തിരുവനന്തപുരം: കേരളാ ബാങ്കിന്റെ ഇടപാടുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 23,000 കോടി രൂപയുടെ വര്‍ധനയുണ്ടായതായി സഹകരണ മന്ത്രി വി.എന്‍. വാസവന്.
2019-20 വര്‍ഷം 1.01 ലക്ഷം കോടിയായിരുന്ന ബാങ്കിന്റെ ഇടപാട് ഇപ്പോള്‍ 1.24 ലക്ഷം കോടിയായി വര്‍ധിച്ചതായി മന്ത്രി അറിയിച്ചു.
2024 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ഇടപാടില്‍ 7,900 കോടിയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിന്റെ നിക്ഷേപം 2020 മാര്‍ച്ചില്‍ 61,037 കോടിയായിരുന്നത് ഇപ്പോള്‍ 71,877 കോടിയായി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ 5543 കോടിയുടെ വര്‍ധനവാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.
രാജ്യത്തെ തന്നെ പ്രമുഖ വാണിജ്യ ബാങ്കുകള്‍ക്ക് മാത്രം അവകാശപ്പെടുന്ന 50,000 കോടി വായ്പാ ബാക്കി നില്പ് എന്ന നേട്ടത്തിനും കേരളാ ബാങ്ക് അര്‍ഹമായി. ഇപ്പോള്‍ 52,000 കോടിയാണ് ബാങ്കിന്റെ വായ്പാ ബാക്കിനില്പ്.