൽ. ചിലപ്പോൾ തികഞ്ഞ ഭൗതികതയിൽ.
എന്തിലേക്കും മാറാനുള്ള ഫ്ളെക്സിബിലിറ്റി അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലും വ്യക്തിജീവിതത്തിലും കാണാവുന്നതാണ്. കാമറയ്ക്കു മുന്നിൽ നിമിഷം കൊണ്ടാണ് അദ്ദേഹം മറ്റൊരു വ്യക്തിയാകുന്നത്. സെറ്റിൽ സൊറ പറഞ്ഞും പതി്ഞ്ഞ ശബ്ദത്തിൽ കോമഡികൾ പറഞ്ഞും ഈസി മട്ടിൽ ഇരിക്കുന്ന മോഹൻലാലിന്റെ സ്റ്റാർട്ട്, ആക്ഷൻ പറയുന്പോഴുളള ഭാവ വ്യത്യാസം നമ്മെ വിസ്മയിപ്പിക്കും.
കാലവും പ്രായവും തോൽക്കുന്നു
കാലത്തിനും പ്രായത്തിനും അതീതനാണുലാൽ എന്നു പറയുന്പോൾ അദ്ദേഹത്തിന്റെ അഭിനയശൈലിയും അങ്ങനെ തന്നെ. പല അഭിനേതാക്കളുടെയും മുൻകാല സിനിമകൾ കാണുന്പോൾ അഭിനയത്തിൽ കല്ലുകടി നമുക്ക് തോന്നാറുണ്ട്.
പക്ഷേ മോഹൻലാലിന്റെ ആദ്യകാല സിനിമകളിലെ പ്രകടനം ഇന്നും സ്വാഭാവികമായി തോന്നും. എക്കാലത്തും നിലനിൽക്കുന്ന ഇത്തരമൊരു ശൈലിയാണ് വ്യത്യസ്ത തലമുറകളിലും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്.
National
മുംബൈ: ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിന് ആശംസയറിയിച്ച് അമിതാഭ് ബച്ചൻ. ഏറ്റവും അർഹമായ അംഗീകാരമാണ് മോഹൻലാലിന് ലഭിച്ചതെന്നും തങ്ങൾക്കൊരു പാഠമായി തുടരട്ടെ എന്നും അമിതാഭ് ബച്ചൻ മലയാളത്തിൽ ആശംസിച്ചു.
"ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു - ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവൃത്തിയുടെയും കരകൗശലത്തിന്റെയും വലിയ ആരാധകനാണ് ഞാൻ. ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്കാർ'- അമിതാഭ് ബച്ചൻ കുറിച്ചു.
Kerala
കൊച്ചി: തനിക്ക് ലഭിച്ച ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളസിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടന് മോഹന്‍ലാല്‍. ഒന്നാമത്തേയോ രണ്ടാമത്തേയോ മലയാളി എന്നുള്ളതല്ല, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അവാര്‍ഡ് മലയാള സിനിമയ്ക്ക് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും മലയാള സിനിമയ്ക്കുള്ള അവാര്‍ഡായാണ് താന്‍ കരുതുന്നതെന്നും താരം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണിത്. ഒരുപാട് മഹാരഥന്മാര് നടന്നുപോയ വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്. മുമ്പ് അവാര്‍ഡ് ലഭിച്ചതെല്ലാം മഹാരഥന്മാര്ക്കാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ നന്ദിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
"ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവൃത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നു'- മോഹൻലാൽ പറഞ്ഞു.
48 വര്‍ഷമായി എന്നോടൊപ്പം സഞ്ചരിച്ച പലരും ഇപ്പോഴില്ല. അവരെ ഈ നിമിഷം ഓര്‍ക്കുന്നു. എല്ലാവരും കൂടെ ചേര്‍ന്നാണ് മോഹന്‍ലാല്‍ എന്ന നടനുണ്ടായത്. അവര്‍ക്കെല്ലാം നന്ദി, ഇതില്‍ക്കൂടുതല്‍ എന്താണ് പറയേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ഫാൽക്കേ പുരസ്കാര നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്നും പ്രേക്ഷകർക്കും ദൈവത്തിനും നന്ദിയെന്നും നടൻ മോഹൻലാൽ. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
എന്നെ ഞാൻ ആക്കിയത് മലയാളി പ്രേക്ഷകരാണ്. മലയാളം സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ്. ഇനിയും മലയാളത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകണമെന്നും മോഹൻലാൽ കൂട്ടിച്ചേര്‍ത്തു. പുരസ്കാരവാര്‍ത്ത അറിഞ്ഞപ്പോള്‍ ചെന്നൈയിലായിരുന്ന മോഹൻലാൽ ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്.
രാവിലെ 10.30ന് ഹോട്ടൽ ക്രൗൺ പ്ലാസയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കും. തുടർന്ന് അദ്ദേഹം വാർത്താസമ്മേളനവും വിളിച്ചുചേർക്കും.
Movies
ഹൃദയപൂർവം സിനിമയെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. ഹൃദയം മാറ്റിവയ്ക്കൽ പോലുള്ള അവയവദാനത്തെ വളരെ അലക്ഷ്യമായാണ് സിനിമയിൽ കൈകാര്യം ചെയ്തതെന്നും ഒരു കാര്യവും നന്നായി പഠിക്കാതെയാണ് മലയാള സിനിമ ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്നതെന്നും ഡോക്ടർ പറയുന്നു.
ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകൾ മാത്രമാണെന്നും ഇത്ര സീനിയറായ ഒരു സംവിധായകൻ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നതെന്നും ഡോക്ടർ പറയുന്നു.
ഡോ. ഹാരിസ് ചിറയ്ക്കലിന്റെ കുറിപ്പ് വായിക്കാം
ഹൃദയപൂർവം എന്ന സിനിമ കണ്ടു. ഒരു കാര്യവും നന്നായി പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണ് മിക്ക മലയാളം സിനിമകളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
ജോസഫ് എന്ന സിനിമ മസ്തിഷ്ക്ക മരണ അവയവ ദാനത്തിന് ഏൽപ്പിച്ച പ്രഹരം മാരകമായിരുന്നു. തലയിൽ ചുറ്റിക കൊണ്ട് അടിച്ച് ബ്രെയിൻ ഡെത്ത് അവസ്ഥയിൽ എത്തിക്കുമത്രെ. വിദൂര സാധ്യതപോലും ഇല്ലാത്ത ആരോപണം. ഹൃദയപൂർവത്തിൽ ഇത്ര സീനിയറായ ഒരു സംവിധായകൻ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.
അവയവം മാറ്റിവച്ച വ്യക്തി എടുക്കേണ്ട കരുതലുകൾ ഒന്നും ചിത്രം കാണിക്കുന്നില്ല. ഒക്കെ വെറും തമാശ. അവയവം ദാനം ചെയ്ത വ്യക്തിയോടും കുടുംബത്തോടും ഒരൊറ്റ വികാരമാണ് ദാനം സ്വീകരിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും പൊതുസമൂഹത്തിനും ഉണ്ടാകാൻ പാടുള്ളു, ബഹുമാനം, ആദരം!
ആകസ്മികമായി ഒരു വ്യക്തി അപകടത്തിലോ മറ്റ് കാരണങ്ങൾ കൊണ്ടോ, ബ്രെയിൻ ഡെത്ത് സ്റ്റേജിൽ പോകുന്നതും ആ വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഉറ്റ ബന്ധുക്കൾ തീരുമാനിക്കുന്നതും തുടർന്ന് നടക്കുന്ന ബൃഹത്തായ ടീം വർക്കും. ഇവിടെ കോമഡിക്ക് സ്ഥാനമില്ല.
ഇനി അവയവം സ്വീകരിച്ച വ്യക്തി ഒരുപാട് നിയന്ത്രണങ്ങൾ അവർക്ക് ആവശ്യമുണ്ട്. അവയവത്തെ തിരസ്കരിക്കാൻ ശരീരം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും ആ പ്രതിരോധത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനാണ് മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടിവരുന്നത്.
ശരീരത്തിന്റെ മൊത്തം പ്രതിരോധ ശക്തി (immunity) കുറയ്ക്കുന്ന അവസ്ഥയിൽ രോഗികൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇൻഫെക്ഷനുകളാണ് പ്രധാന വില്ലൻ. പല തരത്തിലുള്ള രോഗാണുബാധകൾ ഉണ്ടാകാം. സീരിയസ് ആകാം. അവയവം തിരസ്കരിക്കപ്പെടാം. മരണം പോലും സംഭവിക്കാം. ഒരു കോംപ്ലിക്കേഷൻ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന സാമ്പത്തിക ചിലവ് വളരെ ഉയർന്നതാകാം.
