Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Highcourt

ശാ​ന്തി നി​യ​മ​നം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: ശാ​ന്തി നി​യ​മ​ന​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് വി​ശ​ദീ​ക​ര​ണം തേടി ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം നി​യു​ക്ത മേ​ൽ​ശാ​ന്തി​മാ​രു​ടെ സ​ഹാ​യി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​മെ​ന്തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ച

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് വി​ശ​ദ​മാ​യ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ​ഹാ​യി​ക​ളി​ൽ ആ​രെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ ആ​ർ​ക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്താ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​തി​യ മേ​ൽ​ശാ​ന്തി​മാ​ർ ചാ​ർ​ജ് എ​ടു​ക്കു​മ്പോ​ൾ ഇ​വ​ർ​ക്കൊ​പ്പം സ​ഹാ​യി​ക​ളാ​യി നി​ര​വ​ധി പേ​രാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തു​ക. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ആ​ദ്യം കീ​ഴ്ശാ​ന്തി​യു​ടെ സ​ഹാ​യി​യാ​യി​ട്ടാ​ണ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്.

District News

ശബരിമല സ്വർണപ്പാളി വിവാദം: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തര വിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെ ന്നും വിരമിച്ച ജില്ലാ ജഡ്‌ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്‌പത്തിൻ്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലട ക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോട തി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർ ക്കും കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ജഡ്‌ജി റാങ്കിൽ കുറയാത്ത ആ ളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശിപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവ സ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. ര ഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരാ യ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യ ക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്‌തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പ ടെ പരിശോധിക്കണം, ദേവസ്വത്തിൻ്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ പറയണമെന്നും കോടതി നിർദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.

Kerala

ഓ​പ്പ​റേ​ഷ​ൻ നും​ഖൂ​ർ: പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണം; ദു​ൽ​ഖ​ർ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ നും​ഖൂ​റി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദു​ൽ​ഖ​ര്‍ സ​ൽ​മാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി. ക​സ്റ്റം​സ് ന​ട​പ​ടി ചോ​ദ്യം ചെ​യ്താ​ണ് ഹ​ര്‍​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ നി​യ​മ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് വാ​ഹ​നം വാ​ങ്ങി​യ​തെ​ന്നും വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നും ദു​ല്‍​ഖ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നാ​ല് വാ​ഹ​ന​ങ്ങ​ളാ​ണ് ക​സ്റ്റം​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള​ത്. ഇ​തി​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഒ​രു വാ​ഹ​നം മ​റ്റൊ​രാ​ളു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ പ​ന​മ്പ​ള്ളി ന​ഗ​റി​ലെ വീ​ട്ടി​ലും പൃ​ഥ്വി​രാ​ജി​ന്‍റെ തേ​വ​ര​യി​ലെ വീ​ട്ടി​ലും ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പി​ന്നാ​ലെ ദു​ല്‍​ഖ​റി​ന്‍റെ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പൃ​ഥ്വി​രാ​ജി​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നെ​ങ്കി​ലും വാ​ഹ​നം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ന​ട​ന്‍ അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ എ​ള​മ​ക്ക​ര പൊ​റ്റ​ക്കു​ഴി​യി​ലെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. അ​മി​തി​ന് എ​ട്ടോ​ളം വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​മി​തി​നെ ക​സ്റ്റം​സ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

Kerala

പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ്; ഹൈ​ക്കോ​ട​തി തീ​രു​മാ​നം ഇ​ന്ന്

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ ഹൈ​ക്കോ​ട​തി തീ​രു​മാ​നം ഇ​ന്ന്. മു​രി​ങ്ങൂ​രി​ൽ സ​ർ​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞ​തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും.

ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. ദേ​ശീ​യ പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​ത്തു​ട​ർ​ന്ന് ടോ​ൾ പി​രി​വ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത് ഒ​രു മാ​സം മു​മ്പാ​ണ്.

ടോ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് സെ​പ്റ്റം​ബ​ര്‍ 22 ന് ​ഉ​ണ്ടാ​കും എ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ടോ​ൾ പി​രി​വ് പു​രാ​രം​ഭി​ക്കു​ന്ന​തി​ലെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തു.

