Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Violates Agreement

ഹ​മാ​സ് ക​രാ​ർ ലം​ഘ​നം ന​ട​ത്തി​യെ​ന്ന്; ഗാ​സ​യി​ൽ ശ​ക്‌​ത​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് ഇ​സ്ര​യേ​ൽ, 104 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ൽ ശ​ക്‌​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ഹ​മാ​സ് ക​രാ​ർ ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ചൊ​വ്വാ​ഴ്‌​ച ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 46 കു​ട്ടി​ക​ളും 20 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 104 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഗാ​സ​യി​ൽ ശ​ക്‌​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​രാ​ർ പാ​ലി​ക്കാ​ൻ‌ പ്ര​തി​ജ്‌​ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​തേ​സ​മ​യം ക​രാ​ർ ലം​ഘ​ന​മു​ണ്ടാ​യാ​ൽ ശ​ക്‌​ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും ഇ​സ്ര​യേ​ൽ സൈ​ന്യം വ്യ​ക്‌​ത​മാ​ക്കി.

ഗാ​സ​യി​ൽ ഹ​മാ​സി​നെ​യും അ​വ​രു​ടെ ആ​യു​ധ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളെ​യും തു​ര​ങ്ക​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം പ്ര​സ്‌​താ​വ​ന​യി​ൽ വ്യ​ക്‌​ത​മാ​ക്കി. ഹ​മാ​സ് തി​രി​കെ ന​ൽ​കി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഏ​ക​ദേ​ശം ര​ണ്ട് വ​ർ​ഷം മു​മ്പ് മ​രി​ച്ച ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളാ​ണെ​ന്നും നെ​ത​ന്യാ​ഹു ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​സ്ര​യേ​ൽ ക​രാ​ർ ലം​ഘി​ക്കു​ക​യാ​ണെ​ന്നു ഹ​മാ​സും ആ​രോ​പി​ക്കു​ന്നു.

ആ​ക്ര​മ​ണം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹം കൈ​മാ​റു​ന്ന​തു വൈ​കു​മെ​ന്നും ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​പ​ക​ട​ത്തി​ല​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ചു.

Latest News

Up