മാസ്ക് ഉപയോഗിക്കുക, ധാരാളം ജനക്കൂട്ടം ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക, മൃഗങ്ങളുമായി (pet animals) അടുത്ത് ഇടപഴകാതിരിക്കുക. മൃഗങ്ങളിൽ നിന്ന് ടോക്സോപ്ലാസ്മ, പലതരം ഫംഗസുകൾ, പരാദജീവികൾ ഇത്തരം അസുഖങ്ങൾ വളരെ മാരകമാകാം.
സ്റ്റിറോയ്ഡ് ഉൾപ്പെടെ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം കുറയാം. അതിനാൽ അപകടങ്ങൾ, അടിപിടി... ഇതൊക്കെ കഴിയുന്നതും ഒഴിവാക്കുക. ദാതാവും സ്വീകർത്താവും പൊതുവെ തമ്മിൽ അറിയരുത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടുണ്ടാകാവുന്ന കുറേ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു സമ്പ്രദായം ആയിരുന്നു. ഇപ്പോൾ മീഡിയയുടെ ശക്തമായ ഇടപെടൽ മൂലം ആ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ല.
ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകൾ മാത്രം. വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം.
അല്ലാതെ അതിൽ കൂടി വികാരം ഒന്നും മാറ്റിവയ്ക്കപ്പെടുന്നില്ല. സയൻസിനെ പോലും വളച്ചും ഒടിച്ചും വക്രീകരിച്ചും കാണിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്.
Movies
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ടീസർ റിലീസായി.
പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.
Movies
സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിലെ ഡിലീറ്റഡ് സീൻ പങ്കുവച്ച് സംഗീത് പ്രതാപ്. ആശുപത്രിയിൽ വച്ച് മോഹൻലാൽ സംഗീതിന്റെ കോളറിൽ പിടിക്കുന്ന രംഗമാണ് സംഗീത് പങ്കുവച്ചത്. ചിത്രത്തിന്റെ ടീസറിൽ ഈ രംഗം ഉണ്ടായിരുന്നെങ്കിലും ചിത്രത്തിൽ നിന്ന് കട്ട് ചെയ്തിരുന്നു.
അത് ഇനി നടക്കപ്പോറത് യുദ്ധം എന്നോ എന്റെ പിള്ളേരെ തൊടുന്നോടാ എന്നോ ആയിരുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് സംഗീത് വിഡിയോ പങ്കുവച്ചത്.
Movies
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവം’ ചിത്രത്തിന്റെ ട്രെയിലർ എത്തി. സംഗീത് പ്രതാപിനൊപ്പം രസകരമായ ചിരിമുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
സംഗീത് പ്രതാപും മാളവിക മോഹനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.
Movies
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ഒപ്പത്തിന്റെ ഹിന്ദി റീമേക്കിന് തുടക്കമായി. കൊച്ചിയിലാണ് ആദ്യഘട്ട ചിത്രീകരണം തുടങ്ങിയത്. ഹായ്വാൻ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. സെയ്ഫ് അലി ഖാൻ ആകും മോഹൻലാൽ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ അക്ഷയ് കുമാർ എത്തുന്നു.
ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷൻസ്. മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കും.
Movies
മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂർവം ഓഗസ്റ്റ് 28ന് തിയറ്ററുകളിലെത്തും. സംഗീത് പ്രതാപും മാളവിക മോഹനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.
അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവഹിക്കുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.
മേക്കപ്പ് - പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ - സമീര സനീഷ്, സ്റ്റിൽസ് - അമൽ സി. സദർ, സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.
പൂനയിലും കേരളത്തിൽ കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്, പിആർഒ - വാഴൂർ ജോസ്.
Movies
പഠനകാലത്തെ ഓർമകളുമായി കെഎസ്ആർടിസി എക്സ്പ്രസിന്റെ ഭാഗമായി മോഹൻലാൽ. തിരുവനന്തപുരത്ത് നടന്ന കെഎസ്ആർടിസിയുടെ പുതിയ ബസുകളിലൊന്നായ വോൾവോ ബസിലും താരം സന്ദർശനം നടത്തി.
കേരളത്തിലെ ഗതാഗതസംവിധാനം ഗംഭീരമായി മാറുകയാണെന്ന് പുതിയ ബസുകൾ സന്ദർശിച്ച മോഹൻലാൽ പറഞ്ഞു. മികച്ച ഗതാഗത സംവിധാനങ്ങൾ കേരളത്തിൽ കൊണ്ടുവരാൻ ഗണേഷ്കുമാറിന് സാധിച്ചുവെന്നും താരം പ്രശംസിച്ചു.
ആക്കുളത്തുനിന്ന് കുറച്ചുദൂരം മോഹൻലാൽ യാത്രചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി യാത്ര മാറ്റിവച്ചു. കെഎസ്ആർടിസിയുടെ റീബ്രാൻഡിംഗിന്റെ ഭാഗമായാണ് ഓർമകളിലേക്കുള്ള യാത്രകൾക്കായി ഓർമ എക്സ്പ്രസ് കെഎസ്ആർടിസി അവതരിപ്പിച്ചത്.
ബുധനാഴ്ച നടന്ന ആദ്യ യാത്രയിൽ സംവിധായകൻ പ്രിയദർശൻ, നടനും നിർമാതാവുമായ മണിയൻ പിള്ള രാജു, നടൻ നന്ദു, ഹരി പത്തനാപുരം എന്നിവരും ഗതാഗതമന്ത്രി ഗണേഷ് കുമാറിനോടൊപ്പം സഞ്ചരിച്ചിരുന്നു.
Movies
താരസംഘടനയായ അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മോഹല്‍ലാല്‍. അമ്മയുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.
പുതിയ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടിയും എത്തിയിരുന്നു.അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ. സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടിയും ഫേസ്ബുക്കിൽ കുറിച്ചു.
വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അമ്മയുടെ പ്രസിഡന്റായി നടി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തെരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത വിജയം നേടിയത്. ഇതോടെ അമ്മയുടെ പ്രസിഡന്റാകുന്ന ആദ്യ വനിതയായി ശ്വേത മേനോൻ മാറി.
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ഉണ്ണി ശിവപാൽ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ.
Movies
അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. അമ്മ എന്ന പ്രസ്ഥാനം നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും ആരും ഇതിൽ നിന്നും വിട്ടുപോയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കാൻ പുതിയ സമിതിക്ക് കഴിയുമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
""അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയില്‍ അമ്മ എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവും. ആരും ഇതില്‍നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടെച്ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെക്കുമെന്നാണ് വിശ്വാസം. മോഹന്‍ലാല്‍ പറഞ്ഞു.
വോട്ടുചെയ്തു മടങ്ങുന്ന മോഹൻലാൽ എളമക്കരയിൽ താമസിക്കുന്ന അമ്മയെ കണ്ടശേഷം ഉച്ചയ്ക്കുള്ള വിമാനത്തില്‍ ചെന്നൈയിലേക്ക് തിരിക്കും.
കഴിഞ്ഞ ഭരണസമിതിയുടെ പ്രസിന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. വോട്ടെടുപ്പില്ലാതെ തന്നെ മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ജനറൽ ബോഡി തീരുമാനിക്കുമെന്നും രാജിവച്ച ശേഷം അഡ്ഹോക്ക് കമ്മിറ്റിയായി തുടരുന്നവർ തന്നെ വീണ്ടും ഭരണസമിതിയിൽ വരട്ടെ എന്നുമുള്ള ചർച്ചകളായിരുന്നു സജീവം. എന്നാൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ കടുത്ത നിലപാട് സ്വീകരിച്ചു.
ഭരണസമിതിയിലേക്ക് ഇനിയില്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Movies
കനലൊരുതരി മതി ആളിക്കത്താൻ എന്നു പറയുന്നതാണ് തുടരും സിനിമയിലെ മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്ത് രജപുത്ര വിഷന്റെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ച ഈ മോഹൻലാൽ ചിത്രം പ്രതീക്ഷകളുടെ അമിതഭാരമൊന്നുമില്ലാതെയാണ് തിയറ്ററുകളിൽ എത്തിയത്.
