Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Pokkunni

Palakkad

പൊ​ക്കു​ന്നി​ക്കു​ളം ന​വീ​ക​രി​ച്ച് ഉ​പ​യോഗയോഗ്യമാക്കണമെന്ന് ആവശ്യം

വ​ട​വ​ന്നൂ​ർ: നാ​ലേ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള പൊ​ക്കു​ന്നി​ക്കു​ളം പാ​ഴ്ചെ​ടി​ക​ളും പാ​യ​ലും പ​ട​ർ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. പ്ര​ദേ​ശ​ത്തെ നെ​ൽ​കൃ​ഷി​ക്കും സ​മീ​പ​ത്തെ താ​മ​സ​ക്കാ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ളി​ക്കാ​നും ഉ​പ​യോ​ഗ​പ്ര​ദമാ​യി​രു​ന്നു കു​ള​ത്തി​ലെ ജ​ലം. കു​ള​ത്തി​ൽ മ​ത്സ്യ​ങ്ങ​ളും ​ധാ​രാ​ള​മാ​യി ഉ​ണ്ട്. ഇ​നി​യും പാ​യ​ൽ മൂ​ടി​യാ​ൽ മ​ത്സ്യ​ങ്ങ​ൾ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ചാ​കു​മെ​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.


പ്ര​ദേ​ശ​ത്തെ നാ​ൽ​ക്കാ​ലി​ക​ൾ​ക്ക് കു​ടി​വെ​ള്ള​ത്തി​നും ഈ ​ജ​ല​സം​ഭ​ര​ണി ഉ​പ​ക​രി​ച്ചി​രു​ന്നു. സ്ഥ​ലം ഉ​ട​മ​ക​ളാ​യ കു​ടും​ബ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് കു​ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​പ്പോ​വു​ന്ന​തി​ന് കാ​ര​ണം.


പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് കു​ളം ന​വീ​ക​രി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Up