NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികൾ കോർത്തിണക്കി പൊതുജനങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്.
ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കൽ, കസേരകളി, ലെമൺ ആൻഡ് സ്പൂൺ റെയ്സ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി നിരവധി മത്സരങ്ങൾ അരങ്ങേറി. ഓണസദ്യയ്ക്ക് ശേഷം ആരംഭിച്ച പരിപാടികൾ രാത്രി പത്തു മണിവരെ നീണ്ടുനിന്നു.
യൂണിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, എൻ.ആർ.കെ. കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി ഷമൽ രാജ് സ്വാഗതവും പ്രോഗ്രാം കൺവീനർ കിംഗ്സ്റ്റൺ നന്ദിയും പറഞ്ഞു. ആറ് ടീമുകൾ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ, അറേഷ് ടീം നൂൺ ടീമിനെ പരാജയപ്പെടുത്തി വിജയികളായി.
.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ദവാത്മി യൂണിറ്റ് ഏരിയ കമ്മിറ്റിയായി പുനഃസംഘടിപ്പിച്ചു. മുസാമിയ ഏരിയ കമ്മിറ്റിക്ക് കീഴിൽ യൂണിറ്റായി പ്രവർത്തിച്ചിരുന്ന ദവാത്മി തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമായി ദവാത്മിയിലെ മലയാളികൾക്കിടയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാന്നിധ്യമായി മാറി.
നിരവധി പ്രവാസികളെ സംഘടനയുടെ അംഗങ്ങളായി ചേർത്താണ് യൂണിറ്റിൽ നിന്നും ഏരിയ കമ്മറ്റിയിലേക്ക് ഉയർന്നത്. മുസാമിയ ഏരിയ സമ്മേളനത്തിലാണ് യൂണിറ്റിനെ ഏരിയയായി പ്രഖ്യാപനം നടത്തിയത്.
എച്ച്. ഉമ്മർ (സെക്രട്ടറി), ബി. രാജേഷ് (പ്രസിഡന്റ്), കെ.കെ. മുജീബ് (ട്രഷറർ), പി. ബിനു (വൈസ് പ്രസിഡന്റ്), ജി. മോഹൻ (ജോയിന്റ് സെക്രട്ടറി), ഗിരീഷ് മാത്തൂർ (ജോയിന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായും മുഹമ്മദ് റാഫി, ലിനീഷ്, നസീം, ഹാരീസ് പറക്കോട്ടു പാടത്ത്, നിസറുദ്ധീൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു.
ദവാത്മി ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിലയിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.
NRI
റിയാദ്: വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ സഖാവ് പി. കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി നാം മാതൃകയാക്കണമെന്ന് കേളി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ സ്ഥാപകാംഗമായ കൃഷ്ണപിള്ളയുടെ 77-ാമത് അനുസ്മരണം കേളി കലാസാംസ്കാരിക വേദി വിപുലമായി ആചരിച്ചു.
നാല് കേന്ദങ്ങളിലായി നടത്തിയ അനുസ്മരണ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ് സ്വാഗതവും രക്ഷധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. കൃഷ്ണപിള്ളയെ അനുസ്മരിച്ച് നിരവധി പേർ സംസാരിച്ചു.
NRI
റിയാദ്: കേളി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിന്റെ മുന്നോടിയായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. കേളി കലാസാംസ്കാരികവേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികൾ നടക്കുന്നത്.
കേന്ദ്ര സാംസ്കാരിക സമിതി അംഗം വിനയൻ മത്സരം നിയന്ത്രിച്ചു. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ ആറ് സെക്കൻഡ് സമയമാണ് നൽകിയിരുന്നത്. ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം കോഓർഡിനേറ്ററായി പ്രവർത്തിച്ചു.
50 ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ അൽഖർജ് സൂഖ് യൂണിറ്റ് അംഗം എ.പി. ചന്ദ്രൻ ഒന്നാം സ്ഥാനത്തിന് അർഹനായി. സിത്തീൻ യൂണിറ്റിലെ പി.വി. സനീഷ്, കെ. വിനീഷ്, ഹോതയൂണിറ്റിലെ എം.പി. സിദ്ദീഖ്, സിറ്റി യൂണിറ്റിലെ അബ്ദുൾ കലാം എന്നവർ രണ്ടാം സ്ഥാനം പങ്കിട്ടു.
രാമകൃഷ്ണൻ, ജയൻ പെരുനാട്, മണികണ്ഠകുമാർ, മുഹമ്മദ് ഷഫീക്ക് എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റിലെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തവർക്ക് ആശംസകൾ അറിയിച്ചു.
22ന് നടക്കുന്ന ഏരിയാ സമ്മേളനത്തിന് ശേഷം നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഈസി കുക്ക് പ്രായോജകരായി നടന്ന ടൂർണമെന്റ് കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് ഉദ്ഘാടനം നിർവഹിച്ചു.
18 ടീമുകൾ പരസ്പരം മാറ്റുരച്ച ടൂർണമെന്റിൽ അഫ്സൽ - ഫഹദ് ടീം ഫൈനലിൽ റിജോഷ് - സജീർ ടീമിനെ പരാജയപ്പെടുത്തി. സംഘാടക സമിതി കൺവീനർ വിപീഷ് രാജന്റെയും ഏരിയ സ്പോർട്സ് കമ്മിറ്റി അംഗം മൃദുൻ പ്രകാശിന്റെയും നേതൃത്വത്തിൽ അനിൽ കുമാർ പുളിക്കേരിൽ, സുധിൻ കുമാർ, അബ്ദുസലാം, കമ്മു സലിം , മുഹമ്മദ് റാഫി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
സംഘാടക സമിതി ചെയർമാൻ അബ്ദുൽ കലാമിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള കാഷ് പ്രൈസും ട്രോഫിയും ഉമ്മുൽഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ്, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറർ പി. സുരേഷ് എന്നിവർ കൈമാറി.