മോഹൻലാൽ എന്ന നടന്റെ കണ്ണുകളിലെ ഞരമ്പുകൾ പോലും അഭിനയിച്ച ചിത്രം വളരെക്കാലങ്ങൾക്ക് ശേഷം മലയാളികൾ കണ്ടു എന്നും ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
വിമർശനങ്ങളും വിവാദങ്ങളും മോഹൻലാലിനെ ആവോളം വേട്ടയാടി. "മോഹൻലാൽ തീർന്നു! മുഖത്ത് ഭാവമില്ല! കണ്ണുകൾ അഭിനയിക്കുന്നില്ല! താടി ബോറാണ്! തുടങ്ങി സകല ഹേറ്റ് ക്യാമ്പയിനുകളെയും ആ ഒറ്റയാൻ ഒറ്റ കുത്തിന് തീർത്തിട്ടുണ്ട്'. അതാണ് തുടരും ചിത്രത്തിലെ മോഹൻലാൽ.
Movies
ഒരു ഹോളിവുഡ് സിനിമ എങ്ങനെ കാണുന്നുവോ അതാണ് എന്പുരാൻ കണ്ടിറങ്ങുന്പോൾ പ്രേക്ഷകർക്ക് തോന്നുക. മേക്കിംഗ് രീതികൾ കൊണ്ട് കാണികളെ പിടിച്ചിരുത്താനും ഇതൊരു മലയാളചിത്രം തന്നെയാണോയെന്ന് ഒന്നുകൂടി ചിന്തിപ്പിക്കുന്ന തരത്തിലുമുള്ള സംവിധായകൻ പൃഥ്വിരാജിന്റെ ഭാഷയിൽ പറയുന്ന "ഒരു കൊച്ചു വലിയ ചിത്രം'.
പക്ഷേ ആ കൊച്ചുവലിയ ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാനായോ എന്നിടത്താണ് ചിത്രത്തിന്റെ വിജയം അളക്കാൻ സാധിക്കുക. ഒറ്റ വാക്കിൽ പറഞ്ഞാൽ എന്പുരാൻ കൊള്ളാം. എന്നാൽ ചില പോരായ്മകൾ തോന്നുകയും ചെയ്യും. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളും വർഗീയ മുതലെടുപ്പുകളും അത് കേരളത്തിനെ എങ്ങനെ ബാധിക്കുന്നുവെന്നതും ചിത്രം പറയുന്നുണ്ട്.
മുരളി ഗോപിയുടെ തിരക്കഥയെ ആറ്റിക്കുറുക്കി ഹൈക്വാളിറ്റി മേക്കിംഗിലാണ് സംവിധായകൻ ചിത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് നിസംശയം പറയാം. എന്നാൽ ആരാധകർ ഏറെ കാത്തിരുന്ന മോഹൻലാലിന്റെ ഇൻട്രോ കുറച്ചുകൂടി മികച്ചതാക്കമായിരുന്നുവെന്നും സ്റ്റീഫൻ നെടുന്പള്ളിയെ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചുവെന്നും വ്യക്തം.
Movies
മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പടുത്തപ്പെട്ട "മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന സിനിമ റിലീസ് ചെയ്തത് കൃത്യം 40 വർഷത്തിനും നാല് മാസത്തിനും മുമ്പാണ്, 1984 ഓഗസ്റ്റ് 24ന്.
മോഹൻലാലിന്റെ പ്രഥമ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ആദ്യ 70 എംഎം ചലച്ചിത്രം പടയോട്ടം തുടങ്ങി നിരവധി ചലച്ചിത്രങ്ങളുടെ നിർമാതാവും ആധുനിക മലയാള ചലച്ചിത്ര നിർമാണ മേഖലയ്ക്ക് അടിത്തറ പാകിയവരിൽ ഒരാളുമായ നവോദയ അപ്പച്ചനാണ് മൈ ഡിയർ കുട്ടിച്ചാത്തൻ നിർമിച്ചത്. അദ്ദേഹത്തിന്റെ മകനായ ജിജോ പുന്നൂസ് ആണ് അതിന്റെ സംവിധായകൻ.
ജിജോ പുന്നൂസിന്റെ രചനയായ "Barroz: Guardian of D'Gama's Treasure' അടിസ്ഥാനമാക്കി കലവൂർ രവികുമാർ സംഭാഷണം രചിച്ച് മോഹൻലാൽ സംവിധാനം ചെയ്ത ചിത്രമാണ് "ബറോസ്' (Barroz: Guardian of Treasures 3D)
"മൈഡിയർ കുട്ടിച്ചാത്തൻ' ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചലച്ചിത്രമായിരുന്നു. വലിയ സ്വീകാര്യതയാണ് ആ ചലച്ചിത്രത്തിന് ആരംഭത്തിലും പിന്നീട് 1997-ലും 2011-ലും റീ-റിലീസ് ചെയ്തപ്പോഴും മറ്റുഭാഷകളിൽ പുനർനിർമിച്ചപ്പോഴും ലഭിച്ചത്. അത് പൂർണമായും കുട്ടികളെ കാഴ്ചക്കാരായി മുന്നിൽ കണ്ടുകൊണ്ട് നിർമിച്ച ചലച്ചിത്രമായിരുന്നു.
മുത്തശി കഥകളെന്നും ഫെയറി ടെയ്ലുകളെന്നും അറിയപ്പെടുന്ന ഒരു വിഭാഗം കഥകളും നോവലുകളും ചലച്ചിത്രങ്ങളും ആവേശത്തോടെ സ്വീകരിക്കുന്ന കുട്ടിക്കൂട്ടം എപ്രകാരമാണ് മൈ ഡിയർ കുട്ടിച്ചാത്തനെ സ്വീകരിച്ചത്.
ആ ചലച്ചിത്രത്തിന്റെ ഒരു ആധുനിക രൂപമാണ് "ബറോസ്'. മലയാള സിനിമയിലെ അക്കാലത്തെ വലിയ ബജറ്റ് ആയിരുന്ന 45 ലക്ഷം രൂപയാണ് മൈ ഡിയർ കുട്ടിച്ചാത്തനു വേണ്ടി അന്ന് നവോദയ മുടക്കിയതെങ്കിൽ ഇന്ന് 50 കോടിയാണ് ബറോസിനു വേണ്ടി ആശീർവാദ് സിനിമാസ് ചെലവഴിച്ചിരിക്കുന്നത്.
"കുട്ടി പ്രേക്ഷകരെ' മുന്നിൽകണ്ട് ഇത്ര വലിയ ഒരു തുക ഒരു ചലച്ചിത്രത്തിനുവേണ്ടി നീക്കിവയ്ക്കാൻ തയാറായ ആശീർവാദ് സിനിമാസും നിർമാതാവ് ആന്റണി പെരുമ്പാവൂരും ആദ്യ സംവിധാന സംരംഭം കുട്ടികൾക്കുവേണ്ടി മാറ്റിവച്ച മലയാളികളുടെ പ്രിയനടൻ മോഹൻലാലും അഭിനന്ദനം അർഹിക്കുന്നു.
Movies
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോട്ടൈ വാലിബന്' തീയറ്ററുകളില്‍ എത്തി. എന്നാല്‍ ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
സ്ലോ പേസിലുള്ള കഥ പറച്ചില് രീതി ലിജോ ജോസ് പെല്ലിശേരി ആരാധകരെ തൃപ്തിപ്പെടുത്തുമ്പോള് മോഹന്‍ലാല്‍ ഫാന്‍സിനെ അത്രയങ്ങ് കൈയടിപ്പിച്ചില്ല. അതായത് മാസ് പ്രതീക്ഷിച്ചവര്‍ ലിജോയുടെ ക്ലാസ് കണ്ടിറങ്ങിയെന്നര്ഥം.
ഒരു അമര്‍ച്ചിത്ര കഥയെ ഓര്‍മിപ്പിക്കുന്ന ചിത്രം സമാന രംഗങ്ങളുടെയും ഡയലോഗുകളുടെയും ആവര്‍ത്തനം നിമിത്തം തിയറ്റര്‍ കുലുക്കുന്നില്ല. എന്നാല്‍ മലയാള സിനിമ മുമ്പ് കണ്ടിട്ടില്ലാത്ത കാഴ്ചാനുഭവം സമ്മാനിക്കാന്‍ മലൈക്കോട്ടൈ വാലിബന് കഴിഞ്ഞിട്ടുണ്ട്.
Movies
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ശ്രദ്ധേയമാകുന്നു. ഫുൾ പോസീറ്റിവ് വൈബിലാണ് ലൊക്കേഷനെന്നതും എല്ലാവരെയും ചിരിച്ച മുഖത്തോടെ കാണാനാവുന്നു എന്നതുമാണ് വീഡിയോയുടെ ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ആളുകൾ ഏറ്റെടുത്തിരുന്നു.
ലാഫ്സ് ഓൺ സെറ്റ് എന്നാണ് വീഡിയോയ്ക്കു നൽകിയിരിക്കുന്ന ടൈറ്റിൽ. ഷൂട്ടിംഗ് സമയത്തെ ചിരിനിറഞ്ഞ നിമിഷങ്ങളാണ് വീഡിയോയിലുളളത്.
