Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Education

Leader Page

യുജിസി യുഗം അവസാനിക്കുമ്പോൾ

2020 ജൂ​​​​​​​ലൈ 29-ാം തീ​​​​​​​യ​​​​​​​തി​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്ത്യ പു​​​​​​​തി​​​​​​​യ ദേ​​​​​​​ശീ​​​​​​​യ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ന​​​​​​​യം മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​ വ​​​​​​​ച്ച​​​​​​​ത്. വി​​​​​​​പു​​​​​​​ല​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക​​​​​​​ളോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ 21-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ലെ ആ​​​​​​​ദ്യ​​​​​​​ത്തെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ന​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ഞ്ചാം വാ​​​​​​​ർ​​​​​​​ഷി​​​​​​​കം ഇ​​​​​​​പ്പോ​​​​​​​ൾ ആ​​​​​​​ഘോ​​​​​​​ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഈ ​​​​​​അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ലോ​​​​​​​ക​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​ര​​​​​​​മു​​​​​​​ള്ള സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ന്നും വ​​​​​​​ള​​​​​​​ർ​​​​​​​ത്തി​​​​​​​യെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ ന​​​​​​​മു​​​​​​​ക്കു സാ​​​​​​​ധി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല എ​​​​​​​ന്ന ച​​​​​​​ർ​​​​​​​ച്ച ചൂ​​​​​​​ടു​​​​​​​പി​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ക​​​​​​​ഴി​​​​​​​ഞ്ഞ പ​​​​​​​ത്തു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ ക്യു​എ​​​​​​​സ് ലോ​​​​​​​ക​​​​​​​റാ​​​​​​​ങ്കിം​​​ഗി​​​​​​​ൽ ഉ​​​​​​​ൾപ്പെടുന്ന സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം അ​​​​​​​ഞ്ചി​​​​​​​ര​​​​​​​ട്ടി​​​​​​​യാ​​​​​​​ക്കി അ​​​​​​​ൻ​​​​​​​പ​​​​​​​ത്തി​​​​​​​നാ​​​​​​​ലി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​ത്തി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും ആ​​​​​​​ദ്യ​​​​​​​ത്തെ നൂ​​​​​​​റി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ​​​​​​നി​​​​​​​ന്ന് ഒ​​​​​​​രു സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യും ഇ​​​​​​​ല്ല.

വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ന​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​തി​​​​​​​നെ​​​​​​​ട്ടാം അ​​​​​​​ധ്യാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഉ​​​​​​​ന്ന​​​​​​​ത​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​രം​​​​​​​ഗ​​​​​​​ത്തെ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കു​​​​​​​ന്ന സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ബാ​​​​​​​ഹു​​​​​​​ല്യ​​​​​​​വും അ​​​​​​​വ ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള സ്വ​​​​​​​ര​​​​​​​ച്ചേ​​​​​​​ർ​​​​​​​ച്ച​​​​​​​യി​​​​​​​ല്ലാ​​​​​​​യ്മ​​​​​​​യും ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​​​​​മി​​​​​​​ല്ലാ​​​​​​​യ്മ​​​​​​​യു​​​​​​​മാ​​​​​​​ണ് നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യു​​​​​​​ടെ പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ളെ​​​​​​​ന്ന് ചൂണ്ടി​​​​​​​ക്കാ​​​​​​​ട്ടു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​തി​​​​​​​നു പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​മാ​​​​​​​യാ​​​​​​​ണ് പ​​​​​​​ര​​​​​​​മാ​​​​​​​വ​​​​​​​ധി സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​മു​​​​​​​ള്ള ഹ​​​​​​​യ​​​​​​​ർ എ​​​​​​​ഡ്യു​​​ക്കേ​​​​​​​ഷ​​​​​​​ൻ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ ഓ​​​​​​​ഫ് ഇ​​​​​​​ന്ത്യ രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്.

പു​​​​​​​തി​​​​​​​യ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ കീ​​​​​​​ഴി​​​​​​​ൽ നാ​​​​​​​ലു വെ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്ക​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം, അ​​​​​​​ക്ര​​​​​​​ഡി​​​​​​​റ്റേ​​​​​​​ഷ​​​​​​​ൻ, ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം, അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക ​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​ര​​​​​​​നി​​​​​​​ർ​​​​​​​ണ​​​​​​​യം എ​​​​​​​ന്നീ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​ക ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ൾ ഉ​​​​​​​ണ്ടാ​​​​​​​കും. ഇ​​​​​​​തി​​​​​​​നാ​​​​​​​യി നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ഹ​​​​​​​യ​​​​​​​ർ എ​​​​​​​ഡ്യു​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ റെ​​​​​​​ഗു​​​​​​​ലേ​​​​​​​റ്റ​​​​​​​റി കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ, നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ അ​​​​​​​ക്ര​​​​​​​ഡി​​​​​​​റ്റേ​​​​​​​ഷ​​​​​​​ൻ കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ, ഹ​​​​​​​യ​​​​​​​ർ എ​​​​​​​ഡ്യു​​​ക്കേ​​​​​​​ഷ​​​​​​​ൻ ഗ്രാ​​​​​​​ന്‍റ്സ് കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ, ജ​​​​​​​ന​​​​​​​റ​​​​​​​ൽ എ​​​​​​​ഡ്യു​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ എ​​​​​​​ന്നി​​​​​​​വ രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും ന​​​​​​​യ​​​​​​​ത്തി​​​​​​​ൽ പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​​ണ്ട്. ഇ​​​​​​​തു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട നി​​​​​​​യ​​​​​​​മം കേ​​​​​​​ന്ദ്ര​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം ത​​​​​​​യാ​​​​​​​റാ​​​​​​​ക്കി​​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നു സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ലോ​​​​​​​ക്​​​​​​​സ​​​​​​​ഭ​​​​​​​യെ ജൂ​​​​​​​ലൈ​​​യി​​​ൽ അ​​​​​​​റി​​​​​​​യി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. പു​​​​​​​തി​​​​​​​യ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ വ​​​​​​​രു​​​​​​മ്പോ​​​​​​​ൾ 1956ൽ ​​​​​​​സ്ഥാ​​​​​​​പി​​​​​​​ത​​​​​​​മാ​​​​​​​യ യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി ഗ്രാ​​​​​​​ന്‍റ്സ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നും 1995ൽ ​​​​​​​സ്ഥാ​​​​​​​പി​​​​​​​ത​​​​​​​മാ​​​​​​​യ നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ ഫോ​​​​​​​ർ ടീ​​​​​​​ച്ച​​​​​​​ർ എ​​​​​​​ഡ്യു​​​​​​​ക്കേ​​​​​​​ഷ​​​​​​​നും 1987ൽ ​​​​​​​സ്റ്റാ​​​​​​​റ്റ‍്യൂ​​​​​​​ട്ട​​​​​​​റി പ​​​​​​​ദ​​​​​​​വി കി​​​​​​​ട്ടി​​​​​​​യ ഓ​​​​​​​ൾ ഇ​​​​​​​ന്ത്യ കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ ഫോ​​​​​​​ർ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ഡ്യു​​​​​​​ക്കേ​​​​​​​ഷ​​​​​​​നും ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​വും.

