തിരുവനന്തപുരം: ആദ്യശ്രമത്തില്‍ തന്നെ റിക്കാര്‍ഡിലേക്ക് ഷോട്ട് എറിഞ്ഞ അന്വികയ്ക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ഷോട്ടില്‍ മമ്പറം എച്ച്എസ്എസിലെ ബി.കെ. അന്‍വിക റിക്കാര്‍ഡിട്ടു.
11.31 മീറ്ററാണ് അന്‍വികയുടെ റിക്കാര്‍ഡ്. കഴിഞ്ഞ വര്‍ഷവും ്അന്വിക സ്വര്‍ണം നേടിയിരുന്നു. ചെത്തുതൊഴിലാളിയായ രാജേഷിനുണ്ടായ അതിയായ അഗ്രഹമാണ് മകള്‍ അന്‍വികയെ ഷോട്ട്പുട്ട് താരമാക്കി മാറ്റിയത്.
മമ്പറത്തുള്ള സ്പോര്‍ട്സ് പരിശീലന കേന്ദ്രത്തിലെ സല്മാന് ഫാരിസ് എന്ന കോച്ചിനെ സമീപിച്ചു. എന്നു പരിശീലനത്തിനു വരണമെന്നായിരുന്നു മാഷിന്റെ നിര്‍ദേശം.
ചെത്തുതൊഴിലിനായി രാവിലെയും വൈകുന്നേരവും പോകുമ്പോള്‍ അന്‍വികയെ പരിശീലനത്തിനായും കൊണ്ടുപോകും. ഷോട്ട്പുട്ടിനു പുറമേ ഡിസ്കസ് ത്രോയിലും പരിശീലനം തുടങ്ങി.
ഇത്തവണ ആദ്യമായി ഡിസ്കസിലും പങ്കെടുത്തു വെള്ളി നേടി. ക്വാളിഫയിംഗ് റൗണ്ടില്‍ റിക്കാര്‍ഡായ 34.22 ദൂരമെറിഞ്ഞ അന്‍വികയ്ക്ക് ഫൈനല്‍ റൗണ്ടില്‍ പക്ഷേ, 27.50 ദൂരമേ എറിയാന്‍ സാധിച്ചുള്ളൂ.