Movies
ഹൃദയപൂർവം സിനിമയുടെ ടീസർ ആരാധകർക്കിടിയിൽ തരംഗമാകുമ്പോൾ ഇപ്പോഴിതാ ടീസറിലെ ഡയലോഗ് അന്വർഥമാക്കും വിധം കണ്ടുമുട്ടി സീനിയർ ആക്ടർ മോഹൻലാലും ഫാഫ എന്ന ഫഹദ് ഫാസിലും. കൊച്ചിയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
ഫഹദിനൊപ്പം നസ്രിയയും സഹോദരൻ ഫർഹാൻ ഫാസിലും ഒപ്പമുണ്ടായിരുന്നു. മോഹൻലാലിന്റെ വീട്ടിൽ ഇവരെ സ്വീകരിക്കാൻ സുചിത്ര, പ്രണവ് മോഹൻലാൽ എന്നിവരും ഉണ്ടായിരുന്നു.
‘എ നൈറ്റ് ടു റിമെംബർ’ എന്ന അടിക്കുറിപ്പോടെയാണ് ഫർഹാനും സമീർ ഹംസയും ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ‘ഹൃദയപൂർവം’ ടീസർ ട്രെൻഡിംഗ് ആയത് ആഘോഷിക്കുന്ന ഫാഫയും ലാലും, ‘ദേ സീനിയർ ആക്ടറും ഫാഫയും’, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന രസകരമായ കമന്റുകൾ.
Movies
മോഹൻലാലിനെ മോഡലാക്കി നടൻ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ അഭിനയത്തെ പ്രശംസിച്ച് നടൻ അനൂപ് മേനോൻ രംഗത്തെത്തി.
സ്ത്രീപുരുഷ ലിംഗഭേദങ്ങളെ ഒരേ മികവോടെ അനായാസേന ധൈര്യപൂർവ്വം അവതരിപ്പിക്കാൻ മോഹൻലാൽ എന്ന മികച്ച താരത്തിന് കഴിഞ്ഞുവെന്ന് അനൂപ് പറയുന്നു.
അനൂപ് മേനോന്റെ കുറിപ്പിന്റെ പൂർണരൂപം
പരസ്യ ചിത്രം ദാ ഇപ്പോൾ കണ്ടതേയുള്ളൂ. വൈകിപ്പോയെന്നറിയാം. ഒരിക്കൽക്കൂടി ലാലേട്ടനിലെ നടൻ എന്നെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് ലിംഗഭേദങ്ങളെയും ഒരേ മികവോടെയും അനായാസേനയും ധൈര്യത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഒരു ഡസനോളം മികച്ച അഭിനേതാക്കൾ ചുറ്റുമുണ്ടെങ്കിൽ പോലും ഈ മനുഷ്യൻ നിങ്ങളുടെ കാഴ്ചയിൽ പതിഞ്ഞാൽ പിന്നെ മറ്റാരെയും നോക്കാൻ തോന്നില്ല. അദ്ദേഹത്തിന് സ്വന്തം രൂപത്തെക്കുറിച്ചോ കണ്ണിന് താഴെവരുന്ന ചുളിവുകളെക്കുറിച്ചോ, അല്ലെങ്കിൽ ഏതെങ്കിലും ആംഗിളിൽ കാണാൻ മോശമായിപ്പോയോ എന്നൊന്നും ഒരു വേവലാതിയുമില്ല, സ്വന്തം രൂപത്തെപ്പറ്റി ലവലേശം പോലും ആശങ്കകളില്ല.
തന്റെ കല നൽകുന്ന ആഹ്ലാദത്തിൽ അദ്ദേഹം സ്വയം മുഴുകി അതൊരു സ്വാഭാവിക പ്രക്രിയയെന്നോണം അതിന്റെ ഒഴുക്കിൽ ആസ്വദിച്ചൊഴുകുകയാണ്. ഈ പ്രക്രിയ എത്രമാത്രം കഠിനമാണെന്ന രീതിയിൽ വലിയ പ്രസംഗങ്ങളില്ല, ഓരോ ദിവസവും തന്റെ കഴിവ് എങ്ങനെ മെച്ചപ്പെടുത്താമെന്നോ എത്രമാത്രം അർപ്പണബോധമുള്ളവനാണെന്നതിനെക്കുറിച്ചോ മടുപ്പിക്കുന്ന ആലോചനകളില്ല.
ഒരു നല്ല ടേക്കിന് ശേഷം സത്യസന്ധമായ ഒരു പുഞ്ചിരി കാഴ്ചവച്ച് ചുറ്റുമുള്ള ലൈറ്റ് ബോയ്സിനോട് കുസൃതി പറഞ്ഞ് അടുത്ത ഷോട്ടിലേക്ക് കടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നെഗറ്റീവ് ചിന്തകളില്ല, ദുർവികാരങ്ങളില്ല, ചെളിവാരിയേറുന്ന പ്രവണതയില്ല, അമിത ആത്മവിശ്വാസമുള്ളപ്പോഴും വിവേകത്തോടെ എളിമയുള്ളവൻ, താൻ എത്ര വലിയവനാണെന്ന് സ്വയം ഓർമ്മപ്പെടുത്തലില്ല.
അദ്ദേഹം ഏറ്റവും മികച്ച നടനായകൻ കാരണം ശുദ്ധമായ മനസ്സും സദ് ചിന്തകളുമാണ് നല്ലൊരു മനുഷ്യനുവേണ്ട ഗുണമെന്ന ഉദാത്തമായ തിരിച്ചറിവാണ്.
ആളുകൾ ഓരോ നിമിഷവും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ മത്സരിക്കുന്ന ഇക്കാലത്ത് ഈ മനുഷ്യൻ സ്പോട്ട് ബോയിയെയും സൂപ്പർസ്റ്റാറിനെയും ഒരേ ഊഷ്മളതയോടെ ആശ്ലേഷിച്ചുകൊണ്ട് ദയയുടെയും ഒത്തുചേരലിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുകയാണ്.
ഈ പരസ്യം കണ്ടപ്പോൾ ഒരു വലിയ സർഗ്ഗാത്മക സൗഹൃദത്തിനും സാക്ഷ്യം വഹിച്ചപോലെയാണ് തോന്നിയത്. പ്രകാശേട്ടാ, ലോർഡ്സിൽ നിന്ന് ഹൈഡ് പാർക്ക് ഹോളോസിലേക്ക് നിങ്ങൾ പന്തടിച്ച് പറത്തുന്നതിന് തുല്യമാണിത്. നിങ്ങൾ രണ്ടുപേരും ചേർന്ന് മായാജാലം തീർക്കാൻ പോകുന്ന ഒരു മികച്ച സിനിമയ്ക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ അനൂപ് മേനോൻ.
Movies
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവം ചിത്രത്തിന്റെ ടീസറെത്തി. മോഹൻലാൽ അടുത്ത ഹിറ്റടിക്കാൻ ഒരുങ്ങിക്കഴിഞ്ഞെന്നാണ് ടീസർ കണ്ട് ആരാധകർ പറയുന്നത്. ഫഹദ് ഫാസിൽ റഫറൻസോടെ രസകരമായാണ് ടീസർ ആരംഭിക്കുന്നത്.
ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.
Movies
മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലേക്കുളള ഭരണസമിതി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുളള നടപടികൾ ഇന്ന് മുതൽ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തെരഞ്ഞെടുക്കും. ഈ മാസം 24നാണ് പത്രിക സമർപ്പിക്കാനുളള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്.
മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം.
Movies
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവം’ ഓണം റിലീസായി തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറക്കാർ റിലീസ് ചെയ്തു. ഓഗസ്റ്റ് 28നാണ് ചിത്രം തിയറ്ററുകളിലെത്തുക.
മോഹന്‍ലാലിന്റെ കാലില്‍ പിടിച്ചിരിക്കുന്ന സംഗീതിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മാളവിക മോഹനനാണ് നായിക.
ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.
അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവഹിക്കുന്നു.
National
കൊച്ചി: ഈവർഷം ഇതുവരെ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമകളില്‍ ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ മലയാളത്തില്‍നിന്നുള്ള മോഹന്‍ലാല്‍ ചിത്രം എമ്പുരാനും. ഐഎംഡിബി പുറത്തുവിട്ട മികച്ച സിനിമകളുടെ പട്ടികയില്‍ കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമയുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് എമ്പുരാനുള്ളത്. എമ്പുരാന് കൂടാതെ ആറു ഹിന്ദി ചിത്രങ്ങളും മൂന്ന് തമിഴ് ചിത്രങ്ങളുമാണ് പട്ടികയിലുള്ളത്.