ഇ​​​​​​​ന്ത്യ​​​​​​​ൻ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​രം​​​​​​​ഗ​​​​​​​ത്തു യുജി​​​​​​​സി​​​​​​​ക്കു സ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യി സ്വാ​​​​​​​ധീ​​​​​​​നം ചെ​​​​​​​ലു​​​​​​​ത്തി​​​​​​​യ​​​​​​​തും വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​നം ഏ​​​​​​​റ്റു​​​​​​​വാ​​​​​​​ങ്ങി​​​​​​​യ​​​​​​​തു​​​​​​​മാ​​​​​​​യ മ​​​​​​​റ്റൊ​​​​​​​രു ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​യി​​​​​​​ല്ല. ഇ​​​​​​​വി​​​​​​​ടെ യു​​​​​​​ജി​​​​​​​സി​​​​​​​യെ ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​ക്ക​​​​​​​ണ​​​​​​​മോ എ​​​​​​​ന്ന​​​​​​​ത​​​​​​​ല്ല മു​​​​​​​ഖ്യ​​​​​​​മാ​​​​​​​യ ചോ​​​​​​​ദ്യം, അ​​​​​​​തി​​​​​​​നു പ​​​​​​​ക​​​​​​​രം എ​​​​​​​ന്താ​​​​​​​ണു വ​​​​​​​രേ​​​​​​​ണ്ട​​​​​​​ത് എ​​​​​​​ന്ന​​​​​​​താ​​​​​​​ണ്. അ​​​​​​​തി​​​​​​​നാ​​​​​​​യി, യു​​​​​​​ജി​​​​​​​സി സാ​​​​​​​ധ്യ​​​​​​​മാ​​​​​​​ക്കാ​​​​​​​ത്ത​​​​​​​തെ​​​​​​​ന്താ​​​​​​​ണെ​​​​​​​ന്നും അ​​​​​​​തി​​​​​​​നു​​​​​​​ള്ള കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്താ​​​​​​​ണെ​​​​​​​ന്നും പു​​​​​​​തി​​​​​​​യ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ അ​​​​​​​തി​​​​​​​ന് പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​മാ​​​​​​​കു​​​​​​​മോ അ​​​​​​​തോ ആ ​​​​​​​ത​​​​​​​ക​​​​​​​രാ​​​​​​​റു​​​​​​​ക​​​​​​​ൾ വീ​​​​​​​ണ്ടും ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​മോ എ​​​​​​​ന്ന​​​​​​​തു​​​​​​​മാ​​​​​​​ണ് വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്തേ​​​​​​​ണ്ട​​​​​​​ത്. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ത​​​​​​​ന്നെ, പു​​​​​​​തി​​​​​​​യ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ​​​​​​​മാ​​​​​​​യ ഒ​​​​​​​രു പ​​​​​​​രി​​​​​​​ഷ്കാ​​​​​​​ര​​​​​​​മാ​​​​​​​യി മാ​​​​​​​റു​​​​​​​മോ , അ​​​​​​​തോ അ​​​​​​​ത്ര വി​​​​​​​ജ​​​​​​​യി​​​​​​​ക്കാ​​​​​​​ത്ത ഒ​​​​​​​രു ഘ​​​​​​​ട​​​​​​​ന​​​​​​​യെത്ത​ന്നെ പു​​​​​​​തി​​​​​​​യ രൂ​​​​​​​പ​​​​​​​ത്തി​​​​​​​ൽ പു​​​​​​​ന​​​​​​​രാ​​​​​​​വി​​​​​​​ഷ്ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന രീ​​​​​​​തി​​​​​​​യി​​​​​​​ലാ​​​​​​​വു​​​​​​​മോ എ​​​​​​​ന്ന ആ​​​​​​​കാം​​​​​​​ക്ഷ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​രം​​​​​​​ഗ​​​​​​​ത്തു​​​​​​​ള്ള​​​​​​​വ​​​​​​​ർ​​​​​​​ക്കു​​​​​​​ണ്ട്.

പു​​​​​​​തി​​​​​​​യ ആ​​​​​​​ശ​​​​​​​യ​​​​​​​മ​​​​​​​ല്ല

ഇ​​​​​​​തു​​​​​​​പോ​​​​​​​ലെ​​​​​​​യു​​​​​​​ള്ള ഒ​​​​​​​രു സം​​​​​​​വി​​​​​​​ധാ​​​​​​​നം ദേ​​​​​​​ശീ​​​​​​​യ​​​​​​​ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ന​​​​​​​യ​​​​​​​ത്തി​​​​​​ന്‍റെ​​​​​​യൊ​​​​​​​പ്പം വ​​​​​​​ന്ന ആ​​​​​​​ശ​​​​​​​യ​​​​​​​മ​​​​​​​ല്ല. 2005ൽ ​​​​​​​നി​​​​​​​ല​​​​​​​വി​​​​​​​ൽ ​​​വ​​​​​​​ന്ന ദേ​​​​​​​ശീ​​​​​​​യ വി​​​​​​​ജ്ഞാ​​​​​​​ന​​​​​​​ക​​​​​​​മ്മീഷ​​​​​​​നും 2009 ലെ ​​​​​​​യ​​​​​​​ശ്പാ​​​​​​​ൽ ക​​​​​​​മ്മി​​​​​​​റ്റി റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടും ഇ​​​​​​​ത്ത​​​​​​​ര​​​​​​​മൊ​​​​​​​രു സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തെ​​​​​​​പ്പ​​​​​​​റ്റി സൂ​​​​​​​ചി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. 2011ൽ ​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ൽ സൂ​​​​​​​ചി​​​​​​​പ്പി​​​​​​​ച്ച മൂ​​​​​​​ന്ന് റെ​​​​​​​ഗു​​​​​​​ലേ​​​​​​​റ്റ​​​​​​​റി ബോ​​​​​​​ഡി​​​​​​​ക​​​​​​​ളെ ഒ​​​​​​​ന്നി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​വേ​​​​​​​ണ്ടി ഹ​​​​​​​യ​​​​​​​ർ എ​​​​​​​ഡ്യു​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ ആ​​​​​​​ൻ​​​​​​​ഡ് റി​​​​​​​സ​​​​​​​ർ​​​​​​​ച്ച് ബി​​​​​​​ൽ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ൽ അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ലും 2014ൽ ​​​​​​​അ​​​​​​​ത് പി​​​​​​​ൻ​​​​​​​വ​​​​​​​ലി​​​​​​​ച്ചു. അ​​​​​​​തി​​​​​​​നു​​​​​​ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണ് 1956ലെ ​​​​​​​യു​​​​​​​ജി​​​​​​​സി ആ​​​​​​​ക്‌​​​ട് റ​​​​​​​ദ്ദാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​വേ​​​​​​​ണ്ടി​ ഹ​​​​​​​യ​​​​​​​ർ എ​​​​​​​ഡ്യു​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ ഓ​​​​​​​ഫ് ഇ​​​​​​​ന്ത്യ ആ​​​ക്‌​​​ടി​​​​​​​ന്‍റെ ക​​​​​​​ര​​​​​​​ട് 2018 ജൂ​​​​​​​ണി​​​​​​​ൽ കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​ന്ന​​​​​​​ത്. അ​​​​​​​തും ഫ​​​​​​​ല​​​​​​​വ​​​​​​​ത്താ​​​​​​​യി​​​​​​​ല്ല.

2018ലെ ​​​​​​​ബി​​​​​​​ൽ വി​​​​​​​പ്ല​​​​​​​വ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​ഷ്കാ​​​​​​​ര​​​​​​​മാ​​​​​​​യി​​​ത്ത​ന്നെ അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ലും ബി​​​​​​​ല്ലി​​​​​​​ലെ പ്ര​​​​​​​ധാ​​​​​​​ന ച​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളും 1956ലെ ​​​​​​യു​​​​​​​ജി​​​​​​​സി ആ​​​​​​​ക്‌​​​ടി​​​ന്‍റെ​​​​​​​ത​​​​​​​ന്നെ പ്ര​​​​​​​തി​​​​​​​ഫ​​​​​​​ല​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യം എ​​​​​​​ന്ന മു​​​​​​​ദ്രാ​​​​​​​വാ​​​​​​​ക്യ​​​​​​​ത്തി​​​​​​​ലൂ​​​​​​​ന്നി​​​​​​​യ ബി​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ലും അ​​​​​​​തി​​​​​​​ന്‍റെ വി​​​​​​​ശ​​​​​​​ദ​​​​​​​വാ​​​​​​​യ​​​​​​​ന​​​​​​​യി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യെ ഒ​​​​​​​രു ജ്ഞാ​​​​​​​ന​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​യി മാ​​​​​​​റ്റു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ദാ​​​​​​​ർ​​​​​​​ശ​​​​​​​നി​​​​​​​ക​​​​​​​മാ​​​​​​​യ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ന്നും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല. പ​​​​​​​ക​​​​​​​രം, ഉ​​​​​​​ന്ന​​​​​​​ത​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ കേ​​​​​​​ന്ദ്രീ​​​​​​​കൃ​​​​​​​ത​​​​​​​മാ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്.

ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍റെ ചെ​​​​​​​യ​​​​​​ർ​​​​​​പേ​​​​​​​ഴ്സ​​​​​​​ണെ​​​​​​​യും വൈ​​​​​​​സ് ചെ​​​​​​​യ​​​​​​​ർ​​​​​​പേ​​​​​​​ഴ്സ​​​​​​​ണെ​​​​​​​യും തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ കാ​​​ബി​​​​​​​ന​​​​​​​റ്റി​​​​​​​ന്‍റെ പ്രാ​​​​​​​ധാ​​​​​​​ന്യം യു​​​​​​​ജി​​​​​​​സി ആ​​​​​​​ക്‌​​​ടി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​ലാ​​​യി​​​രു​​​ന്നു. ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നി​​​​​​​ലെ അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​ക​​​ട്ടെ കൂടു​​​​​​​ത​​​​​​​ലും കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​​​​​ക​​​​​​​ളും. ഏ​​​​​​​റ്റ​​​​​​​വും പ്ര​​​​​​​ധാ​​​​​​​ന​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​നം മ​​​​​​​റ്റൊ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഓ​​​​​​​രോ അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക​​​​​​​പ്രോ​​​​​​​ഗ്രാ​​​​​​​മി​​​​​​​ന്‍റെ​​​​​​​യും പ​​​​​​​ഠ​​​​​​​ന​​​​​​​ഫ​​​​​​​ല​​​​​​​ങ്ങ​​​​​​​ളും പാ​​​​​​​ഠ്യ​​​​​​​നി​​​​​​​ർ​​​​​​​ണ​​​​​​​യ മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​ങ്ങ​​​​​​​ളും ക​​​​​​​രി​​​​​​​ക്കു​​​​​​​ല​​​​​​​വും വ​​​​​​​രെ നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ക്കു​​​​​​​ക എ​​​​​​​ന്ന ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​കൂ​​​​​​​ടി ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നാ​​​​​​​ണെ​​​​​​​ന്ന് ബി​​​​​​​ല്ലി​​​​​​​ൽ സൂ​​​​​​​ചി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക വ​​​​​​​ഴി അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക​​​​​​​ സ്വാ​​​​​​​ത​​​​​​​ന്ത്ര​​​​​​​ത്തി​​​​​​​നു പ​​​​​​​ക​​​​​​​രം അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​രു​​​​​​​ടെ ചി​​​​​​​ന്ത​​​​​​​യു​​​​​​​ടെമേ​​​​​​​ൽ ക​​​​​​​മ്മീ​​​​​​​ഷ​​​​​​ന്‍റെ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്നു എ​​​​​​​ന്നു​​​​​​​ള്ള​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു. യുജി​​​​​​​സി​​​​​​​യേക്കാൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​യി സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ളെ​​​​​​​യും ഉ​​​​​​​ന്ന​​​​​​​ത​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ സ്ഥാ​​​​​​​പ​​​​​​​നങ്ങ​​​​​​​ളെ​​​​​​​യും അ​​​​​​​തി​​​​​​​സൂ​​​​​​​ക്ഷ്മ​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നു സാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന ത​​​​​​​ര​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ബി​​​​​​​ല്ല് ക്ര​​​​​​​മീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്.

അ​​​​​​​നു​​​​​​​കൂ​​​​​​​ല സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യം

ദേ​​​​​​​ശീ​​​​​​​യ​​​​​​​ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ന​​​​​​​യം പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യ അ​​​​​​​ർ​​​​​​​ഥ​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ എ​​​​​​​കീ​​​​​​​ക​​​​​​​രി​​​​​​​ച്ച ഒ​​​​​​​രു സം​​​​​​​വി​​​​​​​ധാ​​​​​​​നം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മു​​​​​​​ണ്ട്. മു​​​​​​​ന്പി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​വി​​​​​​​ധം മ​​​​​​​ൾ​​​​​​​ട്ടി​​​​​​​ ഡി​​​​​​​സി​​​​​​​പ്ലി​​​​​​​ന​​​​​​​റി വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം വ്യാ​​​​​​​പ​​​​​​​ക​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​തോ​​​​​​​ടെ ഒ​​​​​​​രു അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക​​​​​​​പ്രോ​​​​​​​ഗ്രാ​​​മി​​​​​​​ൽ​​​ത​​​​​​​ന്നെ ഒ​​​​​​​രു​​​​​​​പക്ഷേ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​ഗു​​​​​​​​​​​മാ​​​​​​​യോ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക ​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​വു​​​​​​​മാ​​​​​​​യോ ച​​​​​​​രി​​​​​​​ത്ര​​​​​​​വു​​​​​​​മാ​​​​​​​യോ ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ ഒ​​​​​​​രു​​​​​​​മി​​​​​​​ച്ചു വ​​​​​​​ന്നേ​​​​​​​ക്കാം. ഇ​​​​​​​തി​​​​​​​ന് ഏ​​​​​​​ത് അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി അം​​​​​​​ഗീ​​​​​​​കാ​​​​​​​രം ന​​​​​​​ൽ​​​​​​​കും, ആ​​​​​​​രു നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കും എ​​​​​​​ന്ന​​​​​​​ത് ഒ​​​​​​​രേ​​​സ​​​​​​​മ​​​​​​​യം അ​​​​​​​ക്കാ​​​​​​​ദമി​​​​​​​ക​​​​​​​വും ഭ​​​​​​​ര​​​​​​​ണ​​​​​​​സം​​​​​​​ബ​​​​​​​ന്ധ​​​​​​​വു​​​​​​​മാ​​​​​​​യ ചോ​​​​​​​ദ്യ​​​മാ​​​​​​​ണ്.

പു​​​​​​​തി​​​​​​​യ സം​​​​​​​വി​​​​​​​ധാ​​​​​​​നം ഇ​​​​​​​തി​​​​​​​നു​​​​​​​ള്ള ഉ​​​​​​​ത്ത​​​​​​​ര​​​​​​​മാ​​​​​​​വും. ഇ​​​​​​​പ്പോ​​​​​​​ൾ ഒ​​​​​​​രു ആ​​​​​​​ർ​​​​​​​ട്സ് ആ​​​​​​​ൻ​​​​​​​ഡ് സ​​​​​​​യ​​​​​​​ൻ​​​​​​​സ് കോ​​​​​​​ള​​​​​​​ജി​​​​​​​ൽ ഇ​​​​​​​ന്‍റ​​​​​​​ഗ്രേ​​​​​​​റ്റ​​​​​​​ഡ് ബി​​​​​​​എ​​​​​​​ഡ് അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ പ്രോ​​​​​​​ഗ്രാ​​​​​​​മു​​​​​​​ക​​​​​​​ൾ അ​​​​​​​ത​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ൽ പ്രോ​​​​​​​ഗ്രാ​​​​​​​മു​​​​​​​ക​​​​​​​ൾ എ​​​​​​​ല്ലാം സാ​​​​​​​ധ്യ​​​​​​​മാ​​​​​​​ണ്. അ​​​​​​​തു​​​​​​​പോ​​​​​​​ലെ, ഒ​​​​​​​രു ടീ​​​​​​​ച്ച​​​​​​​ർ എ​​​​​​​ഡ്യു​​​ക്കേ​​​​​​​ഷ​​​​​​​ൻ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ആ​​​​​​​ർ​​​​​​​ട്സ് ആ​​​​​​​ൻ​​​​​​​ഡ് സ​​​​​​​യ​​​​​​​ൻ​​​​​​​സ് പ്രോ​​​​​​​ഗ്രാ​​​​​​​മു​​​​​​​ക​​​​​​​ളും സാ​​​​​​​ധ്യ​​​​​​​മാ​​​​​​​ണ്. ഈ ​​​​​​സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ യുജി​​​​​​​സി​​​​​​​യും എ​​​​​​​ഐ​​​​​​​സി​​​​​​​ടി​​​​​​​യും എ​​​​​​​ൻ​​​​​​​സി​​​​​​​ടി​​​​​​​യും ​ഓ​​​​​​​രോ​​​​​​​ന്നി​​​​​​​നും പ്ര​​​​​​​ത്യേ​​​​​​​കം നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​മാ​​​​​​​യി തു​​​​​​​ട​​​​​​​രു​​​​​​​ന്ന​​​​​​​ത് കാ​​​​​​​ര്യ​​​​​​​ക്ഷ​​​​​​​മ​​​​​​​വും അ​​​​​​​ർ​​​​​​​ഥ​​​​​​​പൂ​​​​​​​ർ​​​​​​​ണ​​​​​​​വു​​​മ​​​​​​​ല്ല.

