അങ്കമാലി: കോൺഗ്രസ് എംഎല്‍എ റോജി എം. ജോണ്‍ വിവാഹിതനായി. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെയും ലിസിയുടെയും മകള്‍ ലിപ്സിയാണ് വധു. അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ ഇന്നലെയായിരുന്നു വിവാഹം.
ലളിതമായി നടന്ന ചടങ്ങിൽ ബെന്നി ബഹനാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഉമ തോമസ്, മുന്‍ എംഎല്‍എ പി.ജെ. ജോയി തുടങ്ങിയവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അങ്കമാലി മുള്ളന്‍മടയ്ക്കല്‍ എം.വി. ജോണിന്റെയും എല്‍സമ്മയുടെയും മകനാണ് റോജി. വധു ലിപ്സി ഇന്റീരിയര്‍ ഡിസൈനറാണ്.