Movies
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്തന്‍പടം "തുടരും' റിലീസിനൊരുങ്ങി. ഓപ്പറേഷന് ജാവയും സൗദി വെള്ളയ്ക്കയുമൊരുക്കിയ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലാണ് മലയാളത്തിന്റെ പ്രിയതാരസംഗമം. റാന്നിയിലെ ടാക്സി ഡ്രൈവര്‍ ഷണ്മുഖനും പ്രണയത്തിലും കുസൃതികളിലും അയാൾക്കൊപ്പം തുടരുന്ന വീട്ടമ്മ ലളിതയുമാണ് ഈ വൈകാരിക യാത്രയിലെ സഹയാത്രികർ.
നാടകീയമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോഴുണ്ടാകുന്ന വൈകാരിക സ്ഫോടനങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ ഫാമിലിഡ്രാമ. അയ്യോ! എനിക്കും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ എന്നു തോന്നിക്കുന്ന കഥപറച്ചിലാണ് ഇതില്‍' -തരുണ്‍മൂര്‍ത്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.
കെ. ആര്. സുനിലിനൊപ്പം തിരക്കഥയെഴുത്തില്‍ പങ്കാളിയായത്..?
ഇതിന്റെ കഥയും ആദ്യ തിരക്കഥയും കെ.ആര്. സുനില്‍ എന്ന ഫോട്ടോഗ്രാഫറുടേതാണ്. സൗദി വെള്ളയ്ക്ക കണ്ട് "ഏറ്റവുമിഷ്ടപ്പെട്ട സിനിമ'എന്നുപറഞ്ഞ് രജപുത്ര രഞ്ജിത്തേട്ടന് എന്നെ വിളിച്ചു. ഒരു സബ്ജക്ട് ഉണ്ടെന്നും അതു മോഹന്‍ലാലിനുവേണ്ടി ചെയ്താലോ എന്നും ചോദിച്ചു. കൂടിക്കാഴ്ചയില്‍ ഒരു കഥാപാത്രത്തെപ്പറ്റിയും അതു കടന്നുപോകുന്ന ആദ്യ പകുതിയെപ്പറ്റിയുമാണു പറഞ്ഞത്. അതില്‍ത്തന്നെ ഞാന്‍ ഓക്കെയായി. സുനിലുമായി ആലോചിച്ച ശേഷം എന്റേതായ രീതിയില്‍ രണ്ടാം പകുതിയൊരുക്കാനും പറഞ്ഞു. ഈ കഥ എന്റേതായ രീതിയില്‍ വര്‍ക്ക് ചെയ്ത ശേഷം ഒരുമിച്ചു തിരക്കഥ വായിച്ച് അഭിപ്രായ സമന്വയത്തിലെത്താം എന്നതായിരുന്നു സുനിലേട്ടന്റെ തീരുമാനം.
ഒരു രാത്രിയാത്രയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ഒരു മധ്യവയസ്കനും സുഹൃത്തും മതില് ചാരിനിന്നു വണ്ടികളുടെ യാര്‍ഡിലേക്കു നോക്കുന്നതു സുനില്‍ കാണാനിടയായി. അയാള്‍ക്കു പറയാന്‍ ഒരു കഥയുണ്ടെന്നു തോന്നി. ആ കാഴ്ചയില്‍നിന്നു രൂപപ്പെടുത്തിയ കഥ നാലഞ്ചു വര്‍ഷംമുമ്പ് സുനിലും രഞ്ജിത്തേട്ടനും ലാലേട്ടനോടു പറഞ്ഞപ്പോള്‍ അദ്ദേഹവും ആവേശത്തിലായി. പക്ഷേ, കഥയുമായി പൊരുത്തപ്പെടുന്ന സംവിധായകനെ കിട്ടിയില്ല.
അന്നതു നടക്കാതെ പോയതിന്റെ സങ്കടങ്ങളും എന്നാണ് ഈ സിനിമ ചെയ്യുന്നത് എന്ന ലാലേട്ടന്റെ ചോദ്യങ്ങളും അനുഭവിച്ചതു സുനിലാണ്. ഇതില്‍ ഞാനൊരു ഷോട്ടെടുക്കവേ, ഇത്ര നാള് കാത്തിരുന്നത് ഈ നിമിഷത്തിനു വേണ്ടിയായിരുന്നുവെന്നു പറഞ്ഞ് സുനിലേട്ടന് എന്നെ കെട്ടിപ്പിടിച്ചു!
മോഹന്‍ലാലിനൊപ്പം ശോഭന..?
Movies
മോഹൻലാൽ നായകനായെത്തിയ ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചതിൽ ഇപ്പോൾ ദുഃഖം തോന്നുന്നുവെന്ന് വെളിപ്പെടുത്തി നടൻ ആനന്ദ്. എന്തിനാണ് ആ വേഷം ചെയ്തതെന്ന് ആലോചിക്കാറുണ്ടെന്നും ബിജു മേനോൻ വരെ ഈ ചോദ്യം തന്നോട് ചോദിച്ചിരുന്നുവെന്നും ആനന്ദ് പറഞ്ഞു.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായി രഞ്ജിത് എന്ന കഥാപാത്രമായാണ് ആനന്ദ് വേഷമിട്ടത്.
""ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന പടം എന്തിനാ ചെയ്തത് എന്ന് എനിക്ക് അറിയില്ല. എനിക്കതില്‍ ഖേദമുണ്ട്. പടത്തിന് വേണ്ടി അവര്‍ വിളിച്ചു. ഞാന്‍ പോയി. മോഹന്‍ലാലിന്റെ ബാക്കില്‍ നില്ക്കുന്ന പോലെ ഒരു കഥാപാത്രം. എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നി. എന്തിനാണ് ഞാന്‍ ആ സിനിമ ചെയ്തതെന്ന് ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്.
സെറ്റില്‍ ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ നിന്നു. റോള്‍ ചെയ്യാമെന്ന് സമ്മതിച്ചു പോയി അത് ചെയ്തു. ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്. പിന്നീട് അത് 20 ദിവസമായി. എനിക്ക് കിട്ടേണ്ട തുക ഞാന്‍ ചോദിച്ചുവാങ്ങി.
ആ സിനിമയിലേത് കയ്പേറിയ അനുഭവമായിരുന്നു. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടര്‍ ചെയ്യുന്നുവെന്ന് സെറ്റില്‍വെച്ചു തന്നെ ബിജു മേനോന് ചോദിച്ചിരുന്നു. ബിജു മേനോന് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.'' ആനന്ദ് കൂട്ടിച്ചേര്‍ത്തു.
ഉദയ് കൃഷ്ണ- സിബി കെ. തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ജോഷി സംവിധാനംചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.
Movies
മാധ്യമപ്രവർത്തകന്റെ ചാനൽ മൈക്ക് കണ്ണിൽ കൊണ്ടപ്പോൾ മോഹൻലാൽ സംയമനത്തോടെ നേരിട്ട രീതി ഏവരുടെയും ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോഴിതാ നടൻ ജോയ് മാത്യു മോഹൻലാലിനെക്കുറിച്ചെഴുതിയ കുറിപ്പാണ് ആരാധകരുടെയിടയിൽ വൈറൽ.
ക്ഷമയും മാന്യതയും സമാധാനവും തികഞ്ഞൊരു മനുഷ്യനെ താൻ കണ്ടെന്നും അയാളുടെ പേര് മോഹൻലാൽ ആണെന്നുമുള്ള ആമുഖത്തോടെയാണ് കുറിപ്പ്.
"ക്ഷമ, മാന്യത, സമാധാനം. ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയിൽ കണ്ടു അയാളുടെ പേര് മോഹൻ ലാൽ എന്നാണ്. എന്ത് ഭൂലോക വാർത്തക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഒരു മാധ്യമൻ മൈക്ക് വടി കൊണ്ട് കണ്ണിൽ കുത്തിയത് എന്ന് മനസിലായില്ല.
ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകൾ. ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനെ കൊണ്ടുള്ളൂ. അദ്ദേഹം ക്ഷമിച്ചു, കാരണം അയാൾ മോഹൻലാലാണ്.
തുടർന്ന് മാധ്യമന്‍ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സോറി പറയുന്നതും കേട്ടു. മാന്യമായുള്ള മറുപടികൾ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു, കാരണം മറുവശത്ത് മോഹൻലാലാണ്
മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ. അയാളുടെ പേരാണ് മോഹൻലാൽ''. ജോയ് മാത്യുവിന്റെ വാക്കുകൾ.