ന​​​​​​​വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മോ പു​​​​​​​ന​​​​​​​ർ​​​​​​​ജ​​​​​​​ന്മ​​​​​​​മോ‍?

യു​​​​​​​ജി​​​​​​​സി​​​​​​​യു​​​​​​​ടെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ഒ​​​​​​​രു പ്ര​​​​​​​ശ്നം അ​​​​​​​ത് ഒ​​​​​​​രേ​​​​​​​സ​​​​​​​മ​​​​​​​യം സ​​​​​​​ർ​​​​​​​വ​​​​​​​ക​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ളെ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കു​​​​​​​ക​​​​​​​യും ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം ന​​​​​​​ൽ​​​​​​​കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യി തു​​​​​​​ട​​​​​​​ർ​​​​​​​ന്നു എ​​​​​​​ന്നു​​​​​​​ള്ള​​​​​​​താ​​​​​​​ണ്. ഏ​​​​​​​താ​​​​​​​യാ​​​​​​​ലും പു​​​​​​​തി​​​​​​​യ ഘ​​​​​​​ട​​​​​​​ന​​​​​​​യി​​​​​​​ൽ ഇ​​​​​​​തു ര​​​​​​​ണ്ടും വ്യ​​​​​​​ത്യ​​​​​​​സ്ത ച​​​​​​​ട്ട​​​​​​​ക്കൂ​​​​​​​ടി​​​​​​​ലാ​​​​​​​ണ് വ​​​​​​​രു​​​​​​​ന്ന​​​​​​​ത്.

യുജി​​​​​​​സി​​​​​​​ക്ക് ച​​​​​​​ര​​​​​​​മ​​​​​​​ക്കു​​​​​​​റി​​​​​​​പ്പെ​​​​​​​ഴു​​​​​​​തു​​​​​​​മ്പോ​​​​​​​ൾ ന​​​​​​​മു​​​​​​​ക്കു വേ​​​​​​​ണ്ട​​​​​​​ത് യു​ജി​​​​​​​സി​​​​​​​യു​​​​​​​ടെ പു​​​​​​​ന​​​​​​​ർ​​​​​​​ജ​​​​​​​ന്മ​​​​​​​മ​​​​​​​ല്ല; മ​​​​​​​റി​​​​​​​ച്ച്, മൗ​​​​​​​ലി​​​​​​​ക​​​​​​​മാ​​​​​​​യ ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ളും പ​​​​​​​ദ്ധ​​​​​​​തികളുമുള്ള പു​​​തി​​​യ വ്യ​​​​​​​വ​​​​​​​സ്ഥി​​​​​​​തി​​​​​​​യാ​​​​​​​ണ്. പു​​​​​​​തി​​​​​​​യ സം​​​​​​​വി​​​​​​​ധാ​​​​​​​നം സു​​​​​​​താ​​​​​​​ര്യ​​​​​​​ത, വി​​​​​​​കേ​​​​​​​ന്ദ്രീ​​​ക​​​​​​​ര​​​​​​​ണം, അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക​​​​​​​ സ്വാ​​​​​​​ത​​​ന്ത്ര്യം, ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ നീ​​​​​​​തി എ​​​​​​​ന്നി​​​​​​​വ ഉ​​​​​​​റ​​​​​​​പ്പു​​​​​​​വ​​​​​​​രു​​​​​​​ത്ത​​​​​​​ണം. 2018 ൽ ​​​​​​​യു​​​​​​​ജി​​​​​​​സി അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ച ഗ്രേ​​​​​​​ഡ​​​​​​​ഡ് ഓ​​​​​​​ട്ടോ​​​​​​​ണ​​​​​​​മി സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ​​​​​​​ക്ക് കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​യാ​​​​​​​ണ്.

ജ​​​​​​​വ​​​​​​​ഹ​​​​​​​ർ​​​​​​​ലാ​​​​​​​ൽ നെ​​​​​​​ഹ്റു സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല, ഡ​​​​​​​ൽ​​​​​​​ഹി സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല, കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ മ​​​​​​​ഹാ​​​​​​​ത്മാ​​​​​​​ഗാ​​​​​​​ന്ധി സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല തു​​​​​​​ട​​​​​​​ങ്ങി പ​​​​​​​ല സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ​​​​​​​ക്കും യു​​​​​​​ജി​​​​​​​സി കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി ​​​​ഗ്രേ​​​​​​​ഡ​​​​​​​ഡ് ഓ​​​​​​​ട്ടോ​​​​​​​ണ​​​​​​​മി ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. 2025 ജൂ​​​​​​​ണി​​​​​​​ലെ ക​​​​​​​ണ​​​​​​​ക്കു​​​പ്ര​​​​​​​കാ​​​​​​​രം ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ 1338 സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ളും 52,000ത്തില്‍ ​​​​​​​കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളുമുണ്ട്. ഇ​​​​​​​തി​​​​​​​ൽ 80 ശ​​​​​​​ത​​​​​​​മാ​​​​​​​നം മു​​​​​​​ത​​​​​​​ൽ 90 ശ​​​​​​​ത​​​​​​​മാ​​​​​​​നം ​​​വ​​​​​​​രെ കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ധ​​​​​​​ന​​​​​​​പ​​​​​​​രി​​​​​​​പാ​​​​​​​ല​​​​​​​നം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത് സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ളാ​​​​​​​ണ്.
അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​ത​​​​​​​ന്നെ പു​​​​​​​തി​​​​​​​യ ഘ​​​​​​​ട​​​​​​​ന​​​​​​​യി​​​​​​​ൽ നീ​​​​​​​തി ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​കൂ​​​​​​​ടി അ​​​​​​​ർ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന പ്രാ​​​​​​​ധാ​​​​​​​ന്യം കൊ​​​​​​​ടു​​​​​​​ക്ക​​​​​​​ണം. അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ 2025 ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ലെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട പാ​​​​​​​ർ‌​​​ല​​​മെ​​​​​​​ന്‍റ​​​​​​​റി ക​​​​​​​മ്മി​​​​​​​റ്റി മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് കൊ​​​​​​​ടു​​​​​​​ത്ത അ​​​​​​​ധി​​​​​​​കാ​​​​​​​ര കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​ര​​​​​​​ണം ഉ​​​​​​​ണ്ടാ​​​​​​​വു​​​​​​​ക​​​​​​​യും ഫെ​​​​​​​ഡ​​​​​​​റ​​​​​​​ലി​​​​​​​സ​​​​​​​ത്തി​​​​​​​നു പ​​​​​​​രി​​​​​​​ക്കേ​​​​​​​ൽ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യും.

