Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Urvashi

ഫോ​ൺ ന​മ്പ​ർ സേ​വ് ചെ​യ്യാ​നാ​യി ഞ​ങ്ങ​ൾ പ​ര​സ്പ​രം മൊ​ബൈ​ൽ ത​പ്പി; ശോ​ഭ​ന​യും ഉ​ർ​വ​ശി​യും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ

ന​ടി ഉ​ര്‍​വ​ശി​ക്കൊ​പ്പ​മു​ള്ള മ​നോ​ഹ​ര​മാ​യ ചി​ത്ര​വു​മാ​യി ന​ടി ശോ​ഭ​ന. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് ഉ​ര്‍​വ​ശി​യെ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് ശോ​ഭ​ന പ​ങ്കു​വ​ച്ച​ത്. ഉ​ർ​വ​ശി​യു​ടെ ക​വി​ളി​ൽ ഉ​മ്മ ന​ൽ​കു​ന്നൊ​രു ചി​ത്ര​മാ​ണ് ശോ​ഭ​ന പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ കു​റി​ച്ച് മ​നോ​ഹ​ര​മാ​യൊ​രു കു​റി​പ്പും ചി​ത്ര​ത്തി​നൊ​പ്പം ശോ​ഭ​ന പ​ങ്കു​വ​ച്ചു.

‘കൊ​ച്ചി​യി​ലേ​ക്ക് ഇ​ത്ര​യു​മ​ധി​കം വി​മാ​ന​യാ​ത്ര​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രി​ക്ക​ല്‍​പോ​ലും ഉ​ര്‍​വ​ശി ജി​യെ ക​ണ്ടു​മു​ട്ടാ​തി​രു​ന്ന​ത് എ​ന്താ​ണെ​ന്ന് ഞാ​ന്‍ ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്. അ​വ​ള്‍ ഇ​പ്പോ​ഴും എ​നി​ക്ക് അ​റി​യാ​വു​ന്ന അ​തേ ത​മാ​ശ​ക്കാ​രി​യാ​യ 'പൊ​ടി' ത​ന്നെ​യാ​ണ്.

എ​ന്‍റെ ന​മ്പ​ര്‍ അ​വ​ളു​ടെ ഫോ​ണി​ല്‍ എ​നി​ക്ക് സേ​വ് ചെ​യ്യ​ണ​മാ​യി​രു​ന്നു. ഞ​ങ്ങ​ൾ പ​ര​സ്പ​രം മൊ​ബൈ​ലു​ക​ൾ തി​ര​ഞ്ഞു. അ​വ​ൾ​ക്കും അ​തൊ​രു വൈ​കാ​രി​ക നി​മി​ഷ​മാ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​വ​ള്‍ ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്നൊ​രു ന​ടി​യാ​ണ്’, ശോ​ഭ​ന കു​റി​ച്ചു.

 

Latest News

Up