Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Postal

Kollam

ത​പാ​ൽ നി​ര​ക്കു​ക​ൾ കു​ത്ത​നെ കൂ​ട്ടി​യ കേ​ന്ദ്ര ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം: എ​ൻഎ​ഫ്പിഇ

കൊ​ല്ലം : തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യ രീ​തി​യി​ൽ ത​പാ​ൽ സൗ​ക​ര്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും നി​ര​ക്കു​ക​ൾ മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് പോ​സ്റ്റ​ൽ എം​പ്ലോ​യീ​സ് കൊ​ല്ലം ഡി​വി​ഷ​ണ​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ല്ലം കെ. ​ജി. ബോ​സ് സെ​ന്‍റ​റി​ൽ ന​ട​ന്ന എ​ൻ എ​ഫ് പി ​ഇ യു​ടെ​യും ഓ​ൾ ഇ​ന്ത്യ ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക് യൂ​ണി​യ​ന്‍റെ​യും സം​യു​ക്ത ഡി​വി​ഷ​ണ​ൽ സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ ത​പാ​ൽ ഓ​ഫീ​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ത്തെ സം​ഘ​ട​ന പൊ​തു​ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ അ​ണി​നി​ര​ത്തി ചെ​റു​ത്തു തോ​ൽ​പ്പി​ക്കു​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് എ​ൻ​എ​ഫ് പി​ഇ സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ​ൻ. വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു.

കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, എ.​ബി. ലാ​ൽ​കു​മാ​ർ ജെ. ​നൈ​സാം, ആ​ർ. അ​രു​ൺ​കൃ​ഷ്ണ, എ​സ്.​സു​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​പാ​ൽ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​നെ​തി​രേ സ​മ്മേ​ള​നം പ്ര​മേ​യം പാ​സാ​ക്കി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​സ്. മാ​യ - പ്ര​സി​ഡ​ന്‍റ്, പി. ​പ്ര​മോ​ദ് -സെ​ക്ര​ട്ട​റി, എ. ​അ​രു​ൺ കു​മാ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Up