ദേ​​​​​​​ശീ​​​​​​​യ​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ന​​​​​​​യം മു​​​​​​​ന്നോ​​​​​​​ട്ടു​​​വ​​​​​​​യ്ക്കു​​​​​​​ന്ന പ്ര​​​​​​​ധാ​​​​​​​ന​​​​​​​പ്പെ​​​​​​​ട്ട ആ​​​​​​​ശ​​​​​​​യ​​​​​​​മാ​​​​​​​യ ‘ലൈ​​​​​​​റ്റ് ബ​​​​​​​ട്ട് ടൈ​​​​​​​റ്റ്’ നോ​​​​​​​ട് ചേ​​​​​​​ർ​​​​​​​ന്നു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ള്ള ഒ​​​​​​​രു ബി​​​​​​​ല്ലാ​​​​​​​ണ് എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. പ്ര​​​ത്യ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ൽ വി​​​​​​​പ​​​​​​​രീ​​​​​​​ത​​​​​​​മാ​​​​​​​യി തോ​​​​​​​ന്നാ​​​​​​​മെ​​​​​​​ങ്കി​​​​​​​ലും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക​​​​​​​സ്വാ​​​​​​​തന്ത്ര്യവും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വവു​​​​​​​മാ​​​​​​​ണ് ഇ​​​​​​​തി​​​​​​​ലൂ​​​​​​​ടെ ഉ​​​​​​​ദ്ദേ​​​​​​​ശി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ൽ ക​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​മാ​​​​​​​ക്കു​​​​​​​ക എ​​​​​​​ന്ന​​​​​​​ത് രാ​​​ഷ്‌​​​ട്രീ​​​​​​​യ​​​​​​​ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​വും, ല​​​​​​​ഘു​​​​​​​വാ​​​​​​​ക്കു​​​​​​​ക എ​​​​​​​ന്ന​​​​​​​ത് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ​​​​​​​ഹാ​​​​​​​യം പി​​​​​​​ൻ​​​​​​​വ​​​​​​​ലി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ഉ​​​​​​​പാ​​​​​​​യ​​​​​​​വു​​​​​​​മാ​​​​​​​യി മാ​​​​​​​റി​​​​​​​യാ​​​​​​​ൽ പു​​​​​​​തി​​​​​​​യ സം​​​​​​​വി​​​​​​​ധാ​​​​​​​നം ഒ​​​​​​​രു ന​​​​​​​വ​​​​​​​ലി​​​​​​​ബ​​​​​​​റ​​​​​​​ൽ വ​​​​​​​ഞ്ച​​​​​​​ന​​​​​​​യാ​​​​​​​യി മാ​​​​​​​റും എ​​​​​​​ന്ന​​​​​​​തി​​​​​​​ൽ സം​​​​​​​ശ​​​​​​​യ​​​​​​​മി​​​​​​​ല്ല.

(മൂ​​​​​​​വാ​​​​​​​റ്റു​​​​​​​പു​​​​​​​ഴ നി​​​​​​​ർ​​​​​​​മ​​​​​​​ല കോ​​​​​​​ള​​​ജി​​​​​​​ലെ അ​​​​​​​സോ​​​​​​​സി​​​​​​​യേ​​​​​​​റ്റ് പ്ര​​​​​​​ഫ​​​​​​​സ​​​​​​​റാ​​​​​​​ണ് ലേ​​​​​​ഖ​​​​​​ക​​​​​​ൻ)

District News

നിയമ വിദ്യാർത്ഥികൾക്ക് മലയാളത്തിൽ പരീക്ഷയെഴുതാം; ഉന്നത വിദ്യാഭ്യാസ കൗൺസിൽ തീരുമാനം

കേരളത്തിലെ നിയമ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുമതി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.

നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള 1.0 പോർട്ടൽ ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പോർട്ടലുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

സർവകലാശാലകളിലും കോളേജുകളിലുമുള്ള സെന്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. പ്രാദേശിക വിജ്ഞാനത്തിൻ്റെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസൂത്രണം ചെയ്യുന്നുണ്ട്.

Leader Page

വി​​​ദ്യാ​​​ഭ്യാ​​​സ​​​വും സു​​​ര​​​ക്ഷ​​​യും ഒ​​​രു​​​മി​​​ച്ചു​​​ പോ​​​ക​​​ണം
കൊ​ല്ലം തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ദാ​രു​ണ​സം​ഭ​വം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നേ​കം പി​ഴ​വു​ക​ളി​ലേ​ക്കാ​ണു വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ, സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള സൈ​ക്കി​ൾ ഷെ​ഡി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ കി​ട​ന്ന ചെ​രി​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 13 വ​യ​സു​കാ​ര​നാ​യ ക​ല്ല​ട വി​ള​ന്ത​റ​യി​ലെ മ​നു ഭ​വ​ന​ത്തി​ൽ മി​ഥു​ൻ ഷോ​ക്കേ​റ്റു മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണാ​ധി​കാ​രി​ക​ളും യു​വ​ത​ല​മു​റ​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗൗ​ര​വ​ക​ര​മാ​യ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​വ​രും ഈ ​പി​ഴ​വു​ക​ളൊ​ന്നും പ​രി​ശോ​ധി​ക്കാ​തെ വി​ട്ടു​ക​ള​യു​ക​യാ​ണ്. ഒ​രുകാ​ല​ത്തു പേ​രു​കേ​ട്ട കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​വ​സ്ഥ, ഇ​ന്ന​ത്തെ ദു​ര​ന്തം വെ​ളി​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ എ​ത്ര സ​ങ്ക​ട​ക​ര​മാ​ണ്.

സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന, മി​ടു​മി​ടു​ക്ക​നാ​യി​രു​ന്ന ഈ ​വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം അ​വി​ശ്വ​സ​നീ​യ​മാ​ണ്. അ​വ​ന്‍റെ പ​ഠ​ന​ത്തി​നി​ടെ സ്കൂ​ളി​ൽ സം​ഭ​വി​ച്ച പി​ഴ​വു​ക​ൾ, കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ അ​ധ്യാ​പ​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ പ​ല​രും ന​ൽ​കേ​ണ്ട ശ്ര​ദ്ധ​യെ​ക്കു​റി​ച്ചു ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. എ​ല്ലാക്കാ​ര്യ​ങ്ങ​ളും പ്ര​തി​ബ​ദ്ധ​ത​യോ​ടും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടും കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന കു​ട്ടി​യാ​യി​രു​ന്നു മി​ഥു​ൻ. എ​ല്ലാ​വ​രും ഒ​രേ സ്വ​ര​ത്തി​ലാ​ണ് അ​വ​നെ പ്ര​ശം​സി​ച്ചി​രു​ന്ന​ത്. അ​ങ്ങി​നെ​യാ​ണ​വ​ൻ തേ​വ​ല​ക്ക​ര സ്കൂ​ളി​ലെ​ത്തി​യ​ത്. സ്കൂ​ൾ മാ​റാ​ൻ ആ​ദ്യ​മൊ​ന്നു ശ​ങ്കി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ഷ്‌​ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വീ​ണ്ടും മാ​റാ​മെ​ന്ന ഉ​റ​പ്പാ​യി​രു​ന്നു അ​വ​ന്‍റെ ആ​ശ്വാ​സം.

തു​ട​ക്ക​ത്തി​ൽ അ​വ​ൻ സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു. ഫു​ട്ബോ​ൾ ടീ​മി​ൽ ന​ന്നാ​യി ക​ളി​ച്ചു. അ​ത​വ​നെ ആ​വേ​ശ​ഭ​രി​ത​നാ​ക്കി. പി​ന്നീ​ട് അ​വ​ൻ അ​ച്ഛ​നോ​ടൊ​പ്പം ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ പോ​കു​ക​യും രാ​വി​ലെ ഒ​ന്പ​തു​മ​ണി​ക്കു​ത​ന്നെ ബ​സി​ൽ പു​തി​യ സ്കൂ​ളി​ൽ എ​ത്തു​ക​യും ചെ​യ്തു. അ​ങ്ങ​നെ കി​ട്ടി​യ സ​മ​യം ഫു​ട്ബോ​ൾ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് അ​വ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ആ ​നി​ർ​ണാ​യ​ക ദി​വ​സ​വും പ​തി​വു​പോ​ലെ. സൈ​ക്കി​ൾഷെ​ഡി​ന്‍റെ മു​ക​ളി​ൽ കി​ട​ന്ന ചെ​രി​പ്പെ​ടു​ക്കാ​ൻ അ​വ​ൻ ഒ​രു മ​ടി​യു​മി​ല്ലാ​തെ ക​യ​റി. ക്ലാ​സ് റൂ​മി​ൽ​നി​ന്ന് ഷെ​ഡി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്കു ക​യ​റാ​ൻ മി​ഥു​ൻ ഒ​രു ഡെ​സ്ക് ഉ​പ​യോ​ഗി​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ന​ന​ഞ്ഞ മേ​ൽ​ക്കൂ​ര​യി​ൽ തെ​ന്നു​ക​യും വൈ​ദ്യു​ത​ക​ന്പി​യി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ദാ​രു​ണ​മാ​യ അ​ന്ത്യ​മു​ണ്ടാ​യ​ത്.