Movies
ദിലീപ് നായകനാകുന്ന ‘ഭഭബ’യിൽ മോഹൻലാൽ ജോയിൻ ചെയ്തതായി റിപ്പോർട്ട്. സിനിമയിലേതെന്നു കരുതപ്പെടുന്ന മോഹൻലാലിന്റെ ഒരു ലുക്കും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
കറുപ്പ് ഷർട്ടും മുണ്ടും ധരിച്ച് മാസ് ലുക്കിലാണ് മോഹൻലാലിനെ കാണാനാകുന്നത്.ദിലീപ് നായകനാകുന്ന ‘ഭഭബ’യിൽ മോഹൻലാൽ ജോയിൻ ചെയ്തതായി റിപ്പോർട്ട്. സിനിമയിലേതെന്നു കരുതപ്പെടുന്ന മോഹൻലാലിന്റെ ഒരു ലുക്കും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കറുപ്പ് ഷർട്ടും മുണ്ടും ധരിച്ച് മാസ് ലുക്കിലാണ് മോഹൻലാലിനെ കാണാനാകുന്നത്.
പെരുമ്പാവൂരിൽ ഒരു ഗോഡൗണിൽ താൽക്കാലികമായി നിർമിച്ചിരിക്കുന്ന സെറ്റിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അതേസമയം പരസ്യ ചിത്രീകരണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നും കേൾക്കുന്നുണ്ട്.
Movies
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും.
പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവച്ചത്. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും.
പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവച്ചത്.
തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിലപാടിനെ മോഹൻലാൽ എതിര്‍ത്തു. സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെ എന്നായിരുന്നു മോഹൻലാലിന്റെ നിലപാട്.
സംഘടനയിലെ അംഗങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. തെരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതമെന്നും മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
NRI
ഡാളസ്: 19 വർഷത്തിന് ശേഷം സ്റ്റേജ് ഷോയുമായി മോഹൻലാൽ അമേരിക്കയിലേക്ക്. "കിലുക്കം 25' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേജ് ഷോ ഒരുക്കിയാണ് അദ്ദേഹവും കൂട്ടരും അമേരിക്കയിൽ എത്തുന്നത്. സ്റ്റീഫൻ ദേവസി, പ്രകാശ് വർമ, രമ്യ നമ്പീശൻ തുടങ്ങി വലിയൊരു താരനിരയോടൊപ്പമാണ് മോഹൻലാൽ എത്തുന്നത്.
വിൻഡ്സർ എൻർടൈൻമെന്റും ഗാലക്സി എന്റർടൈൻമെന്റും ചേർന്നാണ് ഓഗസ്റ്റ് 30ന് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാളസിൽ ഷോ നടത്തുന്നത്. ജൂൺ 30ന് മാർത്തോമ്മാ ഇവന്റ് സെന്ററിൽ കിലുക്കം 25 ഷോയുടെ കിക്ക് ഓഫ് നടത്തി.
ഫാ. എബ്രഹാം വി. സാംസണിന്റെ ആശീർവാദത്തോടെ ഷിജോ പൗലോസ്, ഷിബു സാമൂവൽ, സണ്ണി മാളിയേക്കൽ, പി.പി. ചെറിയാൻ, ജോജോ കോട്ടക്കൽ, സിജു വി. ജോർജ്, രാജു തരകൻ, സൗബിൻ, ജിജി പി. സ്കറിയ, അനശ്വരം മാമ്പിള്ളി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ്.
ഡാളസിലെ ഷോയ്ക്ക് നേതൃത്വം നൽകുന്ന ബിജിലി ജോർജ്, ബാബുക്കുട്ടി സ്കറിയ, ടി.വി. വർഗീസ്, തോമസ് കോശി, സനുപ് എബ്രഹാം എന്നിവർ കിലുക്കം 25 ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ഈ ഷോയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
Movies
മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയപ്പോൾ ആരായാലും രൂക്ഷമായി പ്രതികരിക്കേണ്ടിടത്ത് നടൻ മോഹൻലാൽ ചെയ്ത പ്രവൃത്തിക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയടി.
ചൊവ്വാഴ്ച ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയപ്പോൾ ആരായാലും രൂക്ഷമായി പ്രതികരിക്കേണ്ടിടത്ത് നടൻ മോഹൻലാൽ ചെയ്ത പ്രവൃത്തിക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയടി.
ചൊവ്വാഴ്ച ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്.
ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്.
ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടുകയായിരുന്നു. ‘എന്താ മോനേ ഇത് കണ്ണല്ലേ, ഇതൊക്കെ, കണ്ണിലേക്കൊക്കെ"... എന്ന് ചോദിച്ച മോഹൻലാൽ ചിരിയോടെ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്.
കനത്ത പോലീസ് കാവലിനിടെയായിരുന്നു സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ നിരവധി പേരാണ് മോഹൻലാലിന്റെ ക്ഷമയെയും മാതൃകാപരമായ പെരുമാറ്റത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്.
ആരും രൂക്ഷമായി പ്രതികരിച്ചു പോകുന്ന സാഹചര്യത്തിൽ മോഹൻലാലിന്റെ പ്രവൃത്തി നല്ല മാതൃകയാണെന്നും ഇദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും ആയിരുന്നേൽ പ്രതികരണം ഇതുപോലെയാകില്ല എന്നും ആളുകൾ എഴുതി.
Movies
മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് തട്ടിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാം. മോഹന്‍ലാലിനോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടുമാണെന്ന് വി.ടി. ബൽറാം പറയുന്നു.
""ഒരാൾക്ക് ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ അയാളെ നിർബന്ധിച്ച് പ്രതികരിപ്പിക്കേണ്ട കാര്യമെന്താണ്? മോഹൻലാൽ ഭരണഘടനാപരമായോ നിയമപരമായോ ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്നയാളല്ല, ഒരു കലാകാരനാണ്, സിനിമാ അഭിനേതാക്കളുടെ മാത്രം സംഘടനയുടെ ഭാരവാഹിയാണ്.
അതുകൊണ്ടുതന്നെ ചാനലുകളോട് പ്രതികരിക്കണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ആ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക തന്നെ വേണം. അദ്ദേഹത്തോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടുമാണ്.’’വി.ടി. ബൽറാം പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്.
പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു. മാധ്യമപ്രവർത്തകരോടു സംസാരിച്ചു കാറിൽ കയറുന്നതിന് ഇടയിലാണ് ഒരു ചാനൽ മൈക്ക് താരത്തിന്റെ കണ്ണിൽ കൊണ്ടത്.
‘എന്താ മോനേ... ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹൻലാൽ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. കനത്ത പോലീസ് കാവലിനിടെയായിരുന്നു സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്.
Movies
മോഹൻലാലിന്റെ മകൾ വിസ്മയ നായികയാകുന്നു. ആശീർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് വിസ്മയ നായികയാകുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. മോഹൻലാലിന്റെ മകൾ വിസ്മയ നായികയാകുന്നു.
ആശീർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് വിസ്മയ നായികയാകുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
മായ എന്നു വിളിപ്പേരുള്ള വിസ്മയ അച്ഛന്റെയും ചേട്ടൻ പ്രണവിന്റെയും പാത പിന്തുടർന്നാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം വൈകുന്നേരം അഞ്ചിന് പുറത്തുവരും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും സൂചനയുണ്ട്.
Movies
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവർഷിണി. സിനിമയിലേക്കുള്ള അമൃതയുടെ പ്രവേശനം ശരിക്കും ഉത്സവമായി മാറി. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്നിരുന്ന മോഹൻലാൽ, ശോഭന തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം സ്വപ്നതുല്യമായ ഒരു അരങ്ങേറ്റം.
ആദ്യ സിനിമതന്നെ സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്തു. മോഹൻലാൽ-ശോഭന താരജോടികൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകൾ പവിത്രയായിട്ടാണ് സിനിമയിൽ അമൃതവർഷിണി ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ കഥാഗതിയിൽ നല്ല പങ്കാളിത്തമുള്ള കഥാപാത്രം. അരങ്ങേറ്റം ഗംഭീരമാക്കാൻ അമൃതവർഷിണിക്കു കഴിഞ്ഞു എന്നു പ്രേക്ഷകരും പറയുന്നു.
തെന്നിന്ത്യന്‍ നടി രശ്മികയുടെ ആരാധികകൂടിയായ അമൃത ചെയ്ത ഒരു റീല്‍ വീഡിയോയ്ക്കു സാക്ഷാല്‍ രശ്മികതന്നെ കമന്റ് നല്‍കിയത് അടുത്തിടെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി നിരവധി ഫോളോവേഴ്സ് ഉള്ള അമൃതയെ അതിന്റെ പേരിൽ ചിലർ ജൂണിയര്‍ രശ്മിക മന്ദാന എന്നും വിശേഷിപ്പിച്ചു.
