Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Harithakarma

Kannur

പാ​ൽ​ച്ചു​രം റോ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഹ​രി​ത​ക​ർ​മ സേ​ന

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​രം ബോ​യ്സ് ടൗ​ൺ റോ​ഡി​ൽ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ സ​ർ​ജി​ക്ക​ൽ സ​ട്രൈ​ക്ക്. ഒ​റ്റ​ദി​വ​സം കൊ​ണ്ട് പാ​ൽ​ച്ചു​രം റോ​ഡ​രി​ക് ക്ലീ​ൻ. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റ് നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ളും റോ​ഡി​നി​രു​വ​ശം ത​ള്ളി​യ​താ​ണ് ഹ​രി​ത ക​ർ​മ സേ​ന നീ​ക്കം ചെ​യ്ത​ത്. മാ​ലി​ന്യം നീ​ക്കം ചെ​യു​ന്ന​തി​നൊ​പ്പം റോ​ഡി​ലെ സൈ​ൻ ബോ​ർ​ഡു​ക​ളും ക​ഴു​കി വൃ​ത്തി​യാ​ക്കി.


ചെ​കു​ത്താ​ൻ തോ​ട് മു​ത​ൽ അ​മ്പാ​യ​ത്തോ​ട് ടൗ​ണി​ന് സ​മീ​പം വ​രെ​യാ​ണ് ശു​ചീ​ക​രി​ച്ച​ത്. ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ ഒ​രു ദി​വ​സ​ത്തെ പ്ര​വ​ർ​ത്തി മാ​റ്റി​വ​ച്ചാ​ണ് ശു​ചീ​ക​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങി​യ​ത്. മ​ദ്യ​കു​പ്പി​ക​ളാ​ണ് വ​ൻ തോ​തി​ൽ ശേ​ഖ​രി​ച്ച​ത്.


കൂ​ടാ​തെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റ് വ​സ്തു​ക്ക​ളും ശേ​ഖ​രി​ച്ച് ത​രം തി​രി​ച്ച് എം​സി​എ​ഫി​ൽ എ​ത്തി​ച്ചു. ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ളാ​യ സി​നു, ജി​ജി, ലി​സി, ജി​ൻ​സി തു​ട​ങ്ങി​യ​വ​രാ​ണ് ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Latest News

Up