Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Voters List

രാ​ജ്യ​വ്യാ​പ​ക എ​സ്ഐ​ആ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന്, സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​വു​മാ​യി (എ​സ്ഐ​ആ​ർ) ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​മ​യ​ക്ര​മം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്നു പ്ര​ഖ്യാ​പി​ച്ചേ​ക്കും.

മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ സു​ഖ്ബീ​ർ സിം​ഗ് സ​ന്ധു​വും വി​വേ​ക് ജോ​ഷി​യും ഇ​ന്നു വൈ​കു​ന്നേ​രം 4.15ന് ​ന​ട​ത്തു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​സ്ഐ​ആ​ർ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

രാ​ജ്യ​വ്യാ​പ​ക എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ക​മ്മീ​ഷ​ൻ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​ക്കി​യ​താ​യാ​ണു വി​വ​രം. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കി​യേ​ക്കി​ല്ല. പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ക​മ്മീ​ഷ​ന് ക​ത്ത​യ​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് സം​സ്ഥാ​ന​ത്ത് എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കി​യേ​ക്കും. കേ​ര​ള​ത്തി​നു​പു​റ​മെ ആ​സാം, പു​തു​ച്ചേ​രി, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Up