NRI
മനാമ: ബിസിനസ് ആവശ്യങ്ങൾക്കായി ബഹറനിലെത്തിയ പ്രശസ്ത സിനിമാ താരം ദിലീപിന് ബഹറിൻ ലാൽ കെയേഴ്സ് സ്നേഹോപഹാരം കൈമാറി.
ലാൽ കെയേഴ്സ് കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ചേർന്ന് ദിലീപിന് മൊമന്റോ സമ്മാനിച്ചു. മോഹൻലാലുമൊത്തുള്ള തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങൾ ദിലീപ് പങ്കുവച്ചു.
കഴിഞ്ഞ 12 വർഷങ്ങളായി ബഹറിൻ ലാൽ കെയേഴ്സ് നടത്തുന്ന സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദിലീപ് അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
Movies
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ നിർമിച്ച ദിലീപ് സിനിമ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിശേഷങ്ങള്‍. കരിയറിലെ ആദ്യചിത്രത്തിലൂടെ പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള ദിലീപ് സിനിമ ഒരുക്കിയതിന്റെ സന്തോഷത്തിലാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ സംവിധായകന് ബിന്റോ സ്റ്റീഫന്‍. എല്ലാത്തരം പ്രേക്ഷകര്‍ക്കും ചിരിക്കും ചിന്തയ്ക്കും തിരിച്ചറിവിനും വകയുള്ള രസക്കൂട്ട്.
ഷാരിസ്മുഹമ്മദിന്റെ കാമ്പുള്ള തിരക്കഥ, ലിസ്റ്റിന് സ്റ്റീഫന്‍ എന്ന നിര്‍മാതാവിന്റെ പിന്തുണ, റാണിയ റാണ എന്ന പുതുമുഖ നായികയുടെ മിന്നും പ്രകടനം - എല്ലാം ഒന്നുചേര്‍ന്നപ്പോള്‍ പ്രിന്‍സും കുടുംബവും തിയറ്ററുകൾ കളറാക്കി. നര്‍മത്തില്‍ സമകാലിക വിഷയം പറയുന്ന സിനിമയില്‍ ദിലീപിനെ കൃത്യമായി ഒരുക്കിയിറക്കി എന്നതാണ് ചിത്രത്തിന്റെ വിജയ രഹസ്യം.
"നിറഞ്ഞ സദസില്‍ പ്രേക്ഷകര്‍ക്കൊപ്പം ആളറിയാതെയിരുന്ന് അവര്‍ ആ സിനിമയ്ക്കൊപ്പം പോകുന്നതു കാണുന്നതാണ് ഒരു സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഈ സിനിമയിലൂടെ ഞാനത് അനുഭവിക്കുകയാണ്'- ബിന്റോ സ്റ്റീഫന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
പ്രിന്‍സിലേക്ക് എത്തിയത്..?
മാജിക് ഫ്രെയിംസിന്റെ ജനഗണമനയിലും മലയാളി ഫ്രം ഇന്ത്യയിലും ചീഫ് അസോസിയേറ്റായിരുന്നപ്പോഴാണ് ലിസ്റ്റിനുമായി അടുപ്പമായത്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീന്‍ സിനിമയുടെ ചീഫ് അസോസിയേറ്റായിരുന്നപ്പോഴാണ് അതിന്റെ എഴുത്തുകാരന് ഷാരിസിനെ പരിചയപ്പെട്ടത്.
‘ജനഗണമന’ അവസാന ഷെഡ്യൂളില്‍ ഷാരിസ് ഈ സിനിമയുടെ കഥ എന്നോടു പറഞ്ഞു. കഥ റെഡിയായാല്‍ സംവിധായകനുമായി ആലോചിച്ചു തിരക്കഥയുണ്ടാക്കുന്നതാണ് ഷാരിസിന്റെ രീതി. അങ്ങനെ ആദ്യാവസാനം ഞങ്ങള്‍ ഒരുമിച്ചിരുന്നു തിരക്കഥയിലെത്തി. പ്രിന്സാകാന് ദിലീപാണ് അനുയോജ്യനെന്നു തോന്നി. തുടർന്നു ലിസ്റ്റിൻ ദിലീപേട്ടനോടു കഥപറയാന്‍ വഴിയൊരുക്കി.
ഈ സിനിമ പറയുന്നത്..?
എല്ലാത്തരത്തിലും ഇതൊരു കുടുംബചിത്രമാണ്. കുടുംബത്തിന്റെ ഇഴയടുപ്പം, അതിന്റെ മൂല്യം...അതൊക്കെ ഇതിലുണ്ട്. ആളുകൾ കുടുംബമായി വന്നു സിനിമ കാണണം. ആ രീതിയിലാണ് ഇതൊരുക്കിയത്. കുടുംബത്തിനകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ അവര്‍ക്കു റിലേറ്റ് ചെയ്യാനാവണം. നമ്മുടെ സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഈ സിനിമ പറയുന്നത്.
