Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Augsburg

Europe

ഔ​ഗ്സ്ബു​ർ​ഗ് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

ഓ​ഗ്സ്ബു​ര്‍​ഗ്: ഔ​ഗ്സ്ബു​ർ​ഗി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം "ഓ​ണ​പ്പൂ​രം 2025' വ​ർ​ണാ​ഭ​മാ​യി. ഓ​ണ​ത്തി​ന്‍റെ ത​നി​മ തെ​ല്ലും ചോ​രാ​തെ എ​ല്ലാ​വ​ർ​ക്കും ഒ​ത്തു​ചേ​രാ​നു​ള്ള ഒ​രു വേ​ദി​യാ​യി ​ആ​ഘോ​ഷം മാ​റി.

ഫ്രീ​ഡ​ൻ ഫ്യൂ​ർ ഫ്ര​വ​ൻ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​തി​നി​ധി അ​ല​ക്സാ​ന്ദ്ര മ​ഹ​ൽ​ഹാ​സ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ദേ​ശി ഡി​ലൈ​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ആഘോ​ഷ​ത്തി​ന് ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി മാ​വേ​ലി എ​ത്തി​യ​ത് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​വേ​ശം പ​ക​ർ​ന്നു. ഓ​ണം സ്നേ​ഹ​ത്തിന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​യി​രി​ക്ക​ണ​മെ​ന്ന് മാ​വേ​ലി സ​ന്ദേ​ശം ന​ൽ​കി.

 

Latest News

Up