കൊച്ചിന് നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അമൃത, ശ്രദ്ധിക്കപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സർ കൂടിയാണ്. സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന അമൃത സണ്‍ഡേ ദീപികയുമായി സംസാരിക്കുന്നു.
ഉടന്‍ ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയിലേക്ക് എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ വേണമെന്ന് എന്റെ മാമനായ അശ്വിനോടു കൂട്ടുകാരന് ബിനുവേട്ടനാണ് (ബിനു പപ്പു) പറഞ്ഞത്. അപ്പോള്‍ മാമന് അദ്ദേഹത്തോട് എന്റെ പേരു പറഞ്ഞു, ഫോട്ടോയും കാണിച്ചുകൊടുത്തു.
അങ്ങനെ ബിനുവേട്ടന് എന്നെ വിളിച്ചു. ലാലേട്ടന്റെ സിനിമയാണെന്നു പറഞ്ഞിരുന്നു. ഓഡിഷനുണ്ട്, കൂടുതല്‍ പ്രതീക്ഷിക്കേണ്ട. കിട്ടിയാല്‍ കിട്ടി എന്നാണ് ബിനുവേട്ടന് ആദ്യമേ പറഞ്ഞിരുന്നത്.
ഓഡിഷനു ചെന്നപ്പോള്‍ എന്നോടു രണ്ടു സിറ്റുവേഷന് ചെയ്തു കാണിക്കാന്‍ പറഞ്ഞു. ഒന്ന് ഒരു ആങ്ങളയും പെങ്ങളും തമ്മിലുള്ള പ്രശ്നമാണ്. ആങ്ങളയെ കുറ്റം പറയുന്ന സീനായിരുന്നു. എനിക്ക് ഒരു സഹോദരന് ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് അതു കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല, അതു നന്നായി ചെയ്തു കാണിച്ചു.
പരിചിതനായ ഒരാള്‍ വീട്ടില്‍ വരുന്നു, അയാളെ കണ്ടാല്‍ത്തന്നെ പേടിയാകും, വീട്ടിലാണെങ്കില്‍ ഒറ്റയ്ക്കാണ്. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്നുള്ളതായിരുന്നു രണ്ടാമത്തെ സീന്‍. അതും ചെയ്തു കാണിച്ചു. തരുണ്‍ സാറാണ് അവിടെനിന്നു ഡയലോഗ് പറഞ്ഞു തന്നുകൊണ്ടിരുന്നത്.
നമുക്ക് ഇനിയും കാണാമെന്നു പറഞ്ഞാണ് എന്നെ തിരിച്ചുവിട്ടത്. കിട്ടിയാല്‍ അതൊരു വലിയ ടേണിംഗ് പോയിന്റാകുമെന്നു വിചാരിച്ചെങ്കിലും വിളിക്കുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കുറേക്കാലത്തേക്കു വിവരമൊന്നും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സെലക്ട് ആയി എന്നു പറഞ്ഞു വിളിച്ചു. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.
തുടരുമിൽ തുടങ്ങിയത് ഏതു സീനിൽ ആയിരുന്നു?
ശോഭന മാമിന്റെ കൂടെയായിരുന്നു തുടക്കം. "അന്ത ആള്‍ക്ക് കാറ് കൈയില്‍ കിട്ടിയാല്‍ കിളി പോകും' എന്നു ശോഭന എന്നോടു പറയുന്ന സീന്‍ ആണ് ആദ്യമായെടുത്തത്. ഞാന്‍ നൃത്തം പഠിക്കുന്നുണ്ട്, ചെയ്യാറുമുണ്ട്.
അതുകൊണ്ടുതന്നെ ശോഭന മാമിനെ ഞാന്‍ പണ്ടുമുതലേ ഫോളോ ചെയ്തിരുന്നു. അവരുടെ ഡാന്‍സ് വിഡിയോകള്‍ എല്ലാം കാണാറുണ്ട്, ഒപ്പം പഴയ സിനിമകളും കണ്ടിട്ടുണ്ട്. ആദ്യമായി കാമറയ്ക്കു മുന്നില്‍ നില്ക്കാന് നല്ല പേടിയുണ്ടായിരുന്നു.
ആദ്യത്തെ ഷോട്ട് നാലു ടേക്ക് വരെ പോയി. എന്നിട്ടാണ് അത് ഒാക്കെ ആയത്. ഭയങ്കര പേടിയും അതുപോലെ എക്സൈറ്റ്മെന്റും. പക്ഷേ, എല്ലാവരും എന്നോടു നല്ല സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറിയത്. മാം എന്നെ കെട്ടിപ്പിടിച്ചു. അതോടെ ഞാൻ പേടി മാറി കംഫര്‍ട്ടബിളായി. പിന്നീട് വളരെ കൂളായി അഭിനയിക്കാന്‍ കഴിഞ്ഞു.
ലാലേട്ടനോടൊപ്പം
Movies
മോഹൻലാലിന്റെ മകൾ വിസ്മയ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ചൊരു സ്റ്റോറിയാണ് ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റുന്നത്. മുഖത്തൊരു കണ്ണട വച്ച് തലമുടി പിന്നിലേക്ക് ഒതുക്കിക്കെട്ടിയുളള ചിത്രം പങ്കുവച്ചപ്പോൾ താൻ മുത്തശ്ശിയെപ്പോലെ ആയി എന്നാണ് വിസ്മയ കുറിച്ചത്.
മോഹൻലാലിന്റെ മകൾ വിസ്മയ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ചൊരു സ്റ്റോറിയാണ് ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റുന്നത്. മുഖത്തൊരു കണ്ണട വച്ച് തലമുടി പിന്നിലേക്ക് ഒതുക്കിക്കെട്ടിയുളള ചിത്രം പങ്കുവച്ചപ്പോൾ താൻ മുത്തശ്ശിയെപ്പോലെ ആയി എന്നാണ് വിസ്മയ കുറിച്ചത്.
‘‘ഈ കണ്ണാടി കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിപ്പോലെയായി’’, ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഈ ചിത്രം വിസ്മയ പങ്കുവച്ചത്.
കണ്ണട കൂടി വച്ചപ്പോൾ വിസ്മയ ശരിക്കും മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ സാദൃശ്യത്തിലേയ്ക്ക് വന്നു. ശാന്തകുമാരിയുടെ ലഭ്യമാകുന്ന ചിത്രങ്ങളിലെല്ലാം ഈ സാദൃശ്യം കാണാൻ സാധിക്കും.
വാർധക്യസഹജമായ പ്രശ്നങ്ങളുമായി കൊച്ചിയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരി ഇപ്പോൾ കഴിയുന്നത്.
Movies
പൃഥ്വിരാജ് ചിത്രം എംപുരാന്റെ വ്യാജപ്പതിപ്പ് പ്രചരിച്ചതിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്. വളപട്ടണം പോലീസിന്റെ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
കണ്ണൂർ പാപ്പിനിശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് സിനിമയുടെ വ്യാജപ്പതിപ്പ് പിടിച്ചെടുത്ത കേസിലാണ് പോലീസിന്റെ കണ്ടെത്തൽ.പൃഥ്വിരാജ് ചിത്രം എംപുരാന്റെ വ്യാജപ്പതിപ്പ് പ്രചരിച്ചതിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്.
വളപട്ടണം പോലീസിന്റെ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കണ്ണൂർ പാപ്പിനിശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് സിനിമയുടെ വ്യാജപ്പതിപ്പ് പിടിച്ചെടുത്ത കേസിലാണ് പോലീസിന്റെ കണ്ടെത്തൽ.
വ്യാജപ്പതിപ്പ് ഒരു തിയറ്ററിൽ നിന്നാണ് പകർത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വളപട്ടണം പോലീസ് കൊച്ചിയിലെത്തി മോഹൻലാലിന്റെയും സംവിധായകൻ പൃഥ്വിരാജിന്റെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
വളപട്ടണം എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സംഘമാണ് കൊച്ചിയിലെത്തി സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയത്. പാപ്പിനിശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ജനസേവന കേന്ദ്രമാണ് തംബുരു കമ്മ്യൂണിക്കേഷൻസ്.
Movies
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് തീർത്ത് പറഞ്ഞ് മോഹൻലാൽ. പിന്നാലെ മോഹൻലാൽ തന്നെ വേണമെന്ന് പരസ്യമായി നിലപാട് വ്യക്തമാക്കി അമ്മയിലെ അംഗങ്ങളും. ഏതൊക്കെയായാലും ഞായറാഴ്ച നടന്ന അമ്മയുടെ ജനറൽ ബോഡി സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങളാണ്.
മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായത്. അതുവരെ നിലവിലുള്ള അഡ്ഹോക് കമ്മിറ്റി തുടരും.
കഴിഞ്ഞ ഭരണസമിതിയുടെ പ്രസിന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. വോട്ടെടുപ്പില്ലാതെ തന്നെ മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ജനറൽ ബോഡി തീരുമാനിക്കുമെന്നും രാജിവച്ച ശേഷം അഡ്ഹോക്ക് കമ്മിറ്റിയായി തുടരുന്നവർ തന്നെ വീണ്ടും ഭരണസമിതിയിൽ വരട്ടെ എന്നുമുള്ള ചർച്ചകളായിരുന്നു സജീവം. എന്നാൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ കടുത്ത നിലപാട് സ്വീകരിച്ചു.
20ഓളം പേർ ജനറൽ ബോഡിയിൽ മോഹൻലാലിനു വേണ്ടി ശക്തമായി വാദിച്ചു. മോഹൻലാൽ തുടരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ അംഗങ്ങൾ ഏക സ്വരത്തിൽ പ്രതിഷേധിക്കുന്ന സാഹചര്യം പോലുമുണ്ടായി.
എന്നാൽ നിലപാട് മാറ്റാൻ മോഹൻലാൽ തയാറായില്ല. തിതെരഞ്ഞെടുപ്പ് വരട്ടെയെന്നും പുതിയ ആളുകൾ നേതൃത്വത്തിലുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് വിവരം. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റി മൂന്നു മാസം കൂടി തുടരാനും അതിനു ശേഷം തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായത്.
താൻ പ്രസിഡന്റാകാൻ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നും മോഹൻലാൽ നിലപാടെടുത്തു.
അംഗങ്ങൾക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. സംഘടന തെരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതം. മോഹൻലാൽ പറഞ്ഞു.
മോഹൻലാലിനെപ്പോലെയുള്ള ഒരു ഗജവീരനാണ് അമ്മയുടെ പ്രസിഡന്റാകേണ്ടതെന്നു സുരേഷ് ഗോപി പ്രതികരിച്ചു. സംഘടന പ്രതിസന്ധി നേരിട്ടപ്പോൾ പ്രസിഡന്റ് എന്ന നിലയിൽ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടായതു മോഹൻലാലിനെ വേദനിപ്പിച്ചുവെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.
നടൻ ബൈജു സന്തോഷ് തന്റെ പ്രസംഗത്തിനിടെ മോഹൻലാൽ തുടരണമെന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ അംഗങ്ങൾ ഒന്നടങ്കം കൈ പൊക്കി.
യോഗത്തിൽ പ്രസംഗിച്ച ഇരുപതിലേറെപ്പേർ മോഹൻലാൽ തുടരണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അദ്ദേഹം തീരുമാനത്തിൽ ഉറച്ചു നിന്നു. സമ്മർദം മുറുകിയപ്പോൾ ‘ഇനിയും സമയമുണ്ടല്ലോ, മത്സരിക്കുന്ന കാര്യമൊക്കെ പിന്നീടു തീരുമാനിക്കാമല്ലോ’ എന്നു അദ്ദേഹം പ്രതികരിച്ചു.
Movies
മലയാളക്കര ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കി സംവിധായകൻ ജീത്തു ജോസഫും ആശീർവാദ് സിനിമാസും. ദൃശ്യം ആദ്യഭാഗത്തിലെ ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പമാണ് ആശിവാര്‍ദ് സിനിമാസ് ഇക്കാര്യം പുറത്തു വിട്ടത്.
ദൃശ്യം 3 ഉടന്‍ വരുന്നു എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് റീൽ അവസാനിക്കുന്നത്. ജീത്തു ജോസഫ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും സന്തോഷം പങ്കിടുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
Movies
താരസംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ല എന്ന് മോഹൻലാല്‍ പറഞ്ഞതായിട്ടാണ് വിവരം.
ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്നത് ജനറൽ ബോഡി ചർച്ച ചെയ്യും. അതേസമയം സംഘടനയില്‍ ഭാരവാഹിത്വം വഹിക്കാന്‍ താല്പര്യമില്ലെന്ന് ഉണ്ണി മുകുന്ദന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ട്രഷറര്‍ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തും.
സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് അഡ്ഹോക് കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മേയ് 31 ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് മറ്റ് അംഗങ്ങള്‍ തങ്ങളുടെ പൊതുതാല്പര്യം മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് അമ്മയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്റ് സ്ഥാനത്തുള്ള മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ അഭിനേതാക്കളില്‍ നിന്ന് ഉണ്ടായ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഭരണസമിതിയിലെ കൂട്ടരാജി. അതിക്രമ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.
ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ടരാജിയിലേക്കെത്തിയത്.
Movies
നടൻ മോഹൻലാലിന് ശ്രീലങ്കൻ പാർലമെന്റിൽ ഊഷ്മള വരവേൽപ്പ്. കഴിഞ്ഞ ദിവസമാണ് താരം ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായി എത്തിയത്. സഭ നടക്കുന്നതിനിടെ ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാഗതം ചെയ്തു.
‘ഇന്ത്യയിൽ നിന്നുള്ള പ്രഗൽഭ നടനും സംവിധായകനുമായ പദ്മശ്രീ പദ്മഭൂഷൺ ഡോ.മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാഗതവും ചെയ്യുകയാണ്,’ എന്ന ആമുഖത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കർ താരത്തെ സ്വാഗതം ചെയ്യുന്നത്.
നിറഞ്ഞ കൈയടികളോടെയാണ് മോഹൻലാലിനെ പാർലമെന്റ് വരവേറ്റത്. ഗ്യാലറിയിൽ എഴുന്നേറ്റ് നിന്ന് സഭയിലെ അംഗങ്ങളെ കൈകൂപ്പി വണങ്ങിയാണ് ശ്രീലങ്കൻ സ്നേഹാദരങ്ങളെ മോഹൻലാൽ സ്വീകരിച്ചത്.
മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിനായാണ് മോഹൻലാൽ ശ്രീലങ്കയിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് ഷൂട്ട് ഇപ്പോൾ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.
അതിനിടയിലാണ് മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായെത്തിയ വിവരം ശ്രീലങ്കൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.
മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം ശ്രീലങ്കയിലും റീമെയ്ക്ക് ചെയ്തിരുന്നു. 2017ൽ സിംഹള ഭാഷയിൽ ‘ധർമ യുദ്ധ’ എന്ന പേരിലിറങ്ങിയ ചിത്രം ശ്രീലങ്കയിലും വലിയ ഹിറ്റായിരുന്നു.
Movies
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ്. കഥ മോഹന്‍ലാലിന് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്നാണ് ചിത്രം ഉപേക്ഷിച്ചതെന്ന് വിപിന്‍ പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ്. കഥ മോഹന്‍ലാലിന് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്നാണ് ചിത്രം ഉപേക്ഷിച്ചതെന്ന് വിപിന്‍ പറഞ്ഞു.
""വാഴ 2 ഷൂട്ട് നടക്കുന്നു. ഏതാണ്ട് 40 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞു. സന്തോഷ് ട്രോഫി സെപ്റ്റംബറില്‍ തുടങ്ങും. ബാക്കിയെല്ലാം അഭ്യൂഹങ്ങളാണ് എന്നായിരുന്നു വിപിന്റെ വാക്കുകള്‍. ലാല്‍ സാറിന്റെ അടുത്തൊരു കഥ പറഞ്ഞിരുന്നു. അത് ഉപേക്ഷിച്ചു.
ഫഹദ് ഫാസില്‍- എസ്.ജെ. സൂര്യ പടവും ഉപേക്ഷിച്ചു. ഡേറ്റ്, ബജറ്റ് പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഫഹദ്- എസ്.ജെ. സൂര്യ ചിത്രം ഉപേക്ഷിച്ചത്. ലാല്‍ സാറിന്റേത് കഥ അദ്ദേഹത്തിന് അത്രയും ഇഷ്ടപ്പെട്ടില്ല''. വിപിന്‍ പറഞ്ഞു.
ഫഹദിനും എസ്ജെ സൂര്യയ്ക്കും പകരം മറ്റു രണ്ടുപേരെ പ്രധാനകഥാപാത്രങ്ങളാക്കി ചിത്രമെത്തുമെന്ന് വിപിന്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിപിന്റെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനംചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അണിയറയിലുണ്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.