Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Palliative Care

Pathanamthitta

പാ​ലി​യേ​റ്റീ​വ് സം​ഗ​മം ന​ട​ത്തി

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കീ​രു​കു​ഴി സെ​ന്‍റ് മേ​രീ​സ് ഓ​ള്‍​ഡേ​ജ് ഹോ​മി​ല്‍ ന​ട​ത്തി​യ പാ​ലി​യേ​റ്റീ​വ് സ്നേ​ഹ സം​ഗ​മം പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ന്ദ്ര​പ്സ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മു​ഖേ​ന ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് പാ​ലി​യേ​റ്റീ​വ് സം​ഗ​മം ന​ട​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ല്‍ 168 കി​ട​പ്പു രോ​ഗി​ക​ള്‍​ക്ക് പ​രി​ച​ര​ണം ന​ല്‍​കു​ന്നു. രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രു​പ്പു​ക​രു​ടെ​യും മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാ​നാ​ണ് സം​ഗ​മം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 18 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഹേ​ല്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​പി വി​ദ്യാ​ധ​ര​പ്പ​ണി​ക്ക​ർ, അം​ഗം അം​ബി​ക ദേ​വ​രാ​ജ​ൻ, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ഐ​ഷ എ​സ്.​ഗോ​വി​ന്ദ്, ഡോ. ​മാ​ന്‍​സി അ​ല​ക്സ്, ഡോ. ​സു​മി സു​രേ​ന്ദ്ര​ൻ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്‌​ട​ര്‍ ര​ഞ്ചു, പി​എ​ച്ച്എ​ന്‍ ലീ​ജ, ജെ​എ​ച്ച്ഐ​മാ​രാ​യ വി​നോ​ദ്, അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up