അ​ടു​ത്തു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​വ​നെ ക​ന്പി​യി​ൽ‌​നി​ന്നു ര​ക്ഷി​ക്കു​ക​യും അ​ധ്യാ​പ​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഉ​ട​ൻ​ത​ന്നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ച്ഛ​ൻ മ​നു നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യും അ​മ്മ സു​ജ കു​വൈ​റ്റി​ൽ ഹോം ​ന​ഴ്സുമാ​ണ്. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ർ​ക്കി​യി​ലാ​യി​രു​ന്ന​തി​നാ​ൽ വൈ​കു​ന്നേ​ര​മാ​ണ് അ​മ്മ വി​വ​ര​മ​റി​ഞ്ഞ​ത്. മി​ഥു​ന്‍റെ സ​ഹോ​ദ​ര​ൻ കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ അ​ധി​കൃ​ത​ർ ഈ ​ദു​ര​ന്തം കെ​എ​സ്ഇ​ബി​യെ അ​റി​യി​ച്ചു.

ഇ​തു​പോ​ലു​ള്ള പ​ല ദു​ര​ന്ത​ങ്ങ​ളി​ലു​മെ​ന്ന​പോ​ലെ, സം​സ്ഥാ​ന സ​ർ​ക്കാ​രും സ്കൂ​ൾ അ​ധി​കൃ​ത​രും ഇ​ല​ക്‌​ട്രി​സി​റ്റി ബോ​ർ​ഡും ഇ​ട​പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​രു​ന്നെ​ങ്കി​ൽ മി​ഥു​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. സാ​ഹ​ച​ര്യം അ​ങ്ങേ​യ​റ്റം മോ​ശ​മാ​യി. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ഒ​രു​പ​ക്ഷേ ദേ​ശീ​യ​ത​ല​ത്തി​ൽ​പോ​ലും പ​ഠ​ന​ത്തി​ലും കാ​യി​ക​രം​ഗ​ത്തും ന​ന്നാ​യി തി​ള​ങ്ങു​മാ​യി​രു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണ​മാ​യ അ​ന്ത്യം സം​ഭ​വി​ച്ചു എ​ന്ന​താ​ണ് അ​ന​ന്ത​ര​ഫ​ലം.

മി​ഥു​നെ സ​ഹാ​യി​ക്കാ​ൻ കാ​യി​കവ​കു​പ്പ് മു​ൻ​കൈ എ​ടു​ത്തി​രു​ന്നെ​ങ്കി​ൽ വെ​റും പ​തി​മൂ​ന്നാം വ​യ​സി​ൽ അ​വ​നു ജീ​വ​ൻ ന​ഷ്‌​ട​മാ​കു​മാ​യി​രു​ന്നി​ല്ല. സ്കൂ​ൾ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​കു​മാ​യി​രു​ന്നു. സൈ​ക്കി​ൾ ഷെ​ഡി​ന്‍റെ കാ​ര്യ​മെ​ടു​ക്കു​ക. അ​തു ന​ന്നാ​യി നി​ർ​മി​ക്കാ​മാ​യി​രു​ന്നു. ഒ​രു ന​ല്ല സ്റ്റാ​ൻ​ഡും ഉ​ണ്ടാ​ക്കാ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ സ​ഹാ​യ​ത്തി​നാ​യി അ​വ​ന് ഒ​രു വൈ​ദ്യു​ത​ക​ന്പി​യെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ല.

കൂ​ടാ​തെ, വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​കാ​ര​ണം സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും കെ​എ​സ്ഇ​ബി​യു​ടെ​യും വീ​ഴ്ച​യാ​ണെ​ന്ന് കെ​എ​സ്ഇ​ബി കൊ​ല്ലം ഇ​ല​ക്‌​ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ആ ​വൈ​ദ്യു​ത​ലൈ​ൻ സ്കൂ​ളി​നും മ​റ്റൊ​രു വ്യ​ക്തി​ക്കും വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. നി​ല​വി​ലു​ള്ള ലൈ​ൻ മാ​റ്റു​ന്ന​തി​നും ആ​വ​ശ്യ​മാ​യ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​വ​സ്തു​ത സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ഗോ​വി​ന്ദപി​ള്ള​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ടു​ത്ത മാ​നേ​ജ്മെ​ന്‍റ് യോ​ഗ​ത്തി​ൽ ഇ​തു ച​ർ​ച്ച ചെ​യ്യാ​നും തീ​രു​മാ​നി​ക്കാ​നു​മി​രു​ന്ന​താ​യി​രു​ന്നു. സൈ​ക്കി​ൾ പാ​ർ​ക്കിം​ഗ് ഷെ​ഡി​ന്‍റെ മു​ക​ൾ​ഭാ​ഗ​വും വൈ​ദ്യു​ത​ലൈ​നും ത​മ്മി​ൽ ആ​വ​ശ്യ​ത്തി​ന് അ​ക​ല​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്നും വാ​ർ​ത്ത​ക​ളി​ലു​ണ്ട്.

സൈ​ക്കി​ൾ ഷെ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യും ആ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് നി​ർ​മി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം, പ്ര​ത്യേ​കി​ച്ച് ഷെ​ഡി​ന്‍റെ ഉ​യ​രം, ശ​രി​യാ​യി പാ​ലി​ച്ചി​രു​ന്നെ​ങ്കി​ൽ ഈ ​അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. സ്കൂ​ൾ ഗ്രൗ​ണ്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​ത​ലൈ​നി​ന് മ​തി​യാ​യ ക​വ​ചം ന​ൽ​കാ​നും ആ​വ​ശ്യാ​നു​സ​ര​ണം സു​ര​ക്ഷി​ത​മാ​ക്കാ​നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ ഇ​ത് ഒ​രു യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ല. സാ​ന്ദ​ർ​ഭി​ക​മാ​യി പ​റ​യ​ട്ടെ, സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്.

വൈ​ദ്യു​തിമ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നി​ല​പാ​ട് എ​ന്താ​യാ​ലും സ്വാ​ഗ​താ​ർ​ഹ​മാ​യി. “മി​ഥു​ന്‍റെ മ​ര​ണം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്” എ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം സം​ഭ​വം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കൊ​ല്ലം ഇ​ല​ക്‌​ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​റോ​ടും ചീ​ഫ് ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്‌​ട​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ത്തി​ന് കെ​എ​സ്ഇ​ബി അ​ഞ്ചു ല​ക്ഷം രൂ​പ ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ൽ​കു​മെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. പ​ത്തു ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ചീ​ഫ് ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കു താ​ഴെ​യു​ള്ള നി​ർ​മാ​ണം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​നു​മ​തി​യി​ല്ലാ​തെ ഷെ​ഡ് നി​ർ​മി​ച്ചെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ലൈ​നു​ക​ൾ നി​ല​ത്തു​നി​ന്ന് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​യി​രു​ന്നു എ​ന്നും, അ​പ​ക​ട​സാ​ധ്യ​ത അ​റി​ഞ്ഞി​ട്ടും അ​വ മാ​റ്റാ​നോ ഉ​യ​രം കൂ​ട്ടാ​നോ ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​ദ്യു​തിലൈ​നു​ക​ൾ മാ​റ്റാ​ൻ പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കെ​എ​സ്ഇ​ബി അ​വ​ഗ​ണി​ച്ചെ​ന്ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു.

