Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : KSU

Pathanamthitta

വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യെ തെ​രു​വി​ൽ ത​ട​യും: കെ​എ​സ്‌യു

പ​ത്ത​നം​തി​ട്ട: പി​എം ശ്രീ ​വി​ഷ​യ​ത്തി​ൽ സി​പി​എം, ബി​ജെ​പി ഡീ​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ കെ​എ​സ്‌യു. ​നാ​ളെ വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് കെ​എ​സ്‌യു ​നെ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു.

നാ​ളെ സ്പീ​ക്ക് അ​പ്പ് കാ​മ്പ​യ്നും, ചൊ​വ്വാ​ഴ്ച നി​യോ​ജ​ക മ​ണ്ഡ​ലത​ല​ങ്ങ​ളി​ൽ സ്റ്റു​ഡ​ൻ​സ് വാ​ക്ക് പ​രി​പാ​ടി​യും ബു​ധ​നാ​ഴ്ച ജി​ല്ലാ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് 1000 വി​ദ്യാ​ർ​ഥി​ക​ളെ അ​ണി നി​ർ​ത്തി ലോം​ഗ് മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കാ​ൻ മാ​ര​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ തീ​രു​മി​ന​മാ​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ അ​ജ​ണ്ട​ക​ളെ രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ഉ​പാ​ധി​യാ​യി പി​എം ശ്രീ ​ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കെ​എ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ കേ​ര​ള​ത്തി​ന്‍റെ മേ​ഖ​ല​യെ ആ​ർ​എ​സ്എ​സി​നു തീ​റെ​ഴു​തി​യ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് എ​ൻ​എ​സ്‌യു -​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​ലേ​ഖ ബൂ​സ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ എം.​ജെ.​ യ​ദു​കൃ​ഷ്ണ​ൻ, അ​രു​ൺ രാ​ജേ​ന്ദ്ര​ൻ, ആ​ൻ​ സെ​ബാ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ് ഷ​മാ​സ്,സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up