Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Diary

Pathanamthitta

ജി​ല്ല​യി​ലെ ആ​ദ്യ മി​ൽ​ക്ക് എ​ടി​എം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

അ​ടൂ​ർ: ആ​വ​ശ്യ​ക്കാ​ർ​ക്ക് ഏ​തു​സ​മ​യ​വും പാ​ൽ ല​ഭി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ജി​ല്ല​യി​ലെ ആ​ദ്യ മി​ൽ​ക്ക് എ​ടി​എം അ​ടൂ​ർ മേ​ലൂ​ട് ക്ഷീ​ര​സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. അ​ടൂ​ർ പ​തി​നാ​ലാം​മൈ​ലി​ലാ​ണ് എ​ടി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​നം. മ​ന്ത്രി ജെ.​ ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ ആ​ദ്യവി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു.

ക്ഷീ​രവി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ശാ​ലി​നി ഗോ​പി​നാ​ഥ്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഷീ​ബാ ഖ​മ​ർ, ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി.​പി.​ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മേ​ലൂ​ട് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എ. ​പി.​ ജ​യ​ൻ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​അ​നി​ത, പ​ള്ളി​ക്ക​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ കു​റു​പ്പ്, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

200 ലി​റ്റ​ർ പാ​ൽ വ​രെ കേ​ടു​കൂ​ടാ​തെ സം​ഭ​രി​ക്കാ​വു​ന്ന ശീ​തീ​ക​ര​ണി​യ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഏ​തു സ​മ​യ​വും പാ​ൽ ല​ഭ്യ​മാ​കും. 10, 20, 50, 100, 200 എ​ന്നീ നോ​ട്ടു​ക​ൾ ഇ​ട്ടോ ഗൂ​ഗി​ൾ പേ ​വ​ഴി​യോ സം​ഘം ന​ൽ​കു​ന്ന പ്ര​ത്യേ​ക കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചോ ശു​ദ്ധ​മാ​യ പാ​ൽ ഈ ​വെ​ൻ​ഡിം​ഗ് മെ​ഷീ​നി​ലൂ​ടെ ല​ഭി​ക്കു​ന്ന​താ​ണ്.

പാ​ലി​ന്‍റെ അ​ള​വ് കു​റ​യു​ന്ന മു​റ​യ്ക്ക് വീ​ണ്ടും നി​റ​യ്ക്കു​ന്ന സം​വി​ധാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ എ​ത്തി​ക്കു​ന്ന പാ​ൽ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി ദി​വ​സ​വും ര​ണ്ടു നേ​രം നി​റ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് ആ​ദ്യ​ഘ​ട്ട ആ​ലോ​ച​ന.

വെ​ൻ​ഡിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​നം ഡ​ൽ​ഹി​യി​ലെ​ത്തി നേ​രി​ട്ട് മ​ന​സി​ലാ​ക്കി സം​ഘ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സം​ഘം പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യംകൂ​ടി ല​ഭ്യ​മാ​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ക​യും ചെ​യ്തു.

Latest News

Up