Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Beef

ബീ​ഫ് വി​ള​ന്പി​ മ​ല​യാ​ളിയുടെ ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ൽ ബീ​​​​​ഫ് വി​​​​​ള​​​​​ന്പി​​​​​യ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ബ​​​​​ജ്‌രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ അ​​​​​തി​​​​​ക്ര​​​​​മം ന​​​​​ട​​​​​ത്തി മ​​​​​ല​​​​​യാ​​​​​ളി​​ഹോ​​​​​ട്ട​​​​​ൽ പൂ​​​​​ട്ടി​​​​​ച്ചു. അ​​​​​ബി​​​​​ൻ വ​​​​​ർ​​​​​ഗീ​​​​​സ് എ​​​​​ന്ന​​​​​യാ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​വ​​​​​രു​​​​​ന്ന കേ​​​​​ര​​​​​ള ത​​​​​ട്ടു​​​​​ക​​​​​ട​​​​​യാ​​​​​ണു പൂ​​​​​ട്ടി​​​​​ച്ച​​​​​ത്.

ഇം​​​​​ഗ്ലീ​​​​​ഷ് ആ​​​​​ൻ​​​​​ഡ് ഫോ​​​​​റി​​​​​ൻ ലാം​​​​​ഗ്വേ​​​​​ജ​​​​​സ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ക്ക് (ഇ​​​​​എ​​​​​ഫ്എ​​​​​ൽ​​​​​യു) സ​​​​​മീ​​​​​പം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​വ​​​​​ന്ന ചെ​​റുഹോ​​​​​ട്ട​​​​​ലി​​​​​നു നേ​​​​​ർ​​​​​ക്കാ​​​​​ണ് വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം മു​​​​​പ്പ​​​​​തോ​​​​​ളം വരുന്ന ബ​​​​​ജ്‌രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ അ​​​​​തി​​​​​ക്ര​​​​​മം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഹോ​​​​​ട്ട​​​​​ലു​​​​​ട​​​​​മ​​​​​ക​​​​​ളു​​​​​ടെ പ​​​​​രാ​​​​​തി​​​​​യി​​​​​ൽ പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്തു. പി​​​​​ന്നാ​​​​​ലെ ബ​​​​​ജ്‌​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ൻ ഉ​​​​​പ​​​​​രോ​​​​​ധി​​​​​ച്ചു.


ഹോ​​​​​ട്ട​​​​​ലി​​​​​ൽ അ​​​​​തി​​​​​ക്ര​​​​​മം ന​​​​​ട​​​​​ത്തി​​​​​യത് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലെ സീ​​​​​താ​​​​​ഫ​​​​​ൽ​​​​​മ​​​​​ണ്ഡി നി​​​​​വാ​​​​​സി​​​​​ക​​​​​ളാ​​​​​ണ്. ഹോ​​​​​ട്ട​​​​​ലി​​​​​ലേ​​​​​ക്കു ഇ​​​​​ര​​​​​ച്ചു​​​​​ക​​​​​യ​​​​​റി​​​​​യ അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ അ​​​​​ടു​​​​​ക്ക​​​​​ള പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച​​​​​ശേ​​​​​ഷം ഹോ​​​​​ട്ട​​​​​ൽ അ​​​​​ടു​​​​​ക്ക​​​​​ള പൂ​​​​​ട്ടി. സീ​​​​​താ​​​​​ഫ​​​​​ൽ​​​​​മ​​​​​ണ്ഡി ഹി​​​​​ന്ദു ഭൂ​​​​​രി​​​​​പ​​​​​ക്ഷ മേ​​​​​ഖ​​​​​ല​​​​​യാ​​​​​ണെ​​​​​ന്നും പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ളാ​​​​​യ മു​​​​​സ്‌ലിം​​​​​ക​​​​​ൾ പോ​​​​​ലും ഇ​​​​​വി​​​​​ടെ ബീ​​​​​ഫ് വി​​​​​ൽ​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും നാ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ ശി​​​​​വ പ​​​​​റ​​​​​ഞ്ഞു. ബീ​​​​​ഫ് വി​​​​​റ്റ് ഹി​​​​​ന്ദു​​​​​ക്ക​​​​​ളെ ച​​​​തി​​​​ച്ച​​​​തി​​​​നാ​​​​​ലാ​​​​​ണ് ഹോ​​​​​ട്ട​​​​​ൽ പൂ​​​​​ട്ടി​​​​​ച്ച​​​​​തെ​​​​​ന്ന് ബ​​​​​ജ്‌രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​യ അ​​​​​നി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. ബീ​​​​​ഫ് വി​​​​​റ്റെ​​​​​ന്ന് ഉ​​​​​ട​​​​​മ സ​​​​​മ്മ​​​​​തി​​​​​ച്ചെ​​​​​ന്ന് അ​​​​​നി​​​​​ൽ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

Latest News

Up