Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kadungallur

Ernakulam

ക​ടു​ങ്ങ​ല്ലൂ​രി​ൽ ര​ണ്ടു റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 90 ല​ക്ഷം അ​നു​വ​ദി​ച്ചു

ആ​ലു​വ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ള​മ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി പു​റ​പ്പെ​ടു​വി​ച്ചു. ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ലൂ​ക്ക​ര ഇ​ല​ഞ്ഞി​ച്ചോ​ട് ജം​ഗ്ഷ​ൻ പ​ടു​വ​ത്തി​പ്പ​ള്ളി റോ​ഡ്, സൗ​ഹൃ​ദ റോ​ഡ് - കീ​ര​പ്പി​ള്ളി ജം​ഗ്ഷ​ൻ റോ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് എ‌‌​ട്ടു റോ​ഡു​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജൽജീവൻ പദ്ധതിയിൽ പൈപ്പി‌‌‌ടാനായി വെട്ടിക്കുഴിച്ച റോഡുകളാണിവ.

45 ല​ക്ഷം രൂ​പ വീ​ത​മാ​ണ് ര​ണ്ട് റോ​ഡു​ക​ൾ​ക്കും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി​ക​ളെ തു​ട​ർ​ന്നു​ള്ള റോ​ഡ് പു​ന​ർ നി​ർ​മാ​ണം നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നു പ​ക​ര​മാ​യി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ അ​നു​വ​ദി​ച്ച​താ​ണ് ഈ ​റോ​ഡു​ക​ൾ എ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പ​ട്ടി റോ​ഡ് - 45 ല​ക്ഷം രൂ​പ, ചാ​ല​ക്ക സ്ലൂ​യി​സ് ബ്രി​ഡ്ജ് - ആ​റാ​ട്ടു​ക​ട​വ് റോ​ഡ് - ക​ട്ട വി​രി​ക്ക​ൽ- 45 ല​ക്ഷം രൂ​പ, ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​യ്ക്കാ​പ​റ​മ്പ് റോ​ഡ് -20 ല​ക്ഷം രൂ​പ, ഹി​ന്ദി വി​ദ്യാ​ല​യം നേ​താ​ജി ക​ല്ലൂ​ർ​പ​ടി ഇ​റി​ഗേ​ഷ​ൻ റോ​ഡ് നേ​താ​ജി ചോ​യ്സ് റോ​ഡ് -20 ല​ക്ഷം രൂ​പ, പൂ​പ്പി​ള്ളി​ക്കാ​ട് പെ​രി​യാ​ർ​വാ​ലി ക​നാ​ൽ റോ​ഡ് -20 ല​ക്ഷം, ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​റ​യാ​ൻ പ​ള്ളം പു​തു​ക്കാ​ട് നാ​ല് സെ​ൻ​റ് കോ​ള​നി റോ​ഡ് - 36 ല​ക്ഷം എ​ന്നീ റോ​ഡു​ക​ൾ​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. പു​തി​യ റോ​ഡു​ക​ൾ കു​ട്ടി​ച്ചേ​ർ​ത്ത് നേ​ര​ത്തെ​യു​ള്ള ഭ​ര​ണാ​നു​മ​തി പു​തു​ക്കി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ്.

മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ പു​തി​യ റോ​ഡു​ക​ൾ വ​ലി​യ പ​ങ്കു വ​ഹി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി കു​ഴി​യെ​ടു​ത്ത റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​തി​നാ​ലാ​ണ് ഗ്രാ​മീ​ണ റോ​ഡ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

Latest News

Up