Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Raghopur

മുഖ്യമന്ത്രിമണ്ഡലമാകാൻ ഒരിക്കൽക്കൂടി രഘോപുർ

ര​​​​ഘോ​​​​പു​​​​ർ: ര​​​​ഘോ​​​​പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വ് തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. 3.4 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഗം​​​​ഗാ​​​​തീ​​​​ര​​​​ത്തു​​​​ള്ള മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലു​​​​ള്ള​​​​ത്.


തേ​​​​ജ​​​​സ്വി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ബി​​​​ഹാ​​​​ർ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യ ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വും റാ​​​​ബ്റി ദേ​​​​വി​​​​യും മു​​​​ന്പ് ര​​​​ഘോ​​​​പു​​​​രി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1995ലാ​​​​ണ് ലാ​​​​ലു ഇ​​​​വി​​​​ടെ​​​​നി​​​​ന്നു വി​​​​ജ​​​​യി​​​​ച്ച​​​​ത്; റാ​​​​ബ്‌​​​​റി ദേ​​​​വി 2000ലും. ​​​ലാ​​​ലു ര​​​ണ്ടു ത​​​വ​​​ണ​​​യും റാ​​​ബ്റി മൂ​​​ന്നു ത​​​വ​​​ണ​​​യും ര​​​ഘോ​​​പു​​​രി​​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ചു.


2015​ൽ, ​​​ഇ​​​​രു​​​​പ​​​​ത്തി​​​​യ​​​​ഞ്ചാം വ​​​​യ​​​​സി​​​​ലാ​​​​ണ് തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് ര​​​​ഘോ​​​​പു​​​​രി​​​​ൽ ക​​​​ന്നി​​​​യ​​​​ങ്ക​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി​​​​യു​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യാ​​​​ണ് തേ​​​​ജ​​​​സ്വി​​​​യു​​​​ടെ വ​​​​ര​​​​വ്. കോ​​​​ൺ​​​​ഗ്ര​​​​സും മൂ​​​​ന്ന് ഇ​​​​ട​​​​തു​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളും വി​​​​കാ​​​​സ്ശീ​​​​ൽ ഇ​​​​ൻ​​​​സാ​​​​ൻ പാ​​​​ർ​​​​ട്ടി​​​​യും (വി​​​​ഐ​​​​പി) തേ​​​​ജ​​​​സ്വി​​​​ക്ക് ഉ​​​​റ​​​​ച്ച പി​​​​ന്തു​​​​ണ ന​​​​ല്കു​​​​ന്നു. മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​യ നി​​​​ഷാ​​​​ദ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ട്.


നി​​​​ഷാ​​​​ദ് വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് വി​​​​ഐ​​​​പി​​​​യു​​​​ടെ വോ​​​​ട്ട്ബാ​​​​ങ്ക്. യാ​​​​ദ​​​​വ് വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ര​​​​ഘോ​​​​പു​​​​രി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ബ​​​​ല​​​​ർ. 20 വ​​​​ർ​​​​ഷ​​​​മാ​​​​യി യാ​​​​ദ​​​​വ വി​​​​ഭാ​​​​ഗ​​​​ത്തോ​​​​ടു നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ ചി​​​​റ്റ​​​​മ്മ​​​​ന​​​​യ​​​​മാ​​​​ണു പു​​​​ല​​​​ർ​​​​ത്തി​​​​യ​​​​തെ​​​​ന്ന് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഒ​​​​രു യു​​​​വ വോ​​​​ട്ട​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.


ര​​​​ഘോ​​​​പു​​​​രി​​​​ൽ 2010 ൽ ​​​​റാ​​​​ബ്റി ദേ​​​​വി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ ആ​​​​ണ് ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ര​​​ഘോ​​​പു​​​രി​​​ൽ തേ​​​ജ​​​സ്വി-​​​സ​​​തീ​​​ഷ്കു​​​മാ​​​ർ പോ​​​രാ​​​ട്ടം അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. 2010ൽ ​​​ജെ​​​ഡി-​​​യു ടി​​​ക്ക​​​റ്റി​​​ലാ​​​യി​​​രു​​​ന്നു സ​​​തീ​​​ഷ്കു​​​മാ​​​ർ വി​​​ജ​​​യി​​​ച്ചു. ര​​​​ണ്ടു ത​​​​വ​​​​ണ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​ട്ടും ഒ​​​​രു ഡി​​​​ഗ്രി കോ​​​​ള​​​​ജോ റ​​​​ഫ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. 2020ൽ 38,000 ​​​​വോ​​​​ട്ടി​​​​നാ​​​​ണ് സ​​​​തീ​​​​ഷ്കു​​​​മാ​​​​റി​​​​നെ തേ​​​​ജ​​​​സ്വി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ലെ ഭി​​​​ന്ന​​​​ത​​​​മൂ​​​​ല​​​​മാ​​​​ണ് അ​​​​ത്ര വ​​​​ലി​​​​യ പ​​​​രാ​​​​ജ​​​​യ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.


ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ എ​​​​ൽ​​​​ജെ​​​​പി 2020ൽ ​​​​ഒ​​​​റ്റ​​​​യ്ക്കു മ​​​​ത്സ​​​​രി​​​​ച്ച് 25,000 വോ​​​​ട്ട് നേ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ത​​​​നി​​​​ക്ക് വി​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്നാ​​​​ണ് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ബി​​​ജെ​​​പി ഒ​​​രി​​​ക്ക​​​ലും ര​​​ഘോ​​​പു​​​രി​​​ൽ വി​​​ജ​​​യി​​​ച്ചി​​​ട്ടി​​​ല്ല. 1967ൽ ​​​ജ​​​ന​​​സം​​​ഘ​​​ത്തി​​​ന് ഇ​​​വി​​​ടെ വി​​​ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു.


ര​​​​ഘോ​​​​പു​​​​രി​​​​ൽ ജ​​​​ൻ സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​പ​​​​ക​​​​ൻ പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, താ​​​​ൻ ഒ​​​​രി​​​​ട​​​​ത്തും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ച​​​​ഞ്ച​​​​ൽ സിം​​​​ഗ് ആ​​​​ണ് ജ​​​​ൻ സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി. ര​​​​ഘോ​​​​പു​​​​രി​​​​ൽ 13 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. തേ​​​​ജ​​​​സ്വി​​​​യു​​​​ടെ മൂ​​​​ത്ത സ​​​​ഹോ​​​​ദ​​​​ര​​​​ൻ തേ​​​​ജ് പ്ര​​​​താ​​​​പി​​​​ന്‍റെ ജ​​​​ന​​​​ശ​​​​ക്തി ജ​​​​ന​​​​താ ദ​​​​ൾ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും ഇ​​​​വി​​​​ടെ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. തേ​​​​ജ് പ്ര​​​​താ​​​​പി​​​​ന്‍റെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി പ്രേം​​​​കു​​​​മാ​​​​ർ ആ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി.

Latest News

Up