Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Fishermen

Ernakulam

എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ ഒ​ഴു​കി​യ വ​ള്ള​ത്തി​ലെ 5 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെടു​ത്തി

വൈ​പ്പി​ൻ: എ​ൻ​ജി​ൻ നി​ല​ച്ച​തി​നെ തു​ട​ർ​ന്നു ക​ട​ലി​ൽ ഒ​ഴു​കി​യ വ​ള്ള​ത്തി​ലെ അ​ഞ്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. അ​തു​വ​ഴി വ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യി മാ​റി​യ​ത്. ചെ​ല്ലാ​നം മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ​നി​ന്ന് ഇ​ന്നു ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യു​ടെ ഇ​മ്മാ​നു​വ​ൽ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​മാ​ണ് കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റ് 18 ഫാ​തം അ​ക​ലെ ക​ട​ലി​ൽ എ​ൻ​ജി​ൻ നി​ല​ച്ച് ഒ​ഴു​കി​യ​ത്.

ക​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ പൊ​ള്ള​യി​ൽ ഫ്രാ​ൻ​സി​സ്(50), അ​രി​പ്പാ​ട് പ​റ​മ്പ് കു​ഞ്ഞു​മോ​ൻ (54), അ​ര​യ​ശേ​രി ആ​ന്‍റ​പ്പ​ൻ (62), അ​റ​ക്ക​ൽ ഷെ​ബി​ൻ (40) , പൊ​ള്ള​ക്ക​ട​വ് പ്രി​ൻ​സ് (42) പൊ​ള്ള​ക്ക​ട​വ് എ​ന്നി​വ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ 11 ഓ​ടെ ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ അ​ടു​ക്കേ​ണ്ട വ​ള്ളം വൈ​കി​ട്ട് ആ​റ് ആ​യി​ട്ടും തീ​ര​മ​ണ​യാ​തെ വ​ന്ന​തി​നെ​തു​ട​ർ​ന്ന് ഫോ​ർ​ട്ട് കൊ​ച്ചി, അ​ർ​ത്തു​ങ്ക​ൽ മേ​ഖ​ല​യി​ലെ കോ​സ്റ്റ​ൽ പോ​ലീ​സും ഫി​ഷ​റീ​സ് അ​ധി​കൃ​ത​രും ക​ട​ലി​ൽ തെരച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

രാ​ത്രി ഒ​ൻ​പ​തോ​ടെ അ​ഞ്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും വ​ള്ള​വും വൈ​പ്പി​ൻ സ്വ​ദേ​ശി​യാ​യ സി​നി​ൽ​ജോ​സി​ന്‍റെ നാ​ഥ​ൻ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി കൊ​ണ്ടു​വ​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി 11:30 ഓ​ടെ തൊ​ഴി​ലാ​ളി​ക​ളെ വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചു. ആ​ർ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Up