മി​ഥു​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. സ്കൗട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ഈ ​പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പ​ല മ​ന്ത്രി​മാ​രു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ്ര​തി​ക​ര​ണം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ​യും ജീ​വി​താ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു ക​രു​താം.

വാ​സ്ത​വ​ത്തി​ൽ, ഭ​ര​ണ​ത്തെ ക്രി​യാ​ത്മ​ക​വും ഉ​ത്പാ​ദ​ന​ക്ഷ​മ​വും അ​ർ​ഥ​വ​ത്തു​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് കി​ട്ടി​യ ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ഭ​ര​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥം ബോ​ധ്യ​പ്പെ​ടു​ത്താ​നും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക്ഷേ​മ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും പ്രേ​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​രോ ഫ​യ​ലി​ന്‍റെ​യും അ​ർ​ഥ​ത്തെ​ക്കു​റി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ത​ന്നെ അ​ദ്ദേ​ഹം സം​സാ​രി​ച്ചി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​ന് ഇ​തു ചെ​യ്യാ​ൻ ക​ഴി​യു​മെ​ങ്കി​ൽ, സം​സ്ഥാ​ന​ത്തി​നു മൊ​ത്ത​ത്തി​ൽ പു​തി​യ തു​ട​ക്ക​മാ​യി​രി​ക്കും.
 

Editorial

ഈ ​മ​താ​ന്വേ​ഷി​യെ മ​തേ​ത​ര​ത്വം ത​ട​യ​ണം

തീ​വ്ര​വാ​ദി​ക​ൾ ഹി​റ്റ് ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ, അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു വാ​ർ​ത്ത. കോ​ള​ജു​ക​ളി​ലെ ക്രൈ​സ്ത​വ പു​രോ​ഹി​ത​ന്മാ​രെ​ക്കു​റി​ച്ചും ക​ന്യാ​സ്ത്രീ​ക​ളെ​ക്കു​റി​ച്ചും വി​വ​രം ശേ​ഖ​രി​ക്ക​ണ​മെ​ന്നു കൊ​ളീ​ജി​യ​റ്റ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്നു.

ഇ​ങ്ങ​നെ മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ണം പ​തി​വു​ള്ള​ത​ല്ല. ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വി​വ​രാ​വ​കാ​ശ നോ​ട്ടീ​സാ​ണു പി​ന്നി​ൽ. 10,000 കോ​ടി​യി​ൽ​പ​രം രൂ​പ ക്രൈ​സ്ത​വ അ​ധ്യാ​പ​ക​ർ നി​കു​തി​യ​ട​യ്ക്കാ​തെ സ​ർ​ക്കാ​രി​നു ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് മു​ന്പ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​ക്കൊ​ണ്ടു വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഉ​ത്ത​ര​വ് ഇ​റ​ക്കി​ച്ച അ​തേ വ്യ​ക്തി​യാ​ണ് ഇ​പ്പോ​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും വി​ഡ്ഢി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തു വി​വ​രാ​വ​കാ​ശ​മാ​ണോ മ​ത​ഭ്രാ​ന്താ​ണോ? തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നാ​ണ് ഈ ​മാ​സം ആ​റി​നു സ​ർ​ക്കു​ല​ർ അ​യ​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ർ സ്വ​ദേ​ശി കെ. ​അ​ബ്ദു​ൾ ക​ലാം എ​ന്ന വ്യ​ക്തി ന​ല്കി​യ വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വ​ര​ശേ​ഖ​ര​ണം.

ഈ ​കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ എ​ത്ര പു​രോ​ഹി​ത​രും ക​ന്യാ​സ്ത്രീ​ക​ളും ഉ​ണ്ടെ​ന്നാ​ണു ചോ​ദ്യം. തീ​ർ​ന്നി​ല്ല; ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ 2020-21 മു​ത​ൽ 2024-25 വ​രെ ഓ​രോ വ​ർ​ഷ​വും വ​രു​മാ​ന​നി​കു​തി അ​ട​ച്ച​വ​ർ ആ​രൊ​ക്കെ തു​ട​ങ്ങി​യ ആ​റു ചോ​ദ്യ​ങ്ങ​ളു​മു​ണ്ട്.

വി​ചി​ത്ര​മാ​യ കാ​ര്യം, ഇ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പോ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പോ ഉ​ത്ത​രം ന​ൽ​കേ​ണ്ട ചോ​ദ്യ​മ​ല്ല. പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ എ​ന്നി​ങ്ങ​നെ​യ​ല്ലാ​തെ പു​രോ​ഹി​ത​നാ​ണോ ക​ന്യാ​സ്ത്രീ​യാ​ണോ സ്വാ​മി​യാ​ണോ ഉ​സ്താ​താ​ണോ എ​ന്ന​തൊ​ന്നും നോ​ക്കി​യ​ല്ല നി​യ​മ​നം ന​ട​ത്തു​ന്ന​ത്.

ര​ണ്ടാ​മ​ത്തെ കാ​ര്യം, ശ​ന്പ​ളം കൊ​ടു​ക്കു​ന്ന​തു നി​കു​തി കി​ഴി​ച്ചാ​ണ്. അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കേ​ണ്ട​ത് വ​രു​മാ​ന​നി​കു​തി വ​കു​പ്പി​ൽ​നി​ന്നാ​ണെ​ന്നു പൊ​തു, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രോ​ട് ആ​രെ​ങ്കി​ലു​മൊ​ന്നു പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. പ​രാ​തി​ക്കാ​ര​ൻ മു​ന്പും ഇ​ത്ത​രം ദു​രൂ​ഹ​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​യാ​ളാ​ണ്.

ഒ​രു മ​ത​സം​ഘ​ട​നാ മാ​ധ്യ​മ​ത്തി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ഇ​ത്ത​രം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ കു​ത്തി​നി​റ​ച്ച ലേ​ഖ​നം വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ കെ​ട്ടും​പൊ​ട്ടി​ച്ചി​റ​ങ്ങി​യ​ത്. “സ​ർ​ക്കാ​ർ ശ​ന്പ​ളം വാ​ങ്ങു​ന്ന ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ളാ​യ ജീ​വ​ന​ക്കാ​ർ ആ​ദാ​യ​നി​കു​തി നി​യ​മ​ങ്ങ​ളും മ​റ്റും കാ​റ്റി​ൽ പ​റ​ത്തി ഒ​രു രൂ​പ പോ​ലും നി​കു​തി​യ​ട​യ്ക്കാ​തെ മു​ങ്ങി​ന​ട​ക്കു​ന്നു” എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

കേ​ട്ട പാ​തി കേ​ൾ​ക്കാ​ത്ത പാ​തി, ഇ​തേ​ക്കു​റി​ച്ചു വി​വ​ര​ശേ​ഖ​രം ന​ട​ത്ത​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കു​ല​ർ അ​യ​ച്ചു. അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളാ​യ നാ​ലു പേ​രെ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മാ​ത്ര​മ​ല്ല, അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ​രാ​തി ന​ല്കി​യ ആ​ൾ​ക്കെ​തി​രേ ഡി​ജി​പി​ക്കു പ​രാ​തി ന​ല്കാ​ൻ മ​ന്ത്രി ശി​വ​ൻ​കു​ട്ടി ത​ന്നെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് നി​ർ​ദേ​ശി​ച്ച​തു​മാ​ണ്.

എ​ന്തു കാ​ര്യം? ഈ ​രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ള​നു​സ​രി​ച്ചു മാ​ത്രം ജീ​വി​ക്കു​ന്ന ക്രൈ​സ്ത​വ​രാ​യ അ​ധ്യാ​പ​ക​രെ​യും കു​ടു​ബ​ങ്ങ​ളെ​യും സ​ന്യ​സ്ത​രെ​യും തു​ട​രെ അ​വ​ഹേ​ളി​ക്ക​രു​ത്. അ​വ​ർ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​ക​ള​ല്ല, ലി​സ്റ്റ് ത​യാ​റാ​ക്കാ​ൻ.