Kerala

പാ​ലി​യേ​ക്ക​ര​യി​ൽ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്നും അ​നു​മ​തി​യി​ല്ല

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​യി​ൽ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ക്കാ​ൻ ഹൈ​കോ​ട​തി ഇ​ന്നും അ​നു​മ​തി ന​ൽ​കി​യി​ല്ല. നേ​ര​ത്തെ ടോ​ൾ​പി​രി​വി​ന് വ്യ​വ​സ്ഥ​ക​ളോ​ടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​നു​മ​തി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഹൈ​കോ​ട​തി അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, മു​രി​ങ്ങൂ​രി​ൽ സ​ർ​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ടോ​ൾ പി​രി​വി​ന് കോ​ട​തി അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ത​ന്നെ മു​രി​ങ്ങൂ​രി​ൽ റോ​ഡ് ഇ​ടി​ഞ്ഞ സം​ഭ​വം ഹൈ​കോ​ട​തി ഉ​ന്ന​യി​ച്ചു.

മു​രി​ങ്ങൂ​രി​ൽ റോ​ഡ് ഇ​ടി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന് വ​രി​ക​യാ​ണെ​ന്നും ദേ​ശീ​യ പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഹ​ര​ജി​ക​ൾ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ കോ​ട​തി മു​രി​ങ്ങൂ​രി​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ക​രാ​ർ ക​മ്പ​നി​യും സ്വീ​ക​രി​ച്ച ന​ട​പ​ടി ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ഇ​തു കൂ​ടി പ​രി​ഗ​ണി​ച്ചാ​വും ടോ​ൾ പി​രി​വി​ന് കോ​ട​തി അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക.

Kerala

സ​സ്‌​പെ​ന്‍​ഷ​നെ​തി​രാ​യ ഹ​ര്‍​ജി പി​ൻ​വ​ലി​ച്ച് ര​ജി​സ്ട്രാ​ർ; അ​നു​മ​തി ന​ൽ​കി ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത ന​ട​പ​ടി ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു. ത​ന്നെ സി​ന്‍​ഡി​ക്കേ​റ്റ് തി​രി​ച്ചെ​ടു​ത്തെ​ന്നും ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ത​ന്നെ ര​ജി​സ്ട്രാ​ര്‍ കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

താ​ന്‍ ചു​മ​ത​ല തി​രി​കെ ഏ​റ്റെ​ടു​ത്ത​താ​യും അ​നി​ല്‍​കു​മാ​ര്‍ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഇ​തോ​ടെ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​ന്‍ ഹ​ര്‍​ജി​ക്കാ​ര​ന് കോ​ട​തി അ​നു​മ​തി ന​ല്‍​കി.

വൈ​സ് ചാ​ന്‍​സ​ല​റു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല​യു​ള്ള സി​സാ തോ​മ​സി​നു​വേ​ണ്ടി ഹാ​ജ​രാ​യ സ്വ​കാ​ര്യ അ​ഭി​ഭാ​ഷ​ക​ന്‍ ഹ​ർ​ജി​ക്കാ​ര​ന്‍റെ നീ​ക്ക​ത്തെ എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും കോ​ട​തി അ​ത് പ​രി​ഗ​ണി​ച്ചി​ല്ല. എ​ന്തെ​ങ്കി​ലും ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ല്‍ പി​ന്നീ​ട് മ​റ്റൊ​രു ഹ​ര്‍​ജി ന​ല്‍​കാ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു

അ​നി​ല്‍​കു​മാ​റി​നെ ര​ജി​സ്ട്രാ​റാ​യി തി​രി​ച്ചെ​ടു​ത്ത സി​ന്‍​ഡി​ക്കേ​റ്റ് ന​ട​പ​ടി​യി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട ഫോ​റ​ത്തി​നോ അ​ഥോ​റി​റ്റി​ക്കോ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ര​ജി​സ്ട്രാ​ര്‍ പ​ദ​വി​യി​ല്‍ നി​ന്ന് ത​ന്നെ വി​സി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​നെ​തി​രെ​യാ​ണ് കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച ചേ​ര്‍​ന്ന സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം അ​നി​ല്‍​കു​മാ​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത ന​ട​പ​ടി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ന്ന​താ​യി കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Latest News

Up