Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Higher Secondary Mini-Disha

Pathanamthitta

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മി​നി ദി​ശ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്രോ​ജ​ക്ടു​ക​ൾ

അടൂ​ർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക​രി​യ​ർ ഗൈ​ഡ​ൻ​സ് മി​നി ദി​ശയി​ൽ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ സ്റ്റാ​ർ​സ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​ർ മു​ത​ൽ സി​സി​ടി​വി ഇ​ൻ​സ്റ്റ​ലേ​ഷ​ൻവ​രെ തൊ​ഴി​ൽ രം​ഗ​ത്ത് ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ളു​മാ​യി ആ​രം​ഭി​ച്ച സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റുക​ളു​ടെ സ്റ്റാ​ളി​ൽ രാ​വി​ലെ മു​ത​ൽ കു​ട്ടി​ക​ളു​ടെ വ​ൻ തി​ര​ക്കാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട​ആ​റ​ന്മു​ള വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൈ​ല​റ്റ് എ​സ്ഡി​സി​യി​ലെ കു​ട്ടി​ക​ളു​ടെ ലൈ​വ് ഡ്രോ​ൺ ഷോ, ​ ഇ​ല​ന്തൂ​ർ ഗ​വ. വി​എ​ച്ച്എ​സ്എ​സ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ളു​ടെ റോ​ബോ​ട്ടി​ക് പ്രൊ​ജ​ക്ടു​ക​ൾ, ക​ല​ഞ്ഞൂ​ർ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ലെ മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​ർ ടെ​ക്‌​നീ​ഷ​ൻ കോ​ഴ്സി​ലെ കു​ട്ടി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​റിം​ഗ് എ​ന്നി​വ സ്റ്റാ​ളു​ക​ളി​ൽ ശ്ര​ദ്ധേ​യ​ങ്ങ​ളാ​യി.

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ളെക്കൂ​ടി മു​ന്നി​ൽ​ക​ണ്ട് 21.5 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ആ​രം​ഭി​ച്ച എ​സ്ഡി​സി​ക​ളി​ൽ തൊ​ഴി​ൽ നൈ​പു​ണ്യം ആ​ർ​ജിക്കാ​നാ​യി അ​ത്യാ​ധു​നി​ക ലാ​ബു​ക​ൾ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.

തൊ​ഴി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​ര​മു​ള്ള നാ​ഷ​ണ​ൽ സ്കി​ൽ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഫ്രെ​യിം വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ക്കു​ന്ന​ത്. ത​ങ്ങ​ൾ നേ​ടി​യ അ​റി​വു​ക​ൾ പൊ​തുജ​ന​മ​ധ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ടൂ​ർ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നുവ​രു​ന്ന മി​നി​ദി​ശ ക​രി​യ​ർ ഗൈ​ഡ​ൻ​സ് മേ​ള​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു ല​ഭി​ച്ച​ത്.

Latest News

Up