സംഘാടക സമിതി കൺവീനർ വിപീഷ് രാജൻ, കേന്ദ്ര സ്പോർട്സ് കമ്മിറ്റി അംഗം റിയാസ് പള്ളാട്ട്, സംഘാടക സമിതി സാമ്പത്തിക കൺവീനർ അനിൽ കുമാർ, മനു പത്തനംതിട്ട, പ്രേംകുമാർ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുസലാം ചടങ്ങിന് നന്ദി പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കേളി മലാസ് ഏരിയായുടെ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
മലാസ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ മലാസ് നെസ്റ്റോയിൽ നടന്ന മത്സരത്തിന് ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനി സഹപ്രയോജകരായി. റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 24 ടീമുകൾ ഓണലൈനായി രജിസ്റ്റർ ചെയ്തു.
ബെസ്റ്റ് ഓഫ് ത്രീ രീതിയിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ മൊത്തം 68 മത്സരങ്ങൾ നടന്നു. ടൂർണമെന്റ് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി കേന്ദ്ര സ്പോർട്സ് കൺവീനർ ഹസൻ പുന്നയൂരുമായി ചേർന്ന് ഉദ്ഘാടനം ചെയ്തു.
24 ടീമുകൾ മാറ്റുരച്ച മത്സരത്തിനൊടുവിൽ ഫൈനൽ റൗണ്ടിൽ സഹൃദയ റിയാദിനെ പരാജയപ്പെടുത്തി റിയാദ് ഫ്രണ്ട്സ് ജേതാക്കളായി. സംഘാടക സമിതി കൺവീനർ വി.എം. സുജിത്ത് സ്വാഗതം പറഞ്ഞ സമാപന യോഗത്തിൽ വൈസ് ചെയർമാൻ അൻവർ അധ്യക്ഷനായി.
കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര, മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജർ രാഹുൽ എന്നിവർ ആശംസകൾ നേർന്നു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾക്ക് സുനിൽ കുമാർ, രാഹുൽ, നസീർ മുള്ളൂർക്കര, ജവാദ് എന്നിവർ ചേർന്ന് കൈമാറി. യോഗത്തിനു മലാസ് ഏരിയ സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ നന്ദി പറഞ്ഞു.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏരിയയ്ക്ക് കീഴിലെ ആറ് യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തിരുന്നു.
ബത്ഹ സെന്റർ യൂണിറ്റ് ഭാരവാഹികളായി അബ്ദുൾ റഹ്മാൻ താനൂർ, സൗബീഷ്, ഫൈസൽ അലയാൻ, ബത്ഹ ബി യൂണിറ്റിൽ അജിത്ഖാൻ, ജയകുമാർ പുഴക്കൽ, മാർക്സ്, ശുമേസി യൂണിറ്റിൽ മൻസൂർ അലി, മുജീബ്, ജ്യോതിഷ്, ഷാര റെയിൽ യൂണിറ്റിൽ സുധീഷ് തറോൽ,
അരുൺ, ഷഫീഖ് ആലുക്കൽ, മർഗബ്ബ് യൂണിറ്റിൽ സലിം അംലാദ്, ബിജു ഉള്ളാട്ടിൽ, മുഹമ്മദ് അനസ്, അത്തീക്ക യൂണിറ്റിൽ മനോജ്, കെ.കെ. ഷാജി, പി. വിജയൻ എന്നിവരെ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിങ്ങനെയാണ് പുതിയ ഭാരവാഹികൾ.
സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടത്താൻ നിശ്ചയിച്ച ഏരിയ സമ്മേളനം വിജയിപ്പിക്കുനതിനായി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷനായ സംഘാടക സമിതി രൂപീകരണ യോഗം കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ഏരിയയുടെ സംഘടനാ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ബത്ഹ ഏരിയ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ്, മർഗബ് രക്ഷാധികാരി ആക്ടിംഗ് കൺവീനർ അനിൽ അറക്കൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. ഫക്രുദീൻ കൺവീനർ, അരുൺ ജോയിന്റ് കൺവീനർ, അനിൽ അറക്കൽ ചെയർമാൻ, മൻസൂർ അലി വൈസ് ചെയർമാൻ,
മുജീബ് റഹ്മാൻ സാമ്പത്തിക കമ്മിറ്റി കൺവീനർ, സിജിൻ കൂവള്ളൂർ പബ്ലിസിറ്റി കൺവീനർ, പി.എ. ഹുസൈൻ ഗതാഗത കമ്മിറ്റി കൺവീനർ, രാജേഷ് കാടപ്പടി, ധനേഷ് എന്നിവർ സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, സുധീഷ് തറോൽ, രാജേഷ് ചാലിയാർ എന്നിവർ സ്റ്റേഷനറി ചുമതല, എന്നിങ്ങനെ 51 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ഏരിയ ട്രഷറർ ബിജു തായമ്പത്ത് സ്വാഗതവും സംഘാടക സമിതി കൺവീനർ ഫക്രുദീൻ നന്ദിയും പറഞ്ഞു.