Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Air Pollution

രാജ്യത്തെ വായു മലിനീകരണം പൊതുജനാരോഗ്യത്തിനു ഭീഷണി: ജയ്റാം രമേശ്

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം മ​​​നു​​​ഷ്യ​​​ശ​​​രീ​​​ര​​​ത്തി​​​നും ത​​​ല​​​ച്ചോ​​​റി​​​നും നേ​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ൻ കേ​​​ന്ദ്ര വ​​​നം- പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി​​​യു​​​മാ​​​യ ജ​​​യ്റാം ര​​​മേ​​​ശ്.


വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഈ ​​​പ്ര​​​തി​​​സ​​​ന്ധി രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ത്തെ​​​യും ഭാ​​​വി​​​യി​​​ലെ തൊ​​​ഴി​​​ൽ​​​ശ​​​ക്തി​​​യെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ച പോ​​​സ്റ്റി​​​ൽ അ​​​ദ്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഡ​​​ൽ​​​ഹി​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ ഉ​​​യ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ജ​​​യ്റാം ര​​​മേ​​​ശി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.


വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ച്ച​​​തു​​​കാ​​​ര​​​ണം 2023ൽ ​​​മാ​​​ത്രം 20 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ രോ​​​ഗ​​​ങ്ങ​​​ളാ​​​ൽ മ​​​രി​​​ച്ച​​​താ​​​യും സ്റ്റേ​​​റ്റ് ഓ​​​ഫ് ഗ്ലോ​​​ബ​​​ൽ എ​​​യ​​​റി​​​ന്‍റെ 2025ലെ ​​​റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ദ്ധ​​​രി​​​ച്ച് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 2000ത്തി​​​ൽ​​​നി​​​ന്ന് 25 വ​​​ർ​​​ഷം പി​​​ന്നി​​​ടു​​​ന്പോ​​​ൾ മ​​​ര​​​ണ​​​ത്തി​​​ൽ 43 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വ് ഉ​​​ണ്ടാ​​​യ​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യി​​​ൽ 90 ശ​​​ത​​​മാ​​​നം മ​​​ര​​​ണ​​​ങ്ങ​​​ളും ഹൃ​​​ദ്‌​​​രോ​​​ഗം, ശ്വാ​​​സ​​​കോ​​​ശ അ​​​ർ​​​ബു​​​ദം, പ്ര​​​മേ​​​ഹം, ഡി​​​മെ​​​ൻ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണെ​​​ന്ന് ജ​​​യ്റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.


രാ​​​ജ്യ​​​ത്ത് ഒ​​​രു ല​​​ക്ഷം പേ​​​രി​​​ൽ 186 പേ​​​ർ വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രോ​​​ഗ​​​ങ്ങ​​​ൾ​​​മൂ​​​ല​​​മാ​​​ണു മ​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച പ​​​ത്തി​​​ര​​​ട്ടി​​​യി​​​ൽ അ​​​ധി​​​ക​​​മാ​​​ണ്. ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ രോ​​​ഗ​​​ങ്ങ​​​ളാ​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ 70 ശ​​​ത​​​മാ​​​ന​​​വും ഹൃ​​​ദ്‌​​​രോ​​​ഗ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 25 ശ​​​ത​​​മാ​​​ന​​​വും പ്ര​​​മേ​​​ഹ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 20 ശ​​​ത​​​മാ​​​ന​​​വും ശ്വാ​​​സ​​​കോ​​​ശ അ​​​ർ​​​ബു​​​ദ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 33 ശ​​​ത​​​മാ​​​ന​​​വും വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം നി​​​മി​​​ത്ത​​​മാ​​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.


വാ​​​യു​​​വി​​​ൽ അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന സൂ​​​ക്ഷ്മ ക​​​ണി​​​ക പ​​​ദാ​​​ർ​​​ത്ഥം (പി​​​എം 2.5) അ​​​ള​​​വി​​​ൽ കൂ​​​ടു​​​ത​​​ൽ ശ്വ​​​സി​​​ക്കു​​​ന്ന​​​ത് മ​​​റ​​​വി രോ​​​ഗ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് പ​​​ഠ​​​ന​​​ങ്ങ​​​ളു​​​ണ്ട്. 2023ൽ ​​​ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ണ്ടാ​​​യ 626000 മ​​​റ​​​വി​​​രോ​​​ഗ മ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തെ നി​​​ല​​​വി​​​ലെ പി​​​എം 2.5ന്‍റെ സൂ​​​ചി​​​ക ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ലും എ​​​ട്ടു മ​​​ട​​​ങ്ങ് കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ചു.

Latest News

Up