ആദ്യം കേള്‍ക്കുന്നതാണു ശരി എന്ന തോന്നല്‍ നമുക്കുണ്ട്. ചിന്തിക്കാനിടകിട്ടുംമുമ്പേ സമൂഹമാധ്യമങ്ങള്‍ വിളമ്പുന്നതു നമ്മള് അപ്പാടെ വിശ്വസിക്കുകയാണ്. ഉറങ്ങുന്ന സമയമൊഴിച്ച് എല്ലാവരും സോഷ്യല്‍മീഡിയയിലാണ്. ഈ പശ്ചാത്തലത്തിലാണ് ചിഞ്ചുറാണിയെന്ന വ്ലോഗറിലൂടെ
കഥ പറയുന്നത്.
Movies
ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’ സിനിമയുടെ ടീസർ റിലീസ് ചെയ്തു.
വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായുണ്ടെന്ന സൂചനയും ടീസർ നൽകുന്നു.ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’ സിനിമയുടെ ടീസർ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായുണ്ടെന്ന സൂചനയും ടീസർ നൽകുന്നു.
നടി നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബയുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയൻ റെഡ്ഡിൻ കിംഗ്സിലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ.
പൂർണമായും മാസ് കോമഡി എന്റർടെയ്നറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് ദിലീപും വിനീത് ശ്രീനിവാസനുമാണ്. ധ്യാൻ ശ്രീനിവാസൻ, സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി(തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, പ്രശസ്ത കോറിയോഗ്രാഫർ സാൻഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ ഫാഹിം സഫർ–നൂറിൻ ഷെരീഫ്. ഗാനങ്ങൾ കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്. സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം അരുൺ മോഹൻ. എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം. കലാസംവിധാനം നിമേഷ് താനൂർ.
കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി. വൻ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി പൂർത്തിയാകും. വാർത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Movies
ദിലീപ് നായകനാകുന്ന ‘ഭഭബ’യിൽ മോഹൻലാൽ ജോയിൻ ചെയ്തതായി റിപ്പോർട്ട്. സിനിമയിലേതെന്നു കരുതപ്പെടുന്ന മോഹൻലാലിന്റെ ഒരു ലുക്കും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
കറുപ്പ് ഷർട്ടും മുണ്ടും ധരിച്ച് മാസ് ലുക്കിലാണ് മോഹൻലാലിനെ കാണാനാകുന്നത്.ദിലീപ് നായകനാകുന്ന ‘ഭഭബ’യിൽ മോഹൻലാൽ ജോയിൻ ചെയ്തതായി റിപ്പോർട്ട്. സിനിമയിലേതെന്നു കരുതപ്പെടുന്ന മോഹൻലാലിന്റെ ഒരു ലുക്കും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കറുപ്പ് ഷർട്ടും മുണ്ടും ധരിച്ച് മാസ് ലുക്കിലാണ് മോഹൻലാലിനെ കാണാനാകുന്നത്.
പെരുമ്പാവൂരിൽ ഒരു ഗോഡൗണിൽ താൽക്കാലികമായി നിർമിച്ചിരിക്കുന്ന സെറ്റിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അതേസമയം പരസ്യ ചിത്രീകരണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നും കേൾക്കുന്നുണ്ട്.
Movies
ഫാദേഴ്സ് ഡേയിൽ ദിലീപിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മീനാക്ഷി. ഒരു ബോട്ട് യാത്രയ്ക്കിടെ എടുത്ത ചിത്രത്തിമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. ഫാദേഴ്സ് ഡേയിൽ ദിലീപിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മീനാക്ഷി.
ഒരു ബോട്ട് യാത്രയ്ക്കിടെ എടുത്ത ചിത്രത്തിമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. അച്ഛനോട് ചേർന്ന് കുസൃതി ചിരിയുമായി പുഴയിലേക്ക് നോക്കി നിൽക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം.
മകളെ ചേർത്തു നിർത്തി പുഞ്ചിരിതൂകി നിൽക്കുന്ന ദിലീപിനെയും ചിത്രത്തിൽ കാണാം.
എൻ കണിമലരെ എന്ന പാട്ടിനൊപ്പമാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ താരം ഇപ്പോൾ ആസ്റ്ററിൽ ജോലി ചെയ്യുകയാണ്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്പെഷലൈസ് ചെയ്തിരിക്കുന്നത്.
Movies
ഫാദേഴ്സ് ഡേയിൽ ദിലീപിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മീനാക്ഷി. ഒരു ബോട്ട് യാത്രയ്ക്കിടെ എടുത്ത ചിത്രത്തിമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. ഫാദേഴ്സ് ഡേയിൽ ദിലീപിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മീനാക്ഷി. ഒരു ബോട്ട് യാത്രയ്ക്കിടെ എടുത്ത ചിത്രത്തിമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്.
അച്ഛനോട് ചേർന്ന് കുസൃതി ചിരിയുമായി പുഴയിലേക്ക് നോക്കി നിൽക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം. മകളെ ചേർത്തു നിർത്തി പുഞ്ചിരിതൂകി നിൽക്കുന്ന ദിലീപിനെയും ചിത്രത്തിൽ കാണാം.
എൻ കണിമലരെ എന്ന പാട്ടിനൊപ്പമാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ താരം ഇപ്പോൾ ആസ്റ്ററിൽ ജോലി ചെയ്യുകയാണ്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്പെഷലൈസ് ചെയ്തിരിക്കുന്നത്.