Fri, 31 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Unnikrishnan Potty

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്.

ദ്വാരപാലക ശില്പങ്ങളുടെ പാളികളിലെ സ്വർണക്കവർച്ചയ്ക്ക് പുറമെ കട്ടിളപ്പാളികളിലെ സ്വർണക്കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ നൽകിയേക്കും.

അതേസമയം, കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും. മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്.

Kerala

സ്വ​ർ​ണ​പ്പാ​ളി കേ​സ്: ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സു​ഹൃ​ത്തി​നെ ചോ​ദ്യം​ചെ​യ്ത് അ​ന്വേ​ഷ​ണ​സം​ഘം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സു​ഹൃ​ത്ത് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​ത്തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്താ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കൊ​പ്പം ഇ​രു​ത്തി​യാ​ണ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​ത്. 2019ൽ ​ശ​ബ​രി​മ​ല​യി​ൽ നി​ന്ന് ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ കൊ​ണ്ടു​പോ​യ​ത് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​മാ​ണെ​ന്നും ഇ​യാ​ൾ അ​ത് പി​ന്നീ​ട് നാ​ഗേ​ഷി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

മ​ഹ​സ​ർ പ്ര​കാ​രം ഇ​ള​ക്കി​യെ​ടു​ത്ത ലോ​ഹ​പാ​ളി​ക​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സു​ഹൃ​ത്ത് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യം ആ​ണ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ പേ​രി​നു​നേ​രെ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യം ആ​ണ്. ഈ ​ദി​വ​സം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ശ​ബ​രി​മ​ല​യി​ൽ ഇ​ല്ലാ​യി​രു​ന്നു എ​ന്ന് വെ​ളി​വാ​യി​ട്ടു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം: ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്.

1999 മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്ക​ണം. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണെ​ന്നും ത​ട്ടി​പ്പി​ന്‍റെ കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

ശ​ബ​രി​മ​ല​യി​ല്‍ നി​ന്നും സ്വ​ര്‍​ണം പൂ​ശാ​ന്‍ ഏ​ല്‍​പ്പി​ച്ച സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി കൈ​വ​ശം വ​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​ദ​ര്‍​ശി​പ്പി​ച്ച് പ​ണം സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് സം​ഘം ഉ​ണ്ണി​ക്കൃ​ഷ്ണ​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

Kerala

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി ക്ഷ​ണി​ച്ചി​ട്ടാ​ണ് പോ​യ​ത്: ത​ന്‍റെ വീ​ട്ടി​ല​ല്ല പൂ​ജ ന​ട​ന്ന​തെ​ന്ന് ന​ട​ൻ ജ​യ​റാം

തി​രു​വ​ന​ന്ത​പു​രം: ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി ക്ഷ​ണി​ച്ചി​ട്ടാ​ണ് പൂ​ജ​യ്ക്ക് താ​ന്‍ പോ​യ​തെ​ന്ന് ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​യ​റാം. പൂ​ജ ന​ട​ന്ന​ത് ത​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നി​ല്ല. അ​മ്പ​ത്തൂ​രി​ലെ ഫാ​ക്ട​റി​യി​ലാ​യി​രു​ന്നു പൂ​ജ ന​ട​ന്ന​ത്. ക​ട്ടി​ള​പ്പ​ടി​യും ന​ട​യും വ​ച്ചാ​യി​രു​ന്നു പൂ​ജ.

ത​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം ചി​ല ഭാ​ഗ​ങ്ങ​ള്‍ വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ല്‍ എ​ത്തി​ച്ച് തൊ​ഴു​ത ശേ​ഷം തി​രി​കെ കൊ​ണ്ടു​പോ​യി. ശ​ബ​രി​മ​ല​യി​ല്‍ വ​ച്ചു​ള്ള പ​രി​ച​യ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യു​ള്ള​ത്.

താ​ന്‍ പ​ണം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ല്‍ ഭ​ഗ​വാ​ന്‍റെ ന​ട​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന ക​ട്ടി​ള​യും പ​ടി​യും തൊ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​യാ​ണ് താ​ന്‍ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി ശ​ബ​രി​മ​ല​യി​ല്‍​നി​ന്നു സ്വ​ര്‍​ണം പൂ​ശാ​ന്‍ ഏ​ല്‍​പ്പി​ച്ച സ്വ​ർ​ണ​പ്പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലും ബം​ഗ​ളൂ​രു​വി​ലും പ്ര​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച​തി​ന്‍റെ കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ശ​ബ​രി​മ​ല ന​ട​യും ക​ട്ടി​ള​പ്പ​ടി​യു​മെ​ന്ന് പ​റ​ഞ്ഞ് ചെ​ന്നൈ​യി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും പ്ര​മു​ഖ​രെ ക്ഷ​ണി​ക്കു​ക​യും പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്ന വി​വ​ര​ങ്ങ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം ഇ​പ്പോ​ള്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

2019 ല്‍ ​ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​യ​റാം, ഗാ​യ​ക​ൻ വീ​ര​മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ ഈ ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലും സ​മാ​ന​മാ​യ വി​ധ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും പ​ല​രി​ല്‍ നി​ന്നും പൂ​ജ​യു​ടെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ല്‍ നി​ന്നും സ്വ​ര്‍​ണം പൂ​ശാ​ന്‍ ഏ​ല്‍​പ്പി​ച്ച സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി കൈ​വ​ശം വ​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​ദ​ര്‍​ശി​പ്പി​ച്ച് പ​ണം സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് സം​ഘം ഉ​ണ്ണി​ക്കൃ​ഷ്ണ​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

Kerala

സ്വ​ര്‍​ണ്ണ​പ്പാ​ളി​യു​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ചെ​ന്നൈ​യി​ലും ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു; പ​ങ്കെ​ടു​ത്ത​ത് ജ​യ​റാം ഉ​ള്‍​പ്പെ​ടെ പ്ര​മു​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ചെ​ന്നൈ​യി​ല്‍ ച​ട​ങ്ങ് സം​ഘി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 2019ൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ ജ​യ​റാം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ത്ത​ര​വി​റ​ക്കി രേ​ഖാ​മൂ​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം സ്വ​ര്‍​ണം പൂ​ശാ​ന്‍ ന​ല്‍​കി​യ പ​തി​നാ​ല് സ്വ​ര്‍​ണ​പ്പാ​ളി​ക​ളാ​ണ് ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ച​ത്. ശ​ബ​രി​മ​ല​യി​ലെ ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ല്‍, ക​ട്ടി​ള എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ച​ട​ങ്ങി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ഭാ​ര്യ​യും മ​ക​നും പ​ങ്കെ​ടു​ത്തു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ന​ട​വാ​തി​ലി​ല്‍ തൊ​ട്ടു​തൊ​ഴാ​നു​ള്ള ഭാ​ഗ്യം ത​നി​ക്ക് ല​ഭി​ച്ച​താ​യി ജ​യ​റാം ഒ​രു വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ക്ഷ​ണി​ച്ചി​ട്ടാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​തെ​ന്നും ത​ന്‍റെ വീ​ട്ടി​ൽ അ​ല്ല ച​ട​ങ്ങു​ക​ൾ ന​ട​ന്ന​തെ​ന്നും ജ​യ​റാം പ്ര​തി​ക​രി​ച്ചു.

Latest News

Up