മ​തം ത​ല​യ്ക്കു​പി​ടി​ച്ച​വ​ർ, വി​വ​രാ​വ​കാ​ശം പോ​ലെ സു​താ​ര്യ​ഭ​ര​ണ​ത്തി​നു​ള്ള ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ങ്ങ​ളെ തു​ട​ർ​ച്ച​യാ​യി ദു​രു​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തു സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണ്. നോ​ട്ട​പ്പി​ശ​കാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും താ​ത്പ​ര്യ​ങ്ങ​ളാ​ണോ ക്രൈ​സ്ത​വ​രെ സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

ക്രൈ​സ്ത​വ​സ​മൂ​ഹം ഈ ​രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചി​ല്ലെ​ങ്കി​ലും അ​വ​മ​തി​ക്ക​രു​ത്. ഈ ​പ​രാ​തി​ക്കാ​ര​ൻ ഒ​രു വ്യ​ക്തി​യാ​ണെ​ങ്കി​ലും ഏ​തെ​ങ്കി​ലും തീ​വ്ര ആ​ശ​യ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണെ​ങ്കി​ലും ക​രു​തി​യി​രി​ക്ക​ണം. നി​കു​തി​യ​ട​യ്ക്കു​ന്ന​വ​രു​ടെ​യ​ല്ല, ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്ന​വ​രു​ടെ വി​വ​ര​മാ​ണ് ശേ​ഖ​രി​ക്കേ​ണ്ട​ത്. അ​തു പ​രാ​തി​ക്കാ​ര​നാ​യാ​ലും ഉ​ദ്യോ​ഗ​സ്ഥ​രാ​യാ​ലും.

District News

സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് സ്കൂ​ളി​ൽ അ​​ക്ഷ​​ര​​യാ​​നം സം​ഘ​ടി​പ്പി​ച്ചു

കു​​റു​​മ്പ​​നാ​​ടം: വാ​​യ​​ന​​വാ​​രാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കു​​റു​​മ്പ​​നാ​​ടം സെ​ന്‍റ് പീ​​റ്റേ​​ഴ്സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ അ​​ക്ഷ​​ര​​യാ​​നം ന​​ട​​ത്തി. അ​​ഞ്ചു മു​​ത​​ല്‍ ഒ​​ന്‍​പ​​തു​​വ​​രെ ക്ലാ​​സു​​ക​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഭാ​​ഷാ​​മ്യൂ​​സി​​യ​​മാ​​യ കോ​​ട്ട​​യം അ​​ക്ഷ​​ര​​ത്തി​​ലേ​​ക്കാ​​ണ് അ​​ക്ഷ​​ര​​യാ​​നം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന്‍റെ ഭ​​ര​​ണ​​ഭാ​​ഷാ ഉ​​ന്ന​​ത​​ത​​ല സ​​മി​​തി​​യം​​ഗ​​വും ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് മ​​ല​​യാ​​ള​​വി​​ഭാ​​ഗം മു​​ന്‍ മേ​​ധാ​​വി​​യു​​മാ​​യ ഡോ. ​​ജ​​യിം​​സ് മ​​ണി​​മ​​ല അ​​ക്ഷ​​ര​​യാ​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഉ​​ച്ച​​യ്ക്കു​​ശേ​​ഷം ന​​ട​​ന്ന സെ​​ഷ​​നി​​ല്‍ കേ​​ര​​ള​​ത്തി​​ലെ സാ​​ഹി​​ത്യ​​പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ന്‍റെ ച​​രി​​ത്ര​​പ​​ഥ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ഭാ​​ഷാ​​വി​​ക​​സ​​ന​​ത്തെ​​ക്കു​​റി​​ച്ചു​​മു​​ള്ള ഡോ​​ക്യൂ​​മെ​​ന്‍റ​റി​​യും ത്രീ​​ഡി​​ഷോ പ്ര​​ദ​​ര്‍​ശ​​ന​​വും ന​​ട​​ന്നു. പ്രോ​​ഗ്രാം കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ജെ​​ലീ​​ല മാ​​ത്യൂ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ധ്യാ​​പ​​ക​​രാ​​യ ബി​​നു കു​​ര്യാ​​ക്കോ​​സ്, ടി​​ജോ സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

District News

വി​മാ​നം പ​റ​ത്താ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടോ‍? വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ആ​വേ​ശം ​പ​ക​ര്‍ന്ന് യു​വ​പൈ​ല​റ്റ് മേ​ഘ​ന ജോ​ജ​ന്‍ തോ​മ​സ്

ച​ങ്ങ​നാ​ശേ​രി: വി​മാ​നം പ​റ​ത്താ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടോ ഉ​ണ്ടെ​ങ്കി​ല്‍ ആ​ര്‍ക്കും ക​ട​ന്നു​വ​രാം. ആ​കാ​ശ​ത്തോ​ളം ഉ​യ​രെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ആ​വേ​ശം പ​ക​ര്‍ന്ന് യു​വ​പൈ​ല​റ്റ് മേ​ഘ​ന ജോ​ജ​ന്‍ തോ​മ​സ്. ഇ​ന്ത്യ​ന്‍ എ​യ​ര്‍ലൈ​ന്‍സി​ല്‍ ഫ​സ്റ്റ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മേ​ഘ​ന ജോ​ജ​ന്‍ തോ​മ​സി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍ക്കു​ മു​മ്പി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ തെ​ല്ലും പ​ത​റി​യി​ല്ല. ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട ക്ലാ​സി​ല്‍ അ​വ​രു​ടെ മ​ന​സു​ക​ളും ആ​കാ​ശം​മു​ട്ടെ ഉ​യ​ര്‍ന്നുപ​റ​ന്നു. വ്യോ​മ​യാ​ന മേ​ഖ​ല​യി​ല്‍ നി​ല​വി​ലു​ള്ള വി​വി​ധ തൊ​ഴി​ലവ​സ​ര​ങ്ങ​ളും പ്ര​ത്യേ​കി​ച്ച് പൈ​ല​റ്റ് ആ​കു​ന്ന​തി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും മേ​ഘ​ന വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.

വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍പ്പെ​ട്ട മീ​റ്റ് ദി ​ലൂ​മി​ന​റി പ​രി​പാ​ടി​യി​ലാ​ണ് മേ​ഘ​ന ജോ​ജ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ച്ച​ത്. വ്യോ​മ​യാ​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ ധൈ​ര്യം, അ​ര്‍പ്പ​ണ​ബോ​ധം, ക​ഠി​ന​പ​രി​ശ്ര​മം എ​ന്നി​വ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും സ്ത്രീ-​പു​രു​ഷ ഭേ​ദ​മ​ന്യേ നേ​ടി​യെ​ടു​ക്കാ​വു​ന്ന തൊ​ഴി​ലാ​ണി​തെ​ന്നും മേ​ഘ​ന പ​റ​ഞ്ഞ​ത് വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ ആ​വേ​ശമുണ​ര്‍ത്തി.

സ​മൂ​ഹ​ത്തി​ന്‍റെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ വി​ജ​യം നേ​ടി​യ 25 മ​ഹ​നീ​യ വ്യ​ക്തി​ക​ളെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ മു​ന്‍പി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് മീ​റ്റ് ദി ​ലൂ​മി​ന​റി. സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഷി​ജി വ​ര്‍ഗീ​സ്, അ​ധ്യാ​പ​ക​രാ​യ എം.​ജെ. സി​നോ​മോ​ന്‍, ആ​ശ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​ശം​ഗി​ച്ചു.
അ​ടു​ത്ത​താ​യി ഡ​ല്‍ഹി നാ​ഷ​ണ​ല്‍ ലോ ​സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​റാ​യ അ​രു​ള്‍ ജോ​ര്‍ജ് സ്‌​ക​റി​യ​യു​ടെ പ്ര​ഭാ​ഷ